ഞാൻ കൈകൾ അവർക്ക് നേരെ നീട്ടി.
ആദ്യം എന്നെ സഹായിക്കാനായി ഒരടി മുന്നോട്ട് വെച്ച ആ മുപ്പത്തുകളിലെന്നു തോന്നിക്കുന്ന സ്ത്രീ പെട്ടെന്ന് അവിടെ തറഞ്ഞുനിന്നു.
എന്നിട്ട് എന്റെ മുഖത്തേക്കും ആ കെട്ടിലേക്കും മാറി മാറി നോക്കി ഒരുമാതിരി കള്ളച്ചിരി ചിരിക്കാൻ തുടങ്ങി.
”എന്ന തമ്പി ഇത്… ഇതെന്നാ പുതുസാ ഇരിക്കുത്? ഫാന്റസിയാ? !!”
അവർ വായ പൊത്തി ചിരിക്കുകയാണ്.
എന്റെ പൊന്നോ! ഫാന്റസി എന്ന വാക്ക് കേട്ടതും എന്റെ മുഖം ചുവന്ന് തുടുത്തു.
“അയ്യോ അക്കാ… അത് നീങ്കെ ഉദ്ദേശിക്കുന്ന മാതിരി ഒന്നുമില്ലൈ! അത്… അത് അവൾ കൊഞ്ചം വട്ടാ ഇരിക്കുവാ. പ്ലീസ് അക്കാ, ഒന്ന് അഴിച്ചു വിടുങ്കെ ഇത് ഫാന്റസി അല്ല അക്കാ… ഇത് ഹോറർ…!!!!”
അവർ ചിരി നിർത്തുന്നില്ല.
“ഇല്ലൈ തമ്പി… ഇത് ഉങ്ക പേഴ്സണൽ വിസയം. ഞാൻ ഇതിൽ കൈ വെക്കമാട്ടേൻ. റൊമ്പ ‘തമാഷാ’ ഇരിക്കുത്!”
അതും പറഞ്ഞ് അവർ ഒന്ന് കണ്ണിറുക്കി ചിരിച്ചു കൊണ്ട് പുറത്തേക്ക് പോയി. പാവം ഞാൻ! ആ ക്ലീനിംഗ് അക്കയുടെ കണ്ണിൽ ഞാൻ ഇപ്പോൾ ഏതോ വലിയ ‘ലീലാവിലാസക്കാരനായി’ മാറിയിരിക്കുന്നു.
”ശെ… പൈനാപ്പിൾ റാണിയെക്കൊണ്ട് ഞാൻ തോറ്റു!”
ഞാൻ ബെഡിലേക്ക് തന്നെ തളർന്നിരുന്നു.
ക്ലീനിംഗ് അക്ക പോയ വഴിക്ക് ചിരിക്കുന്നത് എനിക്ക് കേൾക്കാം.
ഈ ഉണ്ടക്കണ്ണി എന്നെ നാണം കെടുത്താൻ തീരുമാനിച്ചുറപ്പിച്ചാണ് ഇറങ്ങിയിരിക്കുന്നത്.
കാർ ചാവിയുമായി അവൾ എങ്ങോട്ടാണ് പോയത്?
ഇനി തിരിച്ചു വരുമോ അതോ ഞാൻ ഈ ‘ഫാന്റസി’ ലുക്കിൽ ഈ റൂമിൽ തന്നെ ഇങ്ങനെ ഇരിക്കേണ്ടി വരുമോ?!!

എന്റെ പോണോ കിടിലം സാധനം… എന്താ freshness ഈ കഥക്ക്.. ഒരു രക്ഷയും ഇല്ല…. ഇങ്ങനെ ഒള്ള കഥസാരം ഒക്കെ എവിടെ നിന്ന് ഒപ്പിക്കുന്നത്… അടുത്ത ഭാഗം വരുന്നതേ വരെ ഒരു സമാധാനം ഉണ്ടാവില്ല… എന്തായാലും തുടരുക…. Full Support…
Nice Part Bro .😂 എപ്പോഴും Support ഉണ്ടാകും
എന്ന് സ്വന്തം
വിനോദൻ❤️