പൈനാപ്പിൾ ലൈം ജ്യൂസ്‌ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 89

 

എവിടെയെങ്കിലും ഒരു പോറലോ തട്ടലോ ഉണ്ടോ എന്ന് അറിയണമല്ലോ. രാവിലെ ഈ പൈനാപ്പിൾ റാണി വണ്ടി എടുത്തോണ്ട് പോയതല്ലേ!

 

 

​എന്റെ ആ പരിശോധന കണ്ടതും അനു ഇടുപ്പിൽ കൈകുത്തി നിന്ന് ഒരു ചിരി ചിരിച്ചു.

 

ഇത്തവണ തമിഴ് മാറ്റി അവൾ പച്ച മലയാളത്തിൽ തന്നെ കാച്ചി.

 

 

​”എന്താടാ അപ്പു ഇങ്ങനെ നോക്കുന്നത്? ഞാൻ നിന്റെ വണ്ടി എവിടെയും അടിച്ചിട്ടൊന്നും ഇല്ല. ഒരു പോറൽ പോലും വീണിട്ടില്ല, കണ്ടല്ലോ!”

 

 

​അവളുടെ ആ ആത്മവിശ്വാസം കണ്ടപ്പോൾ എനിക്ക് കുറച്ച് ചമ്മൽ തോന്നി.

 

“എന്റെ പൊന്നോ, ഞാൻ ഒന്ന് ചുമ്മാ നോക്കിയതല്ലേ. എന്റെ വണ്ടിയല്ലേ, ഒരു പേടി…അത്രമാത്രം!!”

 

 

​അവൾ പതുക്കെ എന്റെ അടുത്തേക്ക് വന്നു,

 

 

 

“എങ്കിൽ ഇപ്പൊ വിശ്വാസം ആയില്ലേ? എങ്കിൽ ആ കീ ഇങ്ങു താ അപ്പു. സേലം ഹൈവേയിലൂടെ ഞാൻ ഒന്ന് പറപ്പിക്കട്ടെ. എന്റെ ഡ്രൈവിംഗ് ഒന്ന് നീ കാണണം!”

 

 

​ഞാൻ ഒന്ന് ആലോചിച്ചു. രാവിലെ അവൾ വണ്ടി ഓടിച്ചതാണല്ലോ. ആ ഒരു ധൈര്യത്തിൽ ഞാൻ കീ അവളുടെ കൈവെള്ളയിലേക്ക് ഇട്ടു കൊടുത്തു.

 

 

​”ഇന്നാ… നിന്റെ ഡ്രൈവ് എങ്ങനെ ഉണ്ടെന്ന് ഞാനൊന്ന് കാണട്ടെ. പക്ഷേ ശ്രദ്ധിക്കണം, സേലം ഹൈവേയാണ്. വല്ല ലോറിയും വന്ന് മുട്ടിയാൽ പിന്നെ നിന്റെ പൈനാപ്പിളും ഉണ്ടാവില്ല, എന്റെ വണ്ടിയും ഉണ്ടാവില്ല!കേട്ടല്ലോ..!!”

 

 

​അവൾ ആ കീ കൈയ്യിലിട്ട് ഒന്ന് കറക്കി.

 

“പേടിക്കണ്ട ഡിസൈനർ അളിയാ… നീ സീറ്റിൽ ഇരുന്നോ. നിന്റെ ഈ വണ്ടി ഒരു വിമാനം പോലെ ഞാൻ പറപ്പിക്കുന്നത് നോക്കിക്കോ!”

2 Comments

Add a Comment
  1. ഒറ്റപ്പെട്ടവൻ

    എന്റെ പോണോ കിടിലം സാധനം… എന്താ freshness ഈ കഥക്ക്.. ഒരു രക്ഷയും ഇല്ല…. ഇങ്ങനെ ഒള്ള കഥസാരം ഒക്കെ എവിടെ നിന്ന് ഒപ്പിക്കുന്നത്… അടുത്ത ഭാഗം വരുന്നതേ വരെ ഒരു സമാധാനം ഉണ്ടാവില്ല… എന്തായാലും തുടരുക…. Full Support…

  2. വിനോദൻ

    Nice Part Bro .😂 എപ്പോഴും Support ഉണ്ടാകും
    എന്ന് സ്വന്തം
    വിനോദൻ❤️

Leave a Reply

Your email address will not be published. Required fields are marked *