പൈനാപ്പിൾ ലൈം ജ്യൂസ്‌ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 89

 

 

​അവൾ ആ കൈയിൽ ഉണ്ടായിരുന്ന പൈനാപ്പിൾ ഉണ്ടായിരുന്ന കവർ പിൻ സീറ്റിൽ വെച്ചു ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.

 

ആ പെർഫ്യൂം മണവും അവളുടെ ആ തന്റേടവും കൂടി ആയപ്പോൾ എനിക്ക് വല്ലാത്തൊരു സുഖം തോന്നി.

 

 

ഹോട്ടലിന്റെ ഗേറ്റ് ലക്ഷ്യമാക്കി ഞാൻ പതുക്കെ നടന്നു.

 

അവൾ വണ്ടി എടുത്ത് ഗേറ്റിനടുത്തേക്ക് വരുമല്ലോ എന്ന് കരുതിയാണ് ഞാൻ മുന്നോട്ട് നീങ്ങിയത്.

 

ഗേറ്റിനടുത്തെത്തി ചുമ്മാ ഒന്ന് പുറകോട്ട് തിരിഞ്ഞു നോക്കിയ ഞാൻ അവിടെ തറഞ്ഞുനിന്നുപോയി.

 

 

​എന്റെ വണ്ടിയുടെ തൊട്ടടുത്ത് തന്നെ ഇതാ കിടക്കുന്നു… ഒരു തട്ടുപൊളിപ്പൻ മഹീന്ദ്ര ഥാർ റോക്സ്!!

 

കറുത്ത നിറത്തിൽ, ആകാരവടിവോടെ, ഒരു കാട്ടുരാജാവിനെപ്പോലെ അത് അവിടെ ഗമയിൽ നിൽക്കുന്നു.

 

 

​ആ കാഴ്ച കണ്ടതും എന്റെ ഉള്ളൊന്ന് കാളി.

 

സത്യം പറഞ്ഞാൽ, നേരത്തേ അത് ശ്രദ്ധിച്ചിരുന്നെങ്കിലും അതിന്റെ തീവ്രത ദൂരെ നിന്നു നോക്കുമ്പോഴാണ് ഉള്ളതെന്ന് എനിക്ക് തോന്നി…

 

ആ ഥാറിന്റെ കൂടെ നിർത്തിയിട്ടിരിക്കുന്നത് കണ്ടപ്പോൾ എന്റെ വണ്ടിക്ക് വല്ലാത്തൊരു പാവം ലുക്ക്!

 

അനു ഇന്നലെ പറഞ്ഞ ആ ‘ആണും പെണ്ണും കെട്ട’ ഡയലോഗ് എന്റെ കാതുകളിൽ വീണ്ടും മുഴങ്ങി.

 

ആ പരുക്കൻ വണ്ടിയുടെ അടുത്തു നിൽക്കുമ്പോൾ എന്റെ വണ്ടി ഒരു പാവം പട്ടുറുമാൽ പോലെ തോന്നിച്ചു.

 

 

​ആദ്യമായി എന്റെ ഡിസൈനർ മനസ്സിൽ ഒരു ചിന്ത ഉദിച്ചു…

 

“ശേ! ഇവൾ പറഞ്ഞത് ശരിയാണല്ലോ. ഇതിനെ ഒന്ന് മാറ്റിപ്പിടിച്ചാലോ? ഒരു ഥാർ തന്നെ എടുത്താലോ?!!”

2 Comments

Add a Comment
  1. ഒറ്റപ്പെട്ടവൻ

    എന്റെ പോണോ കിടിലം സാധനം… എന്താ freshness ഈ കഥക്ക്.. ഒരു രക്ഷയും ഇല്ല…. ഇങ്ങനെ ഒള്ള കഥസാരം ഒക്കെ എവിടെ നിന്ന് ഒപ്പിക്കുന്നത്… അടുത്ത ഭാഗം വരുന്നതേ വരെ ഒരു സമാധാനം ഉണ്ടാവില്ല… എന്തായാലും തുടരുക…. Full Support…

  2. വിനോദൻ

    Nice Part Bro .😂 എപ്പോഴും Support ഉണ്ടാകും
    എന്ന് സ്വന്തം
    വിനോദൻ❤️

Leave a Reply

Your email address will not be published. Required fields are marked *