ഞാൻ ആ ഗേറ്റിനടുത്ത് നിന്ന് ആ ഥാർ റോക്സിനെ നോക്കി നെടുവീർപ്പിടുന്നത് കണ്ടപ്പോൾ, അനു വണ്ടിക്കുള്ളിൽ ഇരുന്നുകൊണ്ട് ഗ്ലാസ് താഴ്ത്തി.
ആ പഴയ ഉണ്ടക്കണ്ണുകൾ ഇത്തിരി കൂടി വിടർത്തി അവൾ എന്നെ നോക്കി വിളിച്ചു.
”എന്റെ പൊന്ന് ഡിസൈനർ അളിയാ… ഇങ്ങനെ വായയും പൊളിച്ചു നോക്കി നിൽക്കാതെ ഒന്ന് സൈഡ് പറഞ്ഞു തന്നേ!”
അവൾ ഡ്രൈവിംഗ് സീറ്റിലിരുന്ന് സ്റ്റിയറിംഗ് മുറുക്കി പിടിച്ചിട്ടുണ്ട്.
ആ ഥാർ റോക്സ് അല്പം തള്ളി നിൽക്കുന്നത് കൊണ്ട് വണ്ടി വെട്ടിച്ചെടുക്കാൻ അവൾക്ക് ചെറിയൊരു പേടി.
”എന്ത്… സൈഡ് പറഞ്ഞു തരാനോ? നീയെന്താ സിമന്റ് ലോറിയാണോ ഓടിക്കുന്നത്?”
ഞാൻ കളിയാക്കി ചിരിച്ചു.
“നേരത്തെ നീ ഒറ്റയ്ക്ക് ഓടിച്ചതല്ലേ… അതുപോലെ അങ്ങ് എടുത്താൽ മതി!”
അവൾ പതുക്കെ ആ ഥാറിനെ ഒന്നുകൂടി പാളി നോക്കി.
“എന്റെ അപ്പു… നേരത്തെ ഈ കുന്ത്രണ്ടം ഇവിടെ ഇല്ലായിരുന്നു!”
ആ വലിയ വണ്ടിയെ നോക്കി അവൾ പതുക്കെ പറഞ്ഞു. അവളുടെ ആ പേടി കണ്ടപ്പോൾ എനിക്ക് ഒരു ചെറിയ സന്തോഷം തോന്നി.
”ഓ… അതാണോ കാര്യം? ശരി, ഞാൻ പറഞ്ഞു തരാം.”
ഞാൻ വണ്ടിയുടെ മുന്നിലേക്ക് നീങ്ങി നിന്ന് ഒരു പ്രൊഫഷണൽ ക്ലീനറെപ്പോലെ ആംഗ്യം കാണിച്ചു.
“വീൽ നേരെയാക്ക് ആദ്യം!”
”ആഹ്… ഓക്കെ… നേരെയാക്കി.”
അവൾ സ്റ്റിയറിംഗ് തിരിച്ചുകൊണ്ട് പറഞ്ഞു.
”നേരെയാക്കിയോ? സ്റ്റെഡി…”

എന്റെ പോണോ കിടിലം സാധനം… എന്താ freshness ഈ കഥക്ക്.. ഒരു രക്ഷയും ഇല്ല…. ഇങ്ങനെ ഒള്ള കഥസാരം ഒക്കെ എവിടെ നിന്ന് ഒപ്പിക്കുന്നത്… അടുത്ത ഭാഗം വരുന്നതേ വരെ ഒരു സമാധാനം ഉണ്ടാവില്ല… എന്തായാലും തുടരുക…. Full Support…
Nice Part Bro .😂 എപ്പോഴും Support ഉണ്ടാകും
എന്ന് സ്വന്തം
വിനോദൻ❤️