പൈനാപ്പിൾ ലൈം ജ്യൂസ്‌ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 85

 

“അയാൾ കേൾക്കണ്ട… ഓടേണ്ടിവരും ഇവിടെന്ന്”…!!

 

“നീ തിരിച്ചടിക്കില്ലേ അപ്പൂ.. നല്ല ആരോഗ്യം ഉണ്ടല്ലോ…!!”

 

“ഹ്മ്മ്.. പൊക കണ്ടേ അടങ്ങു എന്നുണ്ടോ… ഇത് പറ..കഴിക്കാൻ എന്താ ഓർഡർ ചെയ്യന്നേ…?”

 

“ഓഹ്.. മൂന്നുപേജ് ഉള്ള മെനു ഉണ്ടല്ലോ ഇവിടെ.. ഇത്രക്ക് ചിന്തിക്കാൻ… ആകെ മൂന്ന് സാധനം ഉണ്ട്.. ഇത്രയും ആൾക്കാരും…!!”

 

 

​ഞങ്ങൾ രണ്ട് കുസ്കായും ഒരു ‘കോഴി വറുത്തതും’ ഓർഡർ ചെയ്യാൻ നിൽക്കവേയാണ്

​ ഞങ്ങളുടെ ടേബിളിൽ മറുപുറം ഒപ്പം ഇരിക്കുന്ന അണ്ണന്മാർക്ക് ഭക്ഷണം എത്തിയത്.

 

സ്റ്റീൽ പ്ലേറ്റിൽ നല്ല തിളങ്ങുന്ന കുസ്കാ!

 

പക്ഷേ അതിന്റെ മുകളിൽ രണ്ട് പച്ചമുളക് നേരെ കുത്തി വെച്ചിട്ടുണ്ട്. അത് കണ്ടാൽ ബിരിയാണിക്ക് രണ്ട് ആന്റിന വന്നത് പോലെയുണ്ട്.

 

 

​അനു ആ മുന്നിലുള്ളവർക്ക് കൊണ്ടുവച്ച കുസ്ക ശ്രദ്ധിച്ചു നോക്കി ഇരിക്കുവായിരുന്നു…

 

 

​”അപ്പൂ…ഇത് എന്താ ഉപ്പുമാവാണോ ബിരിയാണിയാണോ? ഇതിൽ മസാലയ്ക്ക് പകരം മുളക് പൊടിയിൽ അരി ഇട്ട് ഇളക്കിയതാണോ?ഇതെന്തിനാ ഇതിനു രണ്ട് കൊമ്പ് ഓക്കെ പിടിപ്പിച്ചിരിക്കുന്നത്?”

 

മറ്റാരും കേൾക്കാതെ എന്റെ ചെവിയിലാണ് പറയുന്നതെങ്കിലും അവൾ ആകെ ദേഷ്യപ്പെട്ടു ചുവന്നു തുടുത്തു.

 

​”സേലമല്ലേ അനുവേ, ഇച്ചിരി സ്പൈസി ആയിരിക്കും.”

 

​അപ്പോഴാണ് അവർക്ക് മറ്റൊരു പ്ലേറ്റിൽ ആ ഓർഡർ ചെയ്ത ‘കോഴി വറുത്തത്’ വന്നത്. കറുത്തിരുണ്ട ആ പീസുകൾ കണ്ടാൽ കോഴിക്ക് വല്ല കരിമരുന്നും അടിച്ചതാണോ എന്ന് തോന്നും.

2 Comments

Add a Comment
  1. ഒറ്റപ്പെട്ടവൻ

    എന്റെ പോണോ കിടിലം സാധനം… എന്താ freshness ഈ കഥക്ക്.. ഒരു രക്ഷയും ഇല്ല…. ഇങ്ങനെ ഒള്ള കഥസാരം ഒക്കെ എവിടെ നിന്ന് ഒപ്പിക്കുന്നത്… അടുത്ത ഭാഗം വരുന്നതേ വരെ ഒരു സമാധാനം ഉണ്ടാവില്ല… എന്തായാലും തുടരുക…. Full Support…

  2. വിനോദൻ

    Nice Part Bro .😂 എപ്പോഴും Support ഉണ്ടാകും
    എന്ന് സ്വന്തം
    വിനോദൻ❤️

Leave a Reply

Your email address will not be published. Required fields are marked *