”ആഹ്… സ്റ്റെഡി…”
ഞാൻ ഒരു കുസൃതിച്ചിരിയോടെ പറഞ്ഞു,
“എങ്കിൽ കണ്ണും പൂട്ടി മുന്നോട്ട് എടുത്തോ!”
എന്റെ ആ ഡയലോഗിന് അവൾ മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും, ചുണ്ടുകൾ അനങ്ങുന്നത് കണ്ടപ്പോൾ അവൾ എന്നെ തമിഴിൽ വല്ല ‘അർച്ചനയും’ നടത്തുകയാണെന്ന് എനിക്ക് മനസ്സിലായി.
അവൾ അതിവിദഗ്ദ്ധമായി ആ ഥാറിനെ മുട്ടിക്കാതെ വണ്ടി പുറത്തെടുത്തു. വണ്ടി പതുക്കെ നീങ്ങി എന്റെ തൊട്ടടുത്ത് വന്നു നിന്നു.
“വേഗം കേറടാ ഡിസൈനർ അളിയാ!”
ഞാൻ വശത്തെ ഡോർ തുറന്ന് അകത്തേക്ക് കയറി. ആ പെർഫ്യൂം മണമുള്ള എസിയുടെ തണുപ്പിലേക്ക് ഞാൻ ചാഞ്ഞു.
”അപ്പൂ… റെഡിയല്ലേ? ഇനി ഒന്ന് പിടിച്ചിരുന്നോ!”
“ഓഹ്.. ശെരി മാഡം…”
”എന്താടാ അപ്പു… അവിടെ നോക്കി നിൽക്കുന്നത്? ആ ഥാർ കണ്ട് നിന്റെ വണ്ടിക്ക് അപകർഷതാബോധം ഉണ്ടായോ? ഇപ്പോഴെങ്കിലും നിനക്ക് ബോധം വന്നല്ലോ, ഭാഗ്യം!”
ഞാൻ ചമ്മിപ്പോയി.
“അതൊന്നുമല്ല… ഞാൻ ചുമ്മാ നോക്കിയതാ. ആ വണ്ടിക്ക് ഇത്തിരി തടിയുണ്ടെന്നേ ഉള്ളൂ,”
ഞാൻ ഒന്ന് ന്യായീകരിക്കാൻ നോക്കി.
അവൾ ചിരിച്ചുകൊണ്ട് ആ ചെറിയ സർവീസ് റോഡിലൂടെ വണ്ടിയൊടിച്ചുകൊണ്ടേയിരുന്നു..
അവൾ ആക്സിലറേറ്ററിൽ കാൽ അമർത്തിയതും വണ്ടി പതുക്കെ വേഗത കൈവരിച്ചു.
എന്റെ മനസ്സിൽ അപ്പോഴും ആ ഥാറിന്റെ രൂപമായിരുന്നു. പക്ഷേ, അരികിലിരുന്ന് വണ്ടി ഓടിക്കുന്ന അനുവിന്റെ ആ പെർഫ്യൂം മണം വന്നപ്പോൾ ഥാറിനെക്കാൾ കൂടുതൽ ആവേശം എനിക്ക് തോന്നിത്തുടങ്ങി.

എന്റെ പോണോ കിടിലം സാധനം… എന്താ freshness ഈ കഥക്ക്.. ഒരു രക്ഷയും ഇല്ല…. ഇങ്ങനെ ഒള്ള കഥസാരം ഒക്കെ എവിടെ നിന്ന് ഒപ്പിക്കുന്നത്… അടുത്ത ഭാഗം വരുന്നതേ വരെ ഒരു സമാധാനം ഉണ്ടാവില്ല… എന്തായാലും തുടരുക…. Full Support…
Nice Part Bro .😂 എപ്പോഴും Support ഉണ്ടാകും
എന്ന് സ്വന്തം
വിനോദൻ❤️