“എന്തെന്നാ ഇങ്ങനെ എന്ന് അപ്പൂ?!!!”
അവളുടെ ചോദ്യം കേട്ടപ്പോഴാണ് എന്റെ ശ്രദ്ധ വണ്ടിയുടെ സ്പീഡോമീറ്ററിലേക്ക് വീണത്.
ഞാൻ ശരിക്കും ഒന്ന് ഞെട്ടിപ്പോയി! സൂചി ദാ… 32… 33… എന്ന കണക്കിൽ അവിടെത്തന്നെ തങ്ങിനിൽക്കുന്നു.
ഇത്രയും നേരം ആ മെലഡി പാട്ടും പുറത്തെ പ്രകൃതിഭംഗിയും ആസ്വദിച്ചിരുന്നപ്പോൾ എന്റെ മനസ്സ് ഒരു വല്ലാത്ത സമാധാനത്തിലായിരുന്നു.
അതുകൊണ്ട് തന്നെ വണ്ടി ഇഴയുന്നത് ഞാൻ അറിഞ്ഞതേയില്ല.
ഈ ഹൈവേയിൽ ഇത്രയും വലിയ റോഡിലൂടെ ഇവൾ ആ സർവീസ് റോഡിൽ വന്ന അതേ വേഗതയിൽ തന്നെയാണ് ഇപ്പോഴും പോകുന്നത്!
”അതേ…അനു… ഒന്ന് വണ്ടി സൈഡ് ആക്കുമോ?”
ഞാൻ ഗൗരവത്തിൽ ചോദിച്ചു.
”എന്താ അപ്പൂ… മുള്ളണോ? ഇതിപ്പോ ഇറങ്ങിയതല്ലേയുള്ളൂ!”
”ഏയ്… അതിനല്ല. വണ്ടിക്ക് പിക്കപ്പ് ഇല്ലെങ്കിൽ ഞാൻ പുറത്തിറങ്ങി പിന്നിൽ നിന്ന് ഒന്ന് തള്ളിത്തരാം എന്ന് കരുതി. അതാ നിർത്തിക്കാൻ പറഞ്ഞത്!!”
എന്റെ ഡയലോഗ് കേട്ട് അവൾ ആദ്യം ഒന്ന് അമ്പരന്നു.
“ഓഹ്… അങ്ങനെ…”
അവൾ ശരിക്കും അതൊന്നു ആലോചിച്ചു. പക്ഷേ തൊട്ടുപിന്നാലെ എന്റെ മുഖത്തെ ആ പരിഹാസം കണ്ടതും അവൾക്ക് സംഗതി കത്തി.
”എന്ത്…?!!”
അവൾ ആ ഉണ്ടക്കണ്ണുകൾ ഉരുട്ടി എന്നെ നോക്കി.
”എന്റെ പൈനാപ്പിൾ റാണി… ഇങ്ങനെ ഈ മുപ്പതും മുപ്പത്തിരണ്ടും സ്പീഡിൽ പോയാൽ നമുക്ക് അടുത്ത ആഴ്ചയേ ബാംഗ്ലൂർ എത്താൻ പറ്റൂ!

എന്റെ പോണോ കിടിലം സാധനം… എന്താ freshness ഈ കഥക്ക്.. ഒരു രക്ഷയും ഇല്ല…. ഇങ്ങനെ ഒള്ള കഥസാരം ഒക്കെ എവിടെ നിന്ന് ഒപ്പിക്കുന്നത്… അടുത്ത ഭാഗം വരുന്നതേ വരെ ഒരു സമാധാനം ഉണ്ടാവില്ല… എന്തായാലും തുടരുക…. Full Support…
Nice Part Bro .😂 എപ്പോഴും Support ഉണ്ടാകും
എന്ന് സ്വന്തം
വിനോദൻ❤️