”എനിക്ക് വേണ്ട… രാവിലെ തന്നെ ഈ പൈനാപ്പിൾ…”
ഞാൻ മുഖം വെട്ടിച്ചു.
അവൾ ആ ഉണ്ടക്കണ്ണുകൾ ഒന്നുകൂടി മിഴിച്ച് കത്തി എന്റെ ചുണ്ടിന് തൊട്ടടുത്ത് എത്തിച്ചു.
ആ തമിഴ് കലർന്ന ഭീഷണിയുമായി അവൾ പതുക്കെ മന്ത്രിച്ചു:
”കഴിക്ക് മോനേ അപ്പൂ… കഴിക്ക്!
എന്നാലേ ഞാൻ ഈ കെട്ട് അഴിക്കുള്ളൂ. ഇത് സേലം പൈനാപ്പിൾ… റൊമ്പ മധുരമാ ഇരിക്കും. നീ കറക്റ്റാ ഇത് വായിൽ വെച്ചില്ലെങ്കിൽ കത്തി നിന്റെ മൂക്കിൽ കൊള്ളും. പുരിഞ്ചുതാ?!!”
അവൾ ബെഡിലൂടെ ഇഴഞ്ഞു എന്റെ തൊട്ടടുത്ത് എത്തി.
ആ കത്തിയുടെ അറ്റത്ത് ഇരിക്കുന്ന പൈനാപ്പിൾ കഷ്ണത്തിൽ നിന്ന് നീര് ഇറ്റുവീഴുന്നുണ്ട്.
എന്റെ നെഞ്ചിടിപ്പ് കൂടി. മുട്ടുകുത്തി ഇരുന്നുകൊണ്ട് അവൾ ആ കത്തി എന്റെ വായുടെ അടുത്തേക്ക് നീട്ടിപ്പിടിച്ചു.
ആ കണ്ണുകളിൽ നോക്കിയാൽ അറിയാം, പൈനാപ്പിൾ തിന്നില്ലെങ്കിൽ അവൾ എന്നെ വെറുതെ വിടില്ല.
”എടി… ആ കത്തി മാറ്റെടി… പൈനാപ്പിൾ ഞാൻ തിന്നോളാം,”
ഞാൻ പതുക്കെ വായ തുറന്നു.
അവൾ ആ കഷ്ണം പതുക്കെ എന്റെ വായിലേക്ക് തള്ളി. മധുരവും പുളിയും നിറഞ്ഞ പൈനാപ്പിൾ… പക്ഷെ എന്റെ ശ്രദ്ധ മുഴുവൻ ആ കത്തിയുട തുമ്പിലായിരുന്നു.
”എങ്ങനെയുണ്ട് അപ്പൂ? പുളിപ്പിറക്കാ?”
അവൾ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.
ഞാൻ പതുക്കെ പൈനാപ്പിൾ ചവച്ചുകൊണ്ട് അവളെ നോക്കി.
കെട്ടിക്കിടക്കുന്ന എന്റെ അവസ്ഥ കണ്ട് അവൾ വല്ലാതെ ആസ്വദിക്കുന്നുണ്ടെന്ന് ആ ചിരി കണ്ടാൽ അറിയാം.
”കഴിച്ചല്ലോ… ഇനി അഴിക്ക്!”
അവൾ ആ കത്തി ബെഡിൽ വെച്ചിട്ട് പതുക്കെ എന്റെ കയ്യിലെ കെട്ടിലേക്ക് കൈ നീട്ടി..

kidilan part ❤️🔥
super
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
adipoli, 🌹 please come back soon
full support bro 💪 continue u are a talented writer
adipoli 🫶🏻 pls thudaruu
super brooo.. waiting for next parttt
nice part bro😂😂
super. next vegam poratte
എന്റെ പോണോ കിടിലം സാധനം… എന്താ freshness ഈ കഥക്ക്.. ഒരു രക്ഷയും ഇല്ല…. ഇങ്ങനെ ഒള്ള കഥസാരം ഒക്കെ എവിടെ നിന്ന് ഒപ്പിക്കുന്നത്… അടുത്ത ഭാഗം വരുന്നതേ വരെ ഒരു സമാധാനം ഉണ്ടാവില്ല… എന്തായാലും തുടരുക…. Full Support…
Nice Part Bro .😂 എപ്പോഴും Support ഉണ്ടാകും
എന്ന് സ്വന്തം
വിനോദൻ❤️