എന്നിട്ട് ആ പഴയ തമിഴ് ചുവയുള്ള മലയാളത്തിൽ എന്നെ ഒന്ന് താഴ്ത്തിക്കെട്ടി.
”എന്നാടാ അപ്പൂ… ഇപ്പടി പാക്കറയേ? പെർഫ്യൂം അടിച്ച എന്നെ ഇതിന് മുന്നേ കണ്ടിട്ടില്ലേ? മര്യാദയ്ക്ക് വേഗം ഡ്രസ്സ് മാറ്റി ഇറങ്ങാൻ നോക്ക് ഡിസൈനർ അളിയാ! ”
അവൾ അവളുടെ ബാഗ് എടുത്തു തോളിലിട്ടു. എന്നിട്ട് ആ പഴയ ‘കത്തി സീൻ’ ഓർമ്മിപ്പിക്കാനെന്നോണം മേശപ്പുറത്തിരുന്ന ആ കത്തി ഒന്ന് നോക്കി എന്നെ നോക്കി കണ്ണ് ചിമ്മി.
”എടി… ഈ സെന്റ് അടിച്ചാൽ നീ സുന്ദരിയാകുമെന്നാണോ നിന്റെ വിചാരം? ആ ലൂസ് ഷർട്ട് കണ്ടാൽ നിന്റെ അച്ഛന്റെ ഷർട്ട് മോഷ്ടിച്ചോണ്ട് വന്നതാണെന്നേ ആർക്കും തോന്നൂ!”
ഞാൻ പതുക്കെ ഒരു കൗണ്ടർ അടിച്ചു.
അവൾ ചിരിച്ചുകൊണ്ട് വാതിൽക്കലേക്ക് നടന്നു.
“അതൊക്കെ പോട്ടെടാ… നീ വേഗം ഷർട്ട് പോട്. നിന്റെ ആ ‘സിക്സ് പാക്ക്’ കണ്ട് എനിക്ക് വല്ലതും സംഭവിക്കുമെന്ന് നീ പേടിക്കണ്ട. ഞാൻ താഴെ സെൽവി അക്കയുടെ അടുത്ത് ഉണ്ടാകും. ഫൈവ് മിനിറ്റ്സ്… വന്നില്ലെങ്കിൽ കാർ ഞാൻ എടുത്തോണ്ട് പോകും!”
അതും പറഞ്ഞ് അവൾ ആ റൂമിനെ അവളുടെ ഗന്ധം കൊണ്ട് മൂടി പുറത്തേക്ക് ഇറങ്ങി.
ബില്ലൊക്കെ സെറ്റാക്കി, ഇന്നലത്തെ ആ വൈറ്റർ അണ്ണനോട് ഒരു ചിരിയോടെ ‘താങ്ക്സ്’ പറഞ്ഞ് ഞങ്ങൾ പുറത്തേക്ക് ഇറങ്ങി.
സേലത്തെ ആ പ്രഭാതം നല്ല ഉന്മേഷമുള്ളതായിരുന്നു. പുറത്തെ വെയിലിന് പൈനാപ്പിളിന്റെ മധുരമുള്ള മണം ഉണ്ടോ എന്ന് ഞാൻ വെറുതെ സംശയിച്ചു.
അനു എന്റെ കൂടെത്തന്നെ നടക്കുന്നുണ്ട്. ആ ലൂസ് ഷർട്ടും ജീൻസും ഇട്ട് അവൾ നടക്കുമ്പോൾ ഒരു പ്രത്യേക രസം തന്നെയുണ്ട്..

kidilan part ❤️🔥
super
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
adipoli, 🌹 please come back soon
full support bro 💪 continue u are a talented writer
adipoli 🫶🏻 pls thudaruu
super brooo.. waiting for next parttt
nice part bro😂😂
super. next vegam poratte
എന്റെ പോണോ കിടിലം സാധനം… എന്താ freshness ഈ കഥക്ക്.. ഒരു രക്ഷയും ഇല്ല…. ഇങ്ങനെ ഒള്ള കഥസാരം ഒക്കെ എവിടെ നിന്ന് ഒപ്പിക്കുന്നത്… അടുത്ത ഭാഗം വരുന്നതേ വരെ ഒരു സമാധാനം ഉണ്ടാവില്ല… എന്തായാലും തുടരുക…. Full Support…
Nice Part Bro .😂 എപ്പോഴും Support ഉണ്ടാകും
എന്ന് സ്വന്തം
വിനോദൻ❤️