“എന്നാൽ എണിയ്ക്ക്… പോവാ..”
ഭക്ഷണം കഴിക്കാതെ ഞങ്ങൾ അവിടെന്ന് എഴുന്നേറ്റു.
ക്യാഷ് കൗണ്ടറിൽ ഇരിക്കുന്നയാൾ വട്ടത്തിൽ മുറിച്ച കുറച്ച് അടയ്ക്കയും ചുണ്ണാമ്പും ഒരു താലത്തിൽ വെച്ചിട്ടുണ്ട്. അനു അത് നോക്കിയിട്ട് ചോദിച്ചു:
”അപ്പൂ… ഇത് മറ്റേ കുസ്‌ക കഴിച്ച് കഴിഞ്ഞാൽ പല്ല് തേക്കാനുള്ളതാണോ?”
ക്യാഷ്യർ അവളെ ഒന്ന് രൂക്ഷമായി നോക്കി.
ഞാൻ വേഗം അവളുടെ കൈ വലിച്ചു പുറത്തേക്ക് നടന്നു.
പുറത്തിറങ്ങിയപ്പോൾ അനു ചൂടായി പറഞ്ഞു,
“അപ്പൂ, ഞാൻ പറഞ്ഞതല്ലേ.. ഇവിടെ നിർത്തണ്ടാ എന്ന്.. അനുഭവിച്ചോ….!”
“വന്നു കെയറ്.. കരിനാക്കാവും നിന്റെ… അതുകൊണ്ടാ.”
ഞാൻ അവളെയും കൂട്ടി വണ്ടി എടുത്ത് മുന്നോട്ട് വിട്ടു..
“റോഡ് സൈഡിൽ വല്ല ഹോട്ടൽ ബോർഡ് കണ്ടാൽ പറയണം കേട്ടോ അനു.. ഈ ഏരിയ കഴിഞ്ഞാൽ ഫുൾ കാട് ആണ്…”
“എങ്കിൽ പിന്നെ കാട്ടിൽ കിടക്കാം…അതാ നല്ലത്… ഹിഹിഹി…”
“കിക്കിക്കി……!!!!”
അടുത്ത ഹോട്ടൽ നോക്കി ഞങ്ങൾ പതിയെ മുന്നോട്ട് സഞ്ചരിച്ചു കൊണ്ടേയിരുന്നു.. അപ്പോഴാണ് ഹൈവെയിൽ നിന്നും ഉള്ളിലേക്ക് ഉള്ള ഇടവഴിയിൽ കുറച്ചു ദൂരെ മാറി ഒരു ഹോട്ടൽ ബോർഡ് മിന്നി തിളങ്ങുന്നത് കണ്ടത്…
“അപ്പൂ… ലെഫ്റ്റ്… ലെഫ്റ്റ്…ലെഫ്റ്റ്….”
നേരെ അങ്ങോട്ടേക്ക് വണ്ടിവിട്ടു…
ദൂരെ ആകാശത്തുനിന്ന് പടക്കങ്ങളും വർണ്ണങ്ങൾ നിറഞ്ഞ സ്കൈ ഷോട്ടുകളും ഇടക്കിടക്ക് കാണുന്നുണ്ട്…

എന്റെ പോണോ കിടിലം സാധനം… എന്താ freshness ഈ കഥക്ക്.. ഒരു രക്ഷയും ഇല്ല…. ഇങ്ങനെ ഒള്ള കഥസാരം ഒക്കെ എവിടെ നിന്ന് ഒപ്പിക്കുന്നത്… അടുത്ത ഭാഗം വരുന്നതേ വരെ ഒരു സമാധാനം ഉണ്ടാവില്ല… എന്തായാലും തുടരുക…. Full Support…
Nice Part Bro .😂 എപ്പോഴും Support ഉണ്ടാകും
എന്ന് സ്വന്തം
വിനോദൻ❤️