റോഡിൽ നിന്ന് കണ്ണ് മാറ്റാതെ തന്നെ അവൾ പതുക്കെ ചോദിച്ചു. ആ ചുണ്ടിൽ ഒരു ചെറിയ ചിരി വിരിഞ്ഞു.
”ഏയ്… ഒന്നുമില്ല. നീ വണ്ടി ഓടിക്കുന്നത് കാണാൻ ഒരു ചേലുണ്ട്. അതാ നോക്കിയത്,”
ഞാൻ സത്യം പറഞ്ഞു.
ആ പാട്ടിന്റെ ഈണത്തിനൊപ്പം വണ്ടി ഹൈവേയിലൂടെ ഒഴുകി നീങ്ങുകയാണ്. ബാംഗ്ലൂർ എത്താൻ ഇനിയും ദൂരമുണ്ട്, പക്ഷേ ഈ യാത്ര അവസാനിക്കരുതെന്ന് എന്റെ ഉള്ളിൽ ആരോ മന്ത്രിക്കുന്നത് പോലെ തോന്നി…
അനുവിനെ കുറച്ചുനേരം നോക്കിനിന്ന ശേഷം ഞാൻ വീണ്ടും ജനാലയ്ക്ക് പുറത്തെ ആ വിശാലമായ കാഴ്ചകളിലേക്ക് കണ്ണെറിഞ്ഞു.
മനോഹരമായി പരന്നുകിടക്കുന്ന പാടങ്ങൾ, ദൂരെ പച്ചപ്പിൽ കുളിച്ചു നിൽക്കുന്ന ഗ്രാമങ്ങൾ… എല്ലാം ഒരു സ്ലോ മോഷൻ സിനിമ കാണുന്നതുപോലെ തോന്നി.
” ഏഹ്ഹ്…ഇതെന്താ ഇങ്ങനെ…!!”
ഞാൻ അറിയാതെ പിറുപിറുത്തു പോയി.
എന്റെ ശബ്ദം കേട്ടതും അനു പതുക്കെ തല ചെരിച്ചു ചോദിച്ചു…
“എന്തെന്നാ ഇങ്ങനെ എന്ന് അപ്പൂ?!!!”
അവളുടെ ചോദ്യം കേട്ടപ്പോഴാണ് എന്റെ ശ്രദ്ധ വണ്ടിയുടെ സ്പീഡോമീറ്ററിലേക്ക് വീണത്.
ഞാൻ ശരിക്കും ഒന്ന് ഞെട്ടിപ്പോയി! സൂചി ദാ… 32… 33… എന്ന കണക്കിൽ അവിടെത്തന്നെ തങ്ങിനിൽക്കുന്നു.
ഇത്രയും നേരം ആ മെലഡി പാട്ടും പുറത്തെ പ്രകൃതിഭംഗിയും ആസ്വദിച്ചിരുന്നപ്പോൾ എന്റെ മനസ്സ് ഒരു വല്ലാത്ത സമാധാനത്തിലായിരുന്നു.
അതുകൊണ്ട് തന്നെ വണ്ടി ഇഴയുന്നത് ഞാൻ അറിഞ്ഞതേയില്ല.

kidilan part ❤️🔥
super
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
adipoli, 🌹 please come back soon
full support bro 💪 continue u are a talented writer
adipoli 🫶🏻 pls thudaruu
super brooo.. waiting for next parttt
nice part bro😂😂
super. next vegam poratte
എന്റെ പോണോ കിടിലം സാധനം… എന്താ freshness ഈ കഥക്ക്.. ഒരു രക്ഷയും ഇല്ല…. ഇങ്ങനെ ഒള്ള കഥസാരം ഒക്കെ എവിടെ നിന്ന് ഒപ്പിക്കുന്നത്… അടുത്ത ഭാഗം വരുന്നതേ വരെ ഒരു സമാധാനം ഉണ്ടാവില്ല… എന്തായാലും തുടരുക…. Full Support…
Nice Part Bro .😂 എപ്പോഴും Support ഉണ്ടാകും
എന്ന് സ്വന്തം
വിനോദൻ❤️