പൈനാപ്പിൾ ലൈം ജ്യൂസ്‌ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 87

 

​വെയിറ്റർ: “വണക്കം സാർ!വണക്കം മേഡം.. എന്ന വേണം സാർ? ടിഫിൻ മുടിഞ്ചു പോച്ച്… സാപ്പാട് മട്ടും താൻ ഇരിക്കുത്.”

 

 

അയാളുടെ വാക്ക് കേട്ട് ഞങ്ങൾ അവിടത്തെ സ്പെഷ്യൽ ‘സേലം ഗ്രാൻഡ് മീൽസ്’ ഓർഡർ ചെയ്തു.

 

കുറച്ചു നേരത്തിനു ശേഷം തമിഴ് സ്റ്റൈലിൽ വലിയ വട്ടത്തിലുള്ള പ്ലേറ്റിൽ നിറയെ ചെറിയ പാത്രങ്ങളുമായി ഭക്ഷണം എത്തി.

 

“സർ..റൈസ് ഇപ്പൊ വരുവേൻ..കൊഞ്ചം വെയിറ്റ് പന്നിടുങ്കോ…”

 

അതും പറഞ്ഞു അയാൾ ആ വലിയ പ്ലേറ്റും ഒപ്പം കുഞ്ഞി കോപ്പകളിലെ വിഭവങ്ങളും ഞങ്ങള്ക്ക് മുന്നിൽ വെച്ചു അകത്തേക്ക് വേഗത്തിൽ കടന്നുപോയി..

 

 

​”അപ്പൂ… ഇതെന്താ ഇത്രയും പാത്രങ്ങൾ? ഇതൊക്കെ ഓരോന്ന് ടേസ്റ്റ് ചെയ്യുമ്പോഴേക്കും നാളെ ആവുമല്ലോ..!”

 

 

അനു ഓരോ പാത്രത്തിലേക്കും സംശയത്തോടെ നോക്കി. അവൾ ഓരോന്ന് ടേസ്റ്റ് ചെയ്തിട്ട് മുഖം ചുളിച്ചു.

 

ഒരു പാത്രത്തിൽ കറുത്ത നിറത്തിൽ എന്തോ ഇരിക്കുന്നു. അനു അത് സ്പൂണിൽ എടുത്ത് ഒന്ന് മണപ്പിച്ചു.

 

“ഇതെന്താ അപ്പൂ? വല്ല ആയുർവേദ കഷായവും ഇതിൽ മിക്സ് ചെയ്തതാണോ?”

 

 

​ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു, “അതൊക്കെ ടേസ്റ്റ് ചെയ്ത് നോക്ക് അനുവേ.”

 

​അവൾ പതുക്കെ ഒരു പീസ് ‘അപ്പളം’ (പപ്പടം )എടുത്തു ആ കറുത്ത കറിയിൽ മുക്കി വായിൽ വെച്ചു.

 

 

“അയ്യോ… തൂ…!!

അപ്പൂ, ഇത് കറിയല്ല… ഇത് ഡാർക്ക് ചോക്ലേറ്റ് സോസ് പോലെ എന്തോ ഒന്നാണ്! ഇവർ മീൽസിന്റെ കൂടെ ഐസ്ക്രീം ടോപ്പിംഗ്സ് ആണോ വിളമ്പുന്നത്?”

2 Comments

Add a Comment
  1. ഒറ്റപ്പെട്ടവൻ

    എന്റെ പോണോ കിടിലം സാധനം… എന്താ freshness ഈ കഥക്ക്.. ഒരു രക്ഷയും ഇല്ല…. ഇങ്ങനെ ഒള്ള കഥസാരം ഒക്കെ എവിടെ നിന്ന് ഒപ്പിക്കുന്നത്… അടുത്ത ഭാഗം വരുന്നതേ വരെ ഒരു സമാധാനം ഉണ്ടാവില്ല… എന്തായാലും തുടരുക…. Full Support…

  2. വിനോദൻ

    Nice Part Bro .😂 എപ്പോഴും Support ഉണ്ടാകും
    എന്ന് സ്വന്തം
    വിനോദൻ❤️

Leave a Reply

Your email address will not be published. Required fields are marked *