പൈനാപ്പിൾ ലൈം ജ്യൂസ്‌ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 86

 

 

​സത്യം പറഞ്ഞാൽ അവൾക്ക് കറി മാറിപ്പോയി. മധുരം വിളമ്പിയ പാത്രത്തിലാണ് അവൾ അപ്പളം മുക്കിയത്. റെസ്റ്റോറന്റിലെ ആ ഗമയൊക്കെ പോയി അനു ആകെ ചമ്മി ഇരുന്നു.

 

 

​”സാരമില്ല അനുവേ, പൈനാപ്പിൾ ലൈം കുടിക്കുന്നവർക്ക് ഈ ചോക്ലേറ്റ് കറി കൂട്ടി ചോറ് കഴിക്കൽ ഒക്കെ സിംപിൾ അല്ലെ?”

 

ഞാൻ കളിയാക്കി.

 

​അനു വിടുന്നുണ്ടായില്ല. അവൾ ആ പത്രത്തിലെ സാമ്പാർ എടുത്ത് ടേസ്റ്റ് ചെയ്തുനോക്കി…

 

“ഇതിപ്പോ മലയാളം സാമ്പാർ ആണോ അതോ തമിഴ് സാമ്പാർ ആണോ?”

 

 

​ഒരു വായ കഴിച്ചതും അവൾ നെറ്റി ചുളിച്ചു.

 

“ഇതിൽ മുരിങ്ങക്കായ്ക്ക് പകരം ഇവർ വല്ല റബ്ബർ കഷ്ണവും ഇട്ടിട്ടുണ്ടോ? കടിച്ചിട്ട് മുറിയുന്നില്ലല്ലോ അപ്പൂ!”

 

 

​ഞാൻ നോക്കിയപ്പോൾ സംഗതി സത്യമാണ്. ആ സേലം സ്റ്റൈൽ മുരിങ്ങക്കായ ഇത്തിരി കടുപ്പമേറിയതായിരുന്നു.

 

അനുവിന്റെ മുഖത്ത് ​ ദേഷ്യത്തിന്റെ ചൂട് തട്ടുന്നത് എനിക്ക് കാണാമായിരുന്നു..പട്ടു വേഷ്ടിയുടുത്ത ആ പാവം വെയിറ്റർ ചോറുമായി വന്നു വിളമ്പിയതേ ഉള്ളു..അപ്പോഴാണ് അനു തന്റെ ‘തമിഴ് വിശ്വരൂപം’ പുറത്തെടുത്തത്.

 

 

“​വേറെ ഏതാവത് വേണുംന്നാ സൊല്ലുങ്ക സാർ… നാൻ ഇങ്കെയേ താൻ ഇരുപ്പേൻ.”

 

ഞാൻ വായ തുറന്നു ‘ ഓക്കെ അണ്ണാ ‘

എന്ന് പറയുന്നതിന് മുൻപേ അനു തന്റെ തമിഴ് കാച്ചാൻ തുടങ്ങി.

 

 

“അണ്ണാ… എനക്ക് ഒരു ‘പൈനാപ്പിൾ ലൈം’ ജ്യൂസ് വേണം. റൊമ്പ മധുരം പോടാതിങ്കെ, കൊഞ്ചം ‘പുളിപ്പ്’ അധികമായിരിക്കണം. പുരിഞ്ചുതാ?”

2 Comments

Add a Comment
  1. ഒറ്റപ്പെട്ടവൻ

    എന്റെ പോണോ കിടിലം സാധനം… എന്താ freshness ഈ കഥക്ക്.. ഒരു രക്ഷയും ഇല്ല…. ഇങ്ങനെ ഒള്ള കഥസാരം ഒക്കെ എവിടെ നിന്ന് ഒപ്പിക്കുന്നത്… അടുത്ത ഭാഗം വരുന്നതേ വരെ ഒരു സമാധാനം ഉണ്ടാവില്ല… എന്തായാലും തുടരുക…. Full Support…

  2. വിനോദൻ

    Nice Part Bro .😂 എപ്പോഴും Support ഉണ്ടാകും
    എന്ന് സ്വന്തം
    വിനോദൻ❤️

Leave a Reply

Your email address will not be published. Required fields are marked *