പൊയ്മുഖങ്ങൾക്കിടയിൽ ഭാഗം 2 156

ഇപ്പോൾ അവർ ടെലിഫോൺ മാതിരി ടൂ വേ കമ്യൂണിക്കേഷൻ ആയി. ഏകദേശം ഒരു ഒന്നൊന്നര മാസം കൊണ്ട് മഞ്ജുവിന്റെ പേടി മുഴുവനായി അവൻ മാറ്റിയെടുത്തു. അവൾ അവനുമായി അടുത്തിടപഴുകാൻ തുടങ്ങി. അവളുടെ ഉള്ളിലെ അരക്ഷിതാബോധം അവളെ കൂടുതൽ അടുക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചു. പക്ഷെ രണ്ടു മൂന്ന് മാസം കൊണ്ട് അവൻ അതിലും വിജയിച്ചു.

അന്ന് കോളേജിലെ ആർട്സ് ഡേ ആയിരുന്നു. തലേന്ന് മഞ്ജു പല കാര്യങ്ങളും ആലോചിച്ചു ഉറപ്പിച്ചിരുന്നു. അവൾ അവളുടെ ഏറ്റവും നല്ല ചുരിദാർ എടുത്തിട്ടു.അവൾ ആ നാലാം ക്ലാസിനു ശേഷം ആദ്യമായി കണ്ണാടിക്കു മുന്നിൽ അവൾ സമയം എടുത്തു ചമഞ്ഞു. അവൾ കോളേജിൽ എത്തി ശിവയെ നോക്കി നടന്നു. അവൻ കുറച്ചു കുട്ടികളുമായി അവിടെ സംസാരിച്ചിരിക്കുകയായിരുന്നു. അവൾ അവിടേക്ക് ഓടി ചെന്നു, എന്നിട്ട് അവനെ വിളിച്ചു മാറ്റി നിർത്തി പറഞ്ഞു.

“എന്നോട് അന്ന് പറഞ്ഞില്ലേ. എനിക്കും ഇഷ്ടമാ ഇയാളെ.”

ഇത് പറഞ്ഞു കഴിഞ്ഞതും അവിടെ ഉണ്ടായിരുന്ന ആണ്പിള്ളേർ ഓടി വന്ന ശിവയെ പൊക്കുന്നത് ആണ് മഞ്ജു കണ്ടത്. അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു പെൺകുട്ടി വന്ന് മഞ്ജുവിനോട്.

“എടി അവന് നിന്നോടുള്ള പ്രേമം ഇവിടുത്തെ ഒരു ബെറ്റ് മാത്രം ആയിരുന്നു. കോളേജിലെ ഒരു ആൺകുട്ടിയെയും നോക്കാതെ നടന്ന നിന്നെ വളക്കും എന്ന ബെറ്റ്. ഞാനും അവനും കഴിഞ്ഞ രണ്ട് വർഷമായി അടുപ്പത്തില്ലാ. പ്രേമിക്കാൻ പറ്റിയ ഒരു ചരക്ക് വന്നിരിക്കുന്നു. വയലിന് നടുവിൽ കോലം വെച്ച മാതിരി.”

അരിശം തീരാതെ അവൾ പിന്നേയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. സങ്കടം കാരണം തല മരവിച്ച മഞ്ജു ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല. അവൾ അവിടെ നിന്നും ഓടി പോയി, വീട്ടിൽ എങ്ങനെയാണ് എത്തിയത് എന്ന് അവൾക്കറിഞ്ഞില്ല. വീട്ടിൽ എത്തിയതും അവൾ അവളുടെ മുറിയിൽ കരഞ്ഞു കൊണ്ട് കിടപ്പായി. അവളുടെ ചെറിയമ്മക്ക് എന്തോ പ്രശ്‌നം ഉണ്ട് എന്ന് മാത്രം മനസ്സിലായി. അവളുടെ അടുത്തു വന്ന് അവളുടെ മൂർധാവിൽ തലോടി സമാശ്വസിപ്പിക്കാൻ ശ്രമിച്ചു.

മഞ്ജുവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘാതം ആയിരുന്നു ആ സംഭവം. പിറ്റേന്നു കോളേജിൽ പോകണ്ട സമയം ആയിട്ടും വസ്ത്രം മാറാതെ ഇരുന്ന മഞ്ജുവിനെ കണ്ട് ചെറിയമ്മ കോളേജിൽ പോകുന്നില്ലേ എന്ന് അന്വേഷിച്ചു. അവൾ ഇനി ഒരിക്കലും ആ കോളേജിൽ പോകുന്നില്ല എന്ന തീരുമാനത്തിൽ എത്തിയിരുന്നു. കോളേജിൽ വെച്ചു എന്തോ അനിഷ്ടസംഭവം തന്റെ കുട്ടിക്ക് സംഭവിച്ചു എന്ന് ചെറിയമ്മക്ക് മനസ്സിലായി, പക്ഷെ അവളെ സമാശ്വസിപ്പിച്ചു ആത്മവിശ്വാസത്തോടെ കോളേജിലേക്ക് അയക്കാൻ ഉള്ള പഠിപ്പോ ലോകപരിചയമോ ആ പാവം ചെറിയമ്മക്ക് ഇല്ലായിരുന്നു. ആ വീട്ടിലെ എല്ലാവരും അവളോട് സംസാരിച്ചു, ദൂരത്ത് നിന്ന് മഞ്ജുവിന്റെ അച്ഛനും വന്നു, പക്ഷെ ആ കോളേജിലേക്കില്ല എന്ന മഞ്ജുവിന്റെ ഉറച്ച തീരുമാനത്തെ മാറ്റാൻ അവർക്കാർക്കുമായില്ല.

The Author

asuran

എല്ലാവരെയും മാതിരി ഉള്ളിലുള്ള അശുദ്ധി പുറത്ത് വരാത്ത മാതിരി വിശുദ്ധനായി ജീവിക്കുന്നു.

19 Comments

Add a Comment
  1. Nalla story..ithinte backi kaanumo maashe

  2. Nyce story nalla avatharanam syam minte backi kadha ariyanayi kathirikunu

  3. അസുരൻ ബ്രോ ഇതിന്റെ ബാക്കി കാണുവോ

  4. അടിപളി തന്നെ അടുത്ത പേജ് ഉടനെ വരട്ടേ നന്ദി

  5. കൊള്ളാം നന്നായിട്ടുണ്ട്.

  6. കൊള്ളാം, നല്ല അവതരണം.

  7. super…adpoliyakunnundu katto..keep it up and continue

  8. Good story bro. Plzz continue

  9. syamil ninnu kadha Manju vilek okke good work bro. nice ……

    1. എല്ലാം ശരിയാവും. ബാക്കി ഭാഗങ്ങൾ വന്നോട്ടെ. വായിച്ചതിനും അഭിപ്രായത്തിനും നന്ദി.

  10. Nice one.. superb…. ✌✌✌

Leave a Reply

Your email address will not be published. Required fields are marked *