പൊങ്ങുതടി 5 അവസാന ഭാഗം [ഋഷി] 252

വൈകുന്നേരം ശങ്കരേട്ടന്റെ ഒപ്പം നടന്നു. പതിവ് പോലെ മുറുക്കി. ആൽത്തറയിൽ ചെന്നിരുന്നു. ഏട്ടന്റെ ശിങ്കിടികളോട് വെടി പറഞ്ഞു. ആളൊഴിഞ്ഞപ്പോൾ ചുറ്റിലും നാട്ടുവെളിച്ചവും, അമ്പലത്തിലെ കുളത്തിൽ തട്ടി വരുന്ന തണുത്ത കാറ്റും, ചീവീടുകളുടെ സംഗീതവും. ഏട്ടൻ ഒന്നു നിവർന്നു… തറയിൽ മലർന്നു.
വിഷ്ണൂ, നിന്റെ പേര് കൃഷ്ണൻ എന്നായിരുന്നെങ്കിൽ ഏറ്റവും ഉചിതം ആയേനെ. ന്നാലും സാരല്യ… വിഷ്ണുവിന്റെ അവതാരം ആണല്ലോ കൃഷ്ണൻ.
അതെന്താ ഏട്ടാ? ഏട്ടന്റെ അരികിൽ കൈ കുത്തി ഞാൻ ചോദിച്ചു.
നിയ്യ്‌ യശോദയെ….
ൻറെ ഏട്ടാ…അപ്പോൾ അടുക്കളയിൽ വെച്ച് ഞാൻ കണ്ട മിന്നായം?
രണ്ട് കടലാസുകൾ സ്‌കൂളിൽ കിട്ടയില്ല്യ. അപ്പോ വീട്ടിൽ നോക്കാം ന്നു കരുതി. നിന്നെ ഫോണിൽ വിളിച്ചാലോ എന്ന് നിരീക്ക്യേ… എന്നാലും നിനക്കും അറീല്യാലോ. അതോണ്ട് ഞാൻ തന്നെ വന്നു. നിയ്യ്‌ മോളിലാകും എന്നാ കരുതിയത്. ത്തിരി സംഭാരം ഉണ്ടാക്കാൻ യശോദയോട് പറയാൻ വന്നതാ. നോക്കീപ്പോ നിയ്യ്‌ അവളെ കുനിച്ചു നിർത്തി ഭോഗിക്കണു. നിയ്യ്‌ കള്ള കൃഷ്ണൻ തന്നെ ട്ടോ… ഏട്ടൻ ചിരിച്ചു.
എന്റെ ഏട്ടാ.. ഒരു ഉരുപ്പിടി തന്നെ അവർ. ഞാൻ ചിരിച്ചു. ഏട്ടന് കമ്പം ഉണ്ടോ?
ഇല്യ. ഏട്ടൻ പറഞ്ഞു. ദേവി… അടുത്ത് അവളോട് മാത്രേ.. യശോദ കുട്ടിത്തം പോണേനു മുൻപ് ഇവിടെ വന്നു. നിക്ക് അവളെ വേറെ കണ്ണോണ്ട് കാണാൻ കഴിയില്ല.
ഏട്ടാ ഒരു കാര്യം പറയാനുണ്ട്. ഞാൻ കുറച്ച് ദിവസങ്ങളായി മനസ്സിൽ കൊണ്ട് നടന്ന കാര്യം….
നിനക്ക് ഇവിടം വിട്ട് പോവാറായി.. അല്ലേ… എന്റെ മനസ്സു വായിച്ചിട്ടെന്നപോലെ ഏട്ടൻ ചോദിച്ചു.
അതെ പക്ഷേ ഏട്ടൻ അതെങ്ങിനെ?
എടാ നിനക്ക് നിന്റെ മാധവിയേട്ടത്തിയെ ശരിക്കും അറിയില്ല. അവൾ രണ്ടീസം മുന്നേ എന്നോട് ഇതു സൂചിപ്പിച്ചു. നിന്റെ കൊക്കിനെപ്പോലെ എവിടെയോ നോക്കിയുള്ള ഇരിപ്പ്…. അവൾക്ക് പെട്ടെന്ന് മനസ്സിലായി.
എന്നെപ്പറ്റി ഇത്രയും കരുതലുള്ള ഏട്ടത്തിയും, ഏട്ടനും കണ്ണു നിറഞ്ഞു. ഇരുട്ടിൽ ഏട്ടൻ കാണാതെ കണ്ണു തുടച്ചു.
അപ്പോ നിയ്യ്‌ എടുത്തു പിടിച്ച് എങ്ങോട്ടും പോവേണ്ട. ഞാൻ ചിലതൊക്കെ ആലോചിച്ചിട്ടുണ്ട്. നിയ്യ്‌ ചോഴമണ്ഡലം ന്നു കേട്ടിട്ടുണ്ടോ?
ഉവ്വ്… ആരാ കലാരംഗത്തുള്ള… ഇതിനെപ്പറ്റി കേൾക്കാത്തത്?
എന്താ അത്? ഏട്ടൻ ചോദിച്ചു.
കലാകാരന്മാരുടെ ഒരു കൂട്ടായ്മ്മ. മദ്രാസിന്റെ അടുത്ത് കടൽതീരത്ത്….
അപ്പോ.. ഒരാഴ്ച കഴിഞ്ഞാൽ എനിക്ക് ഒരാളോട് സംസാരിക്കണം. അത് ശരിയായില്ല്യ എന്നാൽ നിനക്ക് ഇഷ്ട്ടമുള്ള ഇടത്തേക്ക് പോവാം.
ശരി ഏട്ടാ… ഞാൻ മനസ്സുകൊണ്ട് ഏട്ടനെയും, ഏടത്തിയെയും തൊഴുതു.
ഇനി വേറൊരു കാര്യം. നിയ്യ്‌ ശിവമൂലിയുടെ ആരാധകൻ അല്ലെ? നിക്കും രണ്ട് പുക തരൂ.. കല്യാണം കഴിക്കുന്നതിനു മുൻപ് വല്ലപ്പോഴും അനുഭവിച്ചിട്ടുണ്ട്. കമ്പം ഇല്ല.
അപ്പോഴേക്കും ഏട്ടനും ഏടത്തിയും അത്ഭുതങ്ങളുടെ ഒരു കലവറ ആണെന്ന് എനിക്കു മനസ്സിലായിരുന്നു.
പെട്ടെന്ന് രണ്ടു ബീഡി ഉണ്ടാക്കി. ഒന്ന് ഏട്ടന് നീട്ടി. രണ്ടിനും തീ കൊളുത്തി. ഏട്ടൻ മെല്ലെ വലിച്ചു. ഞാൻ ആഞ്ഞും. രണ്ട് ബീഡി ഞാൻ വലിച്ച് തീർത്തു. ആ സമയം ഏട്ടൻ ഒന്നും.
രാത്രിയുടെ വർണ്ണങ്ങളിലേക്ക് ഞങ്ങൾ ഇറങ്ങി. തണ്ടാന്റെ വീട്ടിലേക്ക്…. അവിടെ നിന്ന് ഒരു കുപ്പി കള്ളും, പുഴമീൻ ചുട്ടതും വാങ്ങി വീട്ടിലേക്ക്… കള്ളുകുടിച്ചു…. ചാരുകസേരയിൽ നിവർന്ന് കലങ്ങിയ കണ്ണുകൾ ഏട്ടൻ എന്റെ നേർക്ക് നീട്ടി.

The Author

ഋഷി

Life is not what one lived, but what one remembers and how one remembers it in order to recount it - Marquez

51 Comments

Add a Comment
  1. നിങ്ങള്‍ ഒരു അസാമാന്യ പ്രതിഭ തന്നെ…നമിച്ചിരിക്കുന്നു…

  2. Oru paad ishtayi

  3. PDF ഉടൻ ഇടുമൊ?

  4. ബ്രോ എന്തൊരു ഫീൽ ആയിരുന്നു എന്റമ്മോ കിടു അവസാനത്തെ ആ കവിത കൂടി ആയപ്പോൾ പെരുത്ത് ഇഷ്ടായി. കിടു സ്റ്റോറി നല്ല പര്യവസാനം.
    ഇത് പോലുള്ള കിടു ഐറ്റം ആയിട്ടു ഇനിയും വരിക.

    1. നന്ദി പ്രിയ അഖ്‌. ഇത്രയും നല്ല ഒരു കഥാകാരന്റെ പ്രശംസയിൽ കൂടുതൽ എന്തു വേണം?

  5. ഇതൊക്കെ വായിക്കുമ്പോൾ എന്റെ സൃഷ്ടികൾ ഒക്കെ എടുത്ത് കിണറ്റിലേക്ക് ഇടാൻ തോന്നും…

    ഒന്നും പറയാനില്ല ചങ്ങായി നിങ്ങള് കൊല മാസ് തന്നെ ……

    ?????????

    1. എന്റെ ചാർളി,
      ഇങ്ങനെയൊന്നും പറയരുത്‌. നിനക്കീ കഥ ഇഷ്ട്ടപ്പെട്ടു എന്നു ഞാൻ മനസ്സിലാക്കുന്നു. തിരക്കേറിയ ജീവിതം, കമ്പിയെഴുത്ത്‌.. ഇതിനിടയിൽ നല്ല വാക്കു പറയാൻ സമയം കണ്ടെത്തിയല്ലോ… അതു മതി.

  6. പാലാക്കാരൻ

    Detailing of characters especially madaviyettathi twist using sankarettan excellent work in a class way

    1. Thanks buddy,
      My limited experience is that characters grow with the story and some, then start driving it ?. Thanks for your appreciation.

  7. ഋഷി.. അസാധ്യ കഥയാണ് ബ്രോ..
    താങ്കൾ സത്യത്തിൽ വാക്കുകൾ കൊണ്ട് എഴുത്തുകയായിരുന്നില്ല, നിറങ്ങൾ കൊണ്ട് മനസ്സിൽ ഒരുപാട് ചിത്രങ്ങൾ വരഞ്ഞിടുകയായിരുന്നു..

    എന്റെ കണക്കിൽ ഇതൊരു ക്ലാസിക്കാണ്.. കമ്പി ക്ലാസിക്ക്..

    മനസ്സിൽ ചിത്രങ്ങൾ വരയ്ക്കാൻ മറ്റൊരു കഥയുടെ ക്യാൻവാസുമേന്തി ഉടൻ തന്നെ തിരികെ വരിക.. എല്ലാവിധ ആശംസകളും..

    1. പ്രിയ വെടിക്കെട്ട്‌,
      ഒരെഴുത്തുകാരന്റെ അഭിപ്രായം തീർച്ചയായും മനസ്സു നിറച്ചു. വാക്കുകൾക്ക്‌ പരിമിതി ഉള്ളതിനാൽ വളരെ നന്ദി എന്നു മാത്രം പറഞ്ഞുകൊള്ളട്ടെ.

  8. ഋഷി ബ്രോ..
    കുറച്ച് കാലം തിരക്കിലായതിനാൽ ഭാഗം 3,4,5 ഒന്നിച്ചാണ് വായിച്ചത്.. അസാധ്യ ഫീൽ തന്നാണ് ചെങ്ങായി.. നിങ്ങൾ സത്യം പറഞ്ഞാ എഴുതുവല്ല.. മനസ്സിൽ ചിത്രം വരയുകയാണ്.. ഇനിയും ഒരായിരം കാൻവാസുകളിൽ ഇതു പോലെ വരയ്ക്കാൻ, മനസ്സിൽ നിറങ്ങൾ ചാലിക്കാൻ ഋഷിക്ക് സാധിക്കട്ടെ.. ഉടൻ അടുത്ത കഥയുമായി തിരിച്ച് വരിക..

    പൊങ്ങുതടിയെ ഒരു ക്ലാസിക്ക് കമ്പിയായാണ് ഞാൻ കാണുന്നത്..അനിർവചനീയമായ അനുഭൂതി പകർന്നു തരുന്ന ഒരു കമ്പി ക്ലാസിക്ക്..

    ആശംസകൾ ബ്രോ..????

  9. ഭയ്യാ……

    ഒരു വലിയ സൃഷ്ടി തുടങ്ങി അവസാനിക്കുന്നത് കാണാൻ അവസരമൊരുക്കിയതിന് നന്ദി………….

    അടുത്തത്??

    1. ബ്രോ,
      ഒരു വലിയ സൃഷ്ടി ഒന്നും അല്ല ബ്രോ. അതിവിനയം അല്ല ?. കഥ ഇഷ്ടമായതിൽ വളരെ സന്തോഷം. താങ്കളുടെ അടുത്ത സൃഷ്ടികൾ ഉടനേ കാണുമോ?

  10. Naam sathushttanayirikkunnu hrishi variyya..excellent story .
    Super themeum ,avatharanavum ayirunnu..enikku eshttapatta novelil onnanu ethu…adutha kadhayumayee udan varanam katto..

    1. വളരെ നന്ദി സഖാവേ. അടുത്ത കഥയെപ്പറ്റി മാത്രം ഒരക്ഷരം മിണ്ടിപ്പോകരുത്‌?

  11. Perfect ending a very nicely written……only criticism I would have is the missing of details…

    1. Glad you liked it. Thanks. In the current situation due to lack of: imagination, time, rigour, patience etc. sadly was unable to expand the story with more details. Just wanted to finish and be done with it. I guess it’s better to finish a story than keeping it pending without a conclusion of sorts.

  12. പ്രിയ രാജ,
    നിരാശപ്പെടുത്തിയതിൽ വിഷമം ഉണ്ട്. എന്തു ചെയ്യും? ഭാവനാ ദാരിദ്ര്യം, ക്ഷമയില്ലായ്മ… ഇതെല്ലാം പ്രശ്നമാണ്. ഞാനിഷ്ട്ടപ്പെടുന്ന എഴുത്തുകാരന്റെ അഭിനന്ദനത്തിന് പൊന്നിന്റെ വില.
    ഒരു രഹസ്യം പങ്കുവെയ്ക്കട്ടെ.. മാധവിയേടത്തി ഒരു മിന്നിമറയുന്ന കഥാപാത്രം ആയിരുന്നു. പക്ഷേ ഏട്ടനും, ഏടത്തിയും ആ ചെക്കനേയും, കഥയേയും ഏറ്റെടുത്തത് കൊണ്ട് എനിക്കീ രക്തത്തിൽ പങ്കില്ലാതെ പോയി?

  13. സാരംഗ്

    Valare manoharam,madhaviyetattiye valare adhikam bodhichu.kadha teernilenkil ennu aashichu poyi,oru pakshe ee sitile aatavun vyetyastata ulla theme.sambhashanangalude shayle nanne ishtayi,devi teachere onnude avataripichirunnenkil ennu aashichu poyi.

    1. പ്രിയ സാരംഗ്,
      നന്ദി. കൂടുതൽ പറയാൻ വാക്കുകളില്ല. മാധവിയേടത്തിയെ ഇഷ്ടമായി അല്ലേ…രൂപമോ, സ്വഭാവമോ? ഏതായാലും കണ്ടുമുട്ടിയാൽ വാരിയെടുത്തോളൂ. ആർക്കും കൊടുക്കരുത്‌?

      1. ഒരു കാര്യം കൂടി …. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന “മാധവിക്കുട്ടിയുടെ” നീർമാതളം പൂത്ത കാലം എന്ന സ്മരണകളിൽ നിന്നും ഓർമ്മിച്ച് അടിച്ചുമാറ്റിയതാണ്‌ സംഭാഷണ ശൈലി. എനിക്ക് തികച്ചും അപരിചിതം.

        1. സാരംഗ്

          Ateyo,enteyum priyapeta ezhutukariyaanu madhavikutty.
          Appol aa perilum roopatilum madhavikuttyude swaadheenum undalle,ee taar enna aashayam evidunu vannu,madhaviyetatiyude roopavum bhavavum ishtapetu,pullikariye aarum ini anveshikanda,keto kalla kanjave(chumma)

    1. Thanks bro.

  14. hats off bro, excellent work , good narration plz keep going bro…..

    1. Thanks bro, for taking time off and providing your feedback. Believe me, even a thumbs up from a reader fills us with lots of positive energy. Take care.

  15. StorY theernthil mathram anu nirasha .. but eathoru srishtiYum avasanam ndallow ..

    Adutha Oru adar kathakkaY WAITING ANU ..

    Thank You so much

    1. പ്രിയ ബെൻസി,
      ആദ്യം തന്നെ എന്നെയും പിന്നെ എല്ലാ എഴുത്തുകാരേയും പ്രോത്സാഹിപ്പിക്കുന്ന നിനക്ക് ഒരു മുത്തം??. ഇതു തന്നെ എഴുതി അവശനായി. എപ്പോഴെങ്കിലും എന്തെങ്കിലും കുത്തിക്കുറിച്ചാൽ ഒരു പുതിയ വഴിയിലൂടെ സഞ്ചരിക്കാൻ ശ്രമിക്കാം.

  16. നന്നായി എഴുതിയിരിക്കുന്നു. വീണ്ടും അനുഭൂതിയുടെ പുതിയ ലോകവുമായി വരൂ, സുഹൃത്തേ, ഇതേപോലെ തന്നെ.

    1. സ്മിത,
      അനുഭൂതിയുടെ ഒരു കൊച്ചു കുമിള സ്മിതയ്ക്കായി സൃഷ്ടിക്കാൻ കഴിഞ്ഞല്ലോ… അതു മതി.നന്ദി. നല്ല വാക്കുകൾക്കും തിരിച്ചു വന്നതിനും. ശാന്തി നേരുന്നു..?

  17. കൊള്ളാം സൂപ്പർ. അടുത്ത കഥ എന്റെ വൈഫെന്റെ നായിക ആക്കി എഴുതാമോ അവളെ നെയിം രാജി അവളെ കുറിച്ച് അറിയണേൽ ഞാൻ പറയാം. റിപ്ലൈ plz

    1. ബാബുക്കുട്ടാ,
      നല്ല വാക്കുകൾക്ക്‌ നന്ദി. എന്നേക്കാളും എത്രയോ മടങ്ങ്‌ പ്രതിഭയും ഭാവനയും ഉള്ള സ്മിത എഴുതാമെന്ന്‌ പറഞ്ഞല്ലോ. നല്ലത്. പിന്നെ രേഖയോട്‌ ആവശ്യപ്പെട്ടപ്പോൾ പെങ്ങളായിരുന്നു..ഗൊച്ചു ഗള്ളാ?

  18. ഈ 5 പാർട്ടുകളിൽ വെച്ച് ഏറ്റവും ഇഷ്ടപെട്ടത് ഈ ലാസ്റ്റ് പാർട്ട്‌ ആണ്. ബ്രോ ഒരു ചിത്രകാരൻ ആയതുകൊണ്ടാണോ അതോ ഇതിലെ നായകൻ ചിത്രകാരൻ ആയതു കൊണ്ടാണോ എന്ന് അറിയില്ല ഈ കഥയിലെ എല്ലാം എടുത്തു വരച്ചു കാട്ടിയത് പോലെ ഒള്ള ഒരു ഫീൽ ആയിരുന്നു. നല്ല ഒരു കഥ വായിക്കാൻ തന്നതിൽ ഒരുപാട് നന്ദി ഒണ്ട്. വേറെ നല്ല കഥയുമായി വീണ്ടും വരുക.

    1. പ്രിയ തമാശ,
      എന്തുകൊണ്ട് ഈ ഭാഗം കൂടുതൽ ഇഷ്ടമായി??. ഞാൻ ചിത്രകാരൻ അല്ല. എന്നാൽ ചിത്രം, ശില്പം… ഇതെല്ലാം ചെയ്യുന്ന കലാകാരന്മാരോട്‌ കടുത്ത അസൂയ ആണ്. എഴുത്തിലൂടെ ഇത്തിരി വാങ്മയചിത്രങ്ങൾ ധ്വനിപ്പിക്കാൻ കഴിഞ്ഞു എങ്കിൽ സന്തോഷമായി. നന്ദി ബ്രോ.

  19. അല്ല ഇത് പാർട്ട്‌ 5 ആണോ അതോ 6 ആണോ. 5th പാർട്ട്‌ കാണാനില്ല അതുകൊണ്ട് ചോദിച്ചയാ.

  20. അപ്പോൾ ഇതിന്റെ 5th ഭാഗം എവിടെ….?

  21. അജ്ഞാതവേലായുധൻ

    ബ്രോ കഥ വളരെയധികം ഇഷ്ടപ്പെട്ടു.എല്ലാ പാർട്ടും മികച്ചതായിരുന്നു.അടുത്ത കഥയുമായി വീണ്ടും വരിക.

    1. എന്റെ അജ്ഞാത സുഹൃത്തേ…വളരെ നന്ദി.

  22. അപരൻ

    പണ്ട് യാഹൂ ഗ്രൂപ്പിൽ സേതു എന്നു പേരുള്ള ഒരു മികച്ച എഴുത്തുകാരനുണ്ടായിരുന്നു.പല ഭാഗങ്ങളും ആ ശൈലി ഓർമ്മിപ്പിക്കുന്നു…

    സത്യം പറ…
    ആളവന്താൻ താനേ?

    1. അപരൻജി,
      യാഹൂ കൊച്ചുപുസ്തകം ഗ്രൂപ്പിൽ ഞാൻ വളരെ ഇഷ്ടപ്പെട്ടിരുന്ന ഒരെഴുത്തുകാരൻ ആണ്‌ സേതു. പിന്നെയും പലരും… നിതിൻ, കാർത്തിക്ക്, വല്യേട്ടൻ, അലീഷ, സുനന്ദിനി…. അങ്ങനെ എത്രയോ എഴുത്തുകാർ. ഞാൻ സേതു അല്ല. സ്വാധീനം തീർച്ചയായും കണ്ടേക്കാം. പിന്നെ കഥ ഇഷ്ടമായി എന്ന് വിശ്വസിച്ചുകൊള്ളട്ടെ.

      1. ഋഷിജീ, കാർത്തിക് സുനന്ദിനി ഇവരുടെ എതെലും കഥകളുടെ പേരു ഓർമ്മയുണ്ടോ??

        1. കാർത്തിക്ക്‌ – പാർവതിയമ്മ, സുഹറയുടെ കഥ, പേരമ്മ
          സുനന്ദിനി – ഇലത്തുമ്പിലെ മഴ

          ബാക്കി ഓർമ്മ വരുന്നില്ല.

    2. ഞാൻ മുന്നെ ചോദിച്ച ചോദ്യമാ…

  23. പഴഞ്ചൻ

    ശ്ശെടാ… ഫസ്റ്റ് കമന്റ് ഇടാന്ന് വിചാരിച്ചതാ… അഭിരാമി ഓവർടേക്ക് ചെയ്തു കളഞ്ഞു… വായിച്ചിട്ട് വരാട്ടോ… കുറച്ച് ദിവസമായി കാത്തിരിക്കുന്നു… 🙂

    1. ബ്രോ… താങ്കളുടെ പ്രതികരണം കാത്തിരിക്കുന്നു.

  24. കഥാപാത്ര സൃഷ്ടി വളരെ നന്നായിട്ടുണ്ട്. ആദ്യം വിഷ്ണുവിന് ചുറ്റും ആയിരുന് ഒരു mysterious aura ഉണ്ടായിരുന്നത്. അവസാനം ആയപൊഴേക്കും ഒരു സാദാ നാട്ടിൻപുറത്തുകാരൻ എന്ന നാട്യത്തിൽ ഉണ്ടായിരുന്ന ശങ്കരേട്ടൻ ആയിരുന് യഥാർത്ഥ mysterious character.

    അടുത്ത നല്ല കഥയുമായി വരു ബ്രോ.

    1. പ്രിയ അസുരൻജി,
      എഴുതി വന്നപ്പോൾ സ്വാഭാവികമായി വന്നതാണ്. തിരിഞ്ഞു നോക്കുമ്പോൾ വിഷ്ണുവിന്റെ സ്വഭാവം സ്ഥായി. ബാക്കി ഉള്ളവരെ നിങ്ങളെപ്പോലെ ഞാനും കണ്ടുമുട്ടി…. മനസ്സിലാക്കി…?. നല്ല വാക്കുകൾക്ക് നന്ദി.

  25. ഞാൻ വായിച്ചിട് അഭിപ്രായം പറയാം. ആദ്യത്തെ. കമെന്റ് എൻറെ വേണം എന്നൊരു ചെറിയൊരു വാശി ഉള്ളതൊണ്ട ഇടുന്നത.

    1. ആദ്യത്തെ കമന്റിന് നന്ദി. വായിക്കാൻ സമയം കിട്ടിയോ അഭിരാമീ??

Leave a Reply

Your email address will not be published. Required fields are marked *