: അവിടെ പാക്കിങ് ഒക്കെ കഴിഞ്ഞോ അമലൂട്ടാ…
: ആഹ് എനിക്ക് അറിയില്ല… അവിടെ എല്ലാവരും ഓടിനടന്ന് എന്തൊക്കെയോ ചെയ്യുന്നുണ്ട്. നിങ്ങളെ രണ്ടുപേരെയും ചോദിക്കുന്നുണ്ടായിരുന്നു അവളുടെ അമ്മ
: നീ ഇനി എവിടേക്കാ…. ഞങ്ങൾ എന്തായാലും നിന്റെ വീടുവരെ പോയിട്ട് വരാം
: അമ്മായി ഒന്ന് ഇവിടെ വന്നേ… ഒരു കാര്യം പറയാനുണ്ട്.
: അതെന്താ ഏട്ടാ ഞാൻ കേട്ടാൽ… ഇനി പഴയ വല്ല പരിപാടിക്കും ആണോ
: നിന്നോട് പറയാനുള്ളത് നിന്നോട് പറയാം പോരെ… ഇത് എന്റെ അമ്മായിയോട് പറയാനുള്ളതാ… അമ്മായി വന്നേ
(അമ്മായിയുടെ മുറിയിലേക്കാണ് ഞാൻ നേരെ നടന്നു പോയത്. പുറകെ അമ്മായിയും. മുറിയിൽ എത്തി കതക് അടച്ച് രണ്ടുപേരും കിടക്കയിൽ ഇരുന്നു. )
: അമ്മായീ…. എന്നോട് ക്ഷമിക്ക്. വേറെ എന്താ ഞാനിപ്പോ പറയേണ്ടത്. ഇത്രയൊക്കെ ആവുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. എന്റെ കല്യാണം കഴിഞ്ഞാലെങ്കിലും അവൾക്ക് ഒരു മാറ്റം ഉണ്ടാവുമെന്നാണ് ഞാൻ കരുതിയത്. ഇനി ഇപ്പൊ എന്താ ചെയ്യ….
: എന്റെ അമലൂട്ടാ…. നമ്മൾ ചെയ്ത തെറ്റിന്റെ ശിക്ഷ നമ്മൾ തന്നെ അനുഭവിക്കണ്ടേ. നിന്റെ കല്യാണം കഴിഞ്ഞെങ്കിലും ഈ ഒരു ഭാരം നിന്റെ തലയിൽ നിന്നും ഒരിക്കലും പോവില്ലെന്ന് അറിയാം. പക്ഷെ എന്ത് ചെയ്യാം. അവളുടെ വാശിക്ക് മുൻപിൽ തോറ്റുകൊടുക്കാനെ എന്നെക്കൊണ്ട് പറ്റൂ. ഇപ്പൊ എനിക്കും വലിയ വിഷമം ഒന്നും ഇല്ല. അവൾക്ക് അധികം പ്രായം ഒന്നും ആയിട്ടില്ലല്ലോ. എത്രയോ പിള്ളേര് 30 വയസായിട്ടും കല്യാണം ഒന്നും ശരിയാവാതെ ഇരിപ്പില്ലേ. അതുകൊണ്ട് കുറച്ച് തമാസിച്ചാലും കുഴപ്പമൊന്നും ഇല്ല. കുറേ കഴിയുമ്പോ ശരിയാവുമായിരിക്കും. ഒന്നുമില്ലേലും എന്റെ മോള് അരുതാത്തതൊന്നും ചെയ്തില്ലല്ലോ. ജീവനോടെ എന്റെ കൂടെ തന്നെ ഇല്ലേ. അവൾക്ക് ഇനി ഒരു ജീവിതം ഉണ്ടായില്ലേലും ഞാൻ മരിക്കുന്നത് വരെ എന്റെ മോളെ പൊന്നുപോലെ നോക്കും.
: ഒക്കെ മാറും അമ്മായി. അമ്മായി പറഞ്ഞപോലെ കുറച്ച് സമയമെടുത്തിട്ടായാലും കുഴപ്പമില്ല. അവൾക്കും നല്ലൊരു ജീവിതം ഉണ്ടാവും.
: നീ വെറുതേ ഇതൊന്നും ആലോചിച്ച് ടെൻഷൻ ആവണ്ട. പോയി നന്നായിട്ട് വാ.
: ഉം… പഴയതൊക്കെ ഒരു സ്വപ്നം പോലെ തോനുന്നു. എന്ത് സന്തോഷം ആയിരുന്നു അന്നൊക്കെ. എല്ലാം പോയി
: അതൊക്കെ വിട് അമലൂട്ടാ… മനസിൽ എന്നും സ്നേഹം ഉണ്ടായാൽ മതി. നീ കാരണം ഞാൻ ഒരുപാട് സന്തോഷിച്ചിട്ടേ ഉള്ളു. അതുകൊണ്ട് എന്റെ അമലൂട്ടൻ അമ്മായിയെ ഓർത്ത് വിഷമിക്കണ്ട. എനിക്ക് ഒരു പ്രശ്നവും ഇല്ല. അവൾ ഇപ്പൊ പഴയപോലെ നല്ല കൂട്ടുകാരിയെ പോലെയാണ് എന്നോട് പെരുമാറുന്നത്. പതുക്കെ ഞാൻ തന്നെ മാറ്റി എടുത്തോളാം അവളെ. നീ ധൈര്യമായിട്ട് പോയിട്ട് വാ
❤️❤️❤️
കൊള്ളാം…… നല്ല നെരിപ്പായി തന്നെ പോകുന്നുണ്ട്.
????
സൂപ്പർ ബ്രോ അമലൂട്ടനും ബ്രിയുടെ എഴുത്തും വായിച്ചു വരുന്നതേ ഉള്ളു മുൻപ് നോവൽ വന്നാൽ ഉടനെ വായിക്കുമരുന്ന് കുറച്ച് ആഴ്ചകളായി പണികിട്ടി. ഷിയെ ഒരു പിടിയും കിട്ടുന്നില്ല ഇടക്ക് ഷി മതിയാരുന്നു അമലിനെ ഭാര്യ എന്ന് തോന്നും പക്ഷെ തുഷാരയോട് വെറുപ്പും തോന്നുന്നില്ല അവസാനം കണ്ട വില്ലൻ മുൻപ് അമൽ അടിയുണ്ടാക്കി അവന്മാർ ആണോ
അമലൂട്ടൻ്റെ കഥ നന്നായി പോകുന്നുണ്ട്.
നല്ല ഡീറ്റെയിലായിട്ടുള്ള എഴുത്ത്…
ഇത്രയും എഫർട്ട് എടുക്കുന്നതിന് ഒരു പാട് അഭിനന്ദനങ്ങൾ
പിന്നെ മ്മടെ പിലാത്തറ ഭാഗത്തൊക്കെ
കൊണം = ഗുണം
ഭംഗിക്ക് ചൊങ്ക് എന്നാണ് സാധാരണ പറയുക; കൊശി എന്നും പ്രാദേഗികമായി പറയും
??❤️❤️ അപ്പൊ നമ്മൾ അടുത്ത നാട്ടുകാർ തന്നെ..
തുഷാര മനസ്സിൽ കണ്ടപോലെ പാവമാണ്…ആർക്കും ഇഷ്ടം തോന്നുന്ന ഒരു കുട്ടി…
പക്ഷെ അമ്മായിയും ഷിൽനയും കഥയിൽ നിന്ന് അകന്നു പോയതുപോലെ തോന്നുന്നു….
ബ്രോയുടെ മനസ്സിൽ എന്തായിരിക്കുമെന്ന് അറിയില്ല….
അവസാനം ആരെയോ കാണുന്നുമുണ്ടല്ലോ …..
ശുഭമായി കാണാനാണ് അതിയായി ആഗ്രഹിക്കുന്നത്…
❤❤❤
ബ്രോ, കുറച്ച് വിഷമഘട്ടങ്ങളിലൂടെ പോയാലും അവസാനം എല്ലാം ശുഭമായി തന്നെ അവസാനിക്കും ??
പുതിയ പാർട് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു.
അടുത്ത പാർട് വായിച്ചു കഴിഞ്ഞ് തീർച്ചയായും നിങ്ങളുടെ നിഗമനങ്ങൾ കമെന്റ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
?❤️
Bro….❣️
തീര്ച്ചയായും അറിയിക്കാം…. ?
ഇങ്ങള് mass ആണ് ബ്രോ ??
Apo waiting for It… ?
With Love ?
നിങ്ങൾ എന്തായാലും കമെന്റ് ഇടുമെന്ന് അറിയാം… ??.
അല്ല ബ്രോ…. നിങ്ങൾ ഫുൾടൈം ഇവിടെ തന്നെ ആണോ.. ????
❤️❤️❤️
ഞാൻ ആ ചിന്തകളിൽ ഇടക് വന്നോ. എന്നെ ഓർമിച്ചല്ലോ പെരുത്ത് സന്തോഷായി ???….
.
.
നിങ്ങളുടെ കഥ വന്നോ എന്ന് എപ്പോഴും നോക്കാറുണ്ട്…. ?
Anyways waiting❣️
With Love ?
നമ്മുടെ ❣️ശിൽനയുടെ❣️കാര്യങ്ങൾ ഒക്കെ set ആയി ഇനി അങ്ങോട്ട് വരുമെന്ന് വിഷ്വസിക്കുന്നു……?
With Love ?
Super bro ❤️
നന്നായിട്ടുണ്ട് ബ്രോ
❤️കൊള്ളാം നല്ല കഥ
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️