: ഒന്ന് പോടി…. അത് നിന്റെ അമ്മ മാത്രം അല്ല കേട്ടോ…. എന്റെ ഭാര്യ കൂടിയാ. ഞങ്ങൾ ഇതുവരെ ഡിവോഴ്സ് ഒന്നും ചെയ്തിട്ടില്ല.
: ഒന്ന് പോ അമലൂട്ടാ…. അവൾ ഓരോ പ്രാന്ത് പറഞ്ഞെന്ന് വച്ച്…
: ഓഹ് നിങ്ങൾ വലിയ ഭാര്യയും ഭർത്താവും….
: അതേടി പോത്തേ… ഇത് എന്റെ ആദ്യ ഭാര്യ നിത്യ. ആ താലി എടുത്ത് കാണിക്ക് നിത്യേ…
: ഉം… കൊള്ളാം. ഇത് ആദ്യ ഭാര്യ, തുഷാര രണ്ടാമത്തേത്, അപ്പൊ മൂന്നാമത്തേതോ….. അത് ഷിൽന….
അല്ലെ ഏട്ടാ….
: ഹീ….. വാ വീട്ടിലേക്ക് പോകാം. അവിടെ എല്ലാവരും തിരക്കുന്നുണ്ട് നിങ്ങളെ.
______/_______/_______/________
ജീവിതം പറിച്ചുനടുന്ന വേദനയോടെ ഞാനും എന്റെ പ്രവാസ ജീവിതത്തിലേക്ക് കാലെടുത്തുവച്ചു. നാട് വിട്ടുപോകാൻ ഒട്ടും താല്പര്യം ഇല്ലാത്ത എന്നെ കൊല്ലാൻ കൊണ്ടുപോകുന്നത്തിന് തുല്യമാണ് ഈ പുതിയ മാറ്റങ്ങൾ. കുറേ നാളുകൾക്ക് ശേഷം എന്നെ കണ്ടതിലുള്ള സന്തോഷം മാമൻ കെട്ടിപ്പിടിച്ച് പ്രകടിപ്പിച്ചു. എന്റെ മനസിൽ ആദ്യമൊക്കെ മാമനോട് ദേഷ്യം ഉണ്ടായിരുന്നെങ്കിലും പിന്നീട് ഞാൻ തന്നെ എന്റെ തെറ്റ് തിരിച്ചറിഞ്ഞതോടെ മാമൻ പഴയതുപോലെ എന്റെ മനസിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തിൽ തന്നെയുണ്ട്. അളിയന്റെ ഫ്ലാറ്റിൽ എനിക്കായി ഒരു മുറി വൃത്തിയാക്കി വച്ചിരുന്നു. നാളെ മുതൽ പുതിയ ഓഫീസ്, പുതിൽ സൗഹൃദങ്ങൾ, പുതിയ തൊഴിലിടം. എല്ലാം കൊണ്ടും പുതിയൊരു ജീവിതം തുടങ്ങുകയാണ് എന്ന് പറയാം. മുൻപ് എന്റെ കൂടെ മംഗലാപുരത്ത് ജോലി ചെയ്തിരുന്ന കുറച്ചുപേർ ഇവിടെയും ഉണ്ട്. അതുകൊണ്ട് ജോലിയിൽ വലിയൊരു ബുദ്ദിമുട്ട് ഉണ്ടാവുമെന്ന് തോന്നുന്നില്ല.
കാലത്ത് കുളിച്ചൊരുങ്ങി അളിയന്റെ കൂടെ പുറത്തേക്ക് ഇറങ്ങി. എന്നെ ഓഫീസിൽ ഇറക്കി വിട്ട ശേഷമാണ് അളിയൻ പോയത്. ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് സീനിയർ എഞ്ചിനീർ പോസ്റ്റിലേക്ക് വരുന്ന എന്നെ സ്വീകരിക്കുവാനായി ടെക്‌നിക്കൽ മാനേജരും ടീമും റെഡിയായിരുന്നു. പ്രദീപേട്ടന്റെ പ്രത്യേക താത്പര്യത്തിൽ ആണ് ഞാൻ ഇവിടേക്ക് സ്ഥലം മാറി വരുന്നത് എന്ന് അറിഞ്ഞതിന്റെ ബഹുമാനം അവരുടെ ഭാഗത്തുനിന്നും നന്നായി ഉണ്ട്. നല്ല വൃത്തിയുള്ള ഓഫീസും വളരെ അടുക്കും ചിട്ടയോടും ക്രമീകരിച്ചിരിക്കുന്ന ഇരിപ്പിടങ്ങളും. അധികവും മലയാളികൾ ആണ് ഇവിടെ ജോലി ചെയ്യുന്നത്. എന്റെ കാബിനും അതിന് വെളിയിലായി 6 പേർക്ക് ഇരുന്ന് ജോലി ചെയ്യുവാനുള്ള ഓഫീസ് സ്പേസും ആണ് ഉള്ളത്. ഈ ആറുപേരും ഇനിമുതൽ റിപ്പോർട്ട് ചെയ്യേണ്ടത് എന്റെ അടുത്താണ്. ഞാൻ നേരിട്ട് ടെക്‌നിക്കൽ മാനേജറുടെ അടുത്ത് റിപ്പോർട്ട് ചെയ്യും. നിർമിതികളുടെ ഡിസൈൻ തയ്യാറാക്കുക, 3D മോഡലിംഗ്, ഡീറ്റൈലിങ് തുടങ്ങിയ ജോലിയാണ് എന്റെ ഡിപാർട്മെന്റിൽ നടക്കുന്നത്. 6 പേർ ഉണ്ടെന്ന് പറഞ്ഞതിൽ 5 ആളുകൾ ഡിസൈൻ എഞ്ചിനീയർമാരാണ്, ഒരാൾ ഡോക്യുമെന്റ് കോണ്ട്രോളറും.
❤️❤️❤️
കൊള്ളാം…… നല്ല നെരിപ്പായി തന്നെ പോകുന്നുണ്ട്.
????
സൂപ്പർ ബ്രോ അമലൂട്ടനും ബ്രിയുടെ എഴുത്തും വായിച്ചു വരുന്നതേ ഉള്ളു മുൻപ് നോവൽ വന്നാൽ ഉടനെ വായിക്കുമരുന്ന് കുറച്ച് ആഴ്ചകളായി പണികിട്ടി. ഷിയെ ഒരു പിടിയും കിട്ടുന്നില്ല ഇടക്ക് ഷി മതിയാരുന്നു അമലിനെ ഭാര്യ എന്ന് തോന്നും പക്ഷെ തുഷാരയോട് വെറുപ്പും തോന്നുന്നില്ല അവസാനം കണ്ട വില്ലൻ മുൻപ് അമൽ അടിയുണ്ടാക്കി അവന്മാർ ആണോ
അമലൂട്ടൻ്റെ കഥ നന്നായി പോകുന്നുണ്ട്.
നല്ല ഡീറ്റെയിലായിട്ടുള്ള എഴുത്ത്…
ഇത്രയും എഫർട്ട് എടുക്കുന്നതിന് ഒരു പാട് അഭിനന്ദനങ്ങൾ
പിന്നെ മ്മടെ പിലാത്തറ ഭാഗത്തൊക്കെ
കൊണം = ഗുണം
ഭംഗിക്ക് ചൊങ്ക് എന്നാണ് സാധാരണ പറയുക; കൊശി എന്നും പ്രാദേഗികമായി പറയും
??❤️❤️ അപ്പൊ നമ്മൾ അടുത്ത നാട്ടുകാർ തന്നെ..
തുഷാര മനസ്സിൽ കണ്ടപോലെ പാവമാണ്…ആർക്കും ഇഷ്ടം തോന്നുന്ന ഒരു കുട്ടി…
പക്ഷെ അമ്മായിയും ഷിൽനയും കഥയിൽ നിന്ന് അകന്നു പോയതുപോലെ തോന്നുന്നു….
ബ്രോയുടെ മനസ്സിൽ എന്തായിരിക്കുമെന്ന് അറിയില്ല….
അവസാനം ആരെയോ കാണുന്നുമുണ്ടല്ലോ …..
ശുഭമായി കാണാനാണ് അതിയായി ആഗ്രഹിക്കുന്നത്…
❤❤❤
ബ്രോ, കുറച്ച് വിഷമഘട്ടങ്ങളിലൂടെ പോയാലും അവസാനം എല്ലാം ശുഭമായി തന്നെ അവസാനിക്കും ??
പുതിയ പാർട് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു.
അടുത്ത പാർട് വായിച്ചു കഴിഞ്ഞ് തീർച്ചയായും നിങ്ങളുടെ നിഗമനങ്ങൾ കമെന്റ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
?❤️
Bro….❣️
തീര്ച്ചയായും അറിയിക്കാം…. ?
ഇങ്ങള് mass ആണ് ബ്രോ ??
Apo waiting for It… ?
With Love ?
നിങ്ങൾ എന്തായാലും കമെന്റ് ഇടുമെന്ന് അറിയാം… ??.
അല്ല ബ്രോ…. നിങ്ങൾ ഫുൾടൈം ഇവിടെ തന്നെ ആണോ.. ????
❤️❤️❤️
ഞാൻ ആ ചിന്തകളിൽ ഇടക് വന്നോ. എന്നെ ഓർമിച്ചല്ലോ പെരുത്ത് സന്തോഷായി ???….
.
.
നിങ്ങളുടെ കഥ വന്നോ എന്ന് എപ്പോഴും നോക്കാറുണ്ട്…. ?
Anyways waiting❣️
With Love ?
നമ്മുടെ ❣️ശിൽനയുടെ❣️കാര്യങ്ങൾ ഒക്കെ set ആയി ഇനി അങ്ങോട്ട് വരുമെന്ന് വിഷ്വസിക്കുന്നു……?
With Love ?
Super bro ❤️
നന്നായിട്ടുണ്ട് ബ്രോ
❤️കൊള്ളാം നല്ല കഥ
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️