പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 22 [Wanderlust] 942

പോലുള്ള വലിയ കൊമേർഷ്യൽ വാഹനങ്ങളുടെ സർവീസും സ്‌പേർപാർട്സും ഒക്കെ അടങ്ങുന്ന ഒരു സ്ഥാപനം. ഇതിനോട് അടുത്തു കിടക്കുന്നത് മാമന്റെ ഓഫീസ് ആണ്. അവിടെ നടക്കുന്നത് ട്രാൻസ്പോർട് ബിസിനസ് ആണ്. കൂട്ടത്തിൽ ഒരു ടയർ കടയും. ട്രാൻസ്പോർട് കമ്പനി എന്നു പറഞ്ഞാൽ അത്ര വലിയ രീതിയിൽ ഒന്നും ഇല്ല. എങ്കിലും 9 ട്രെയിലറുകൾ മാമന്റെ ഉടമസ്ഥതയിൽ ഉണ്ട്. കുറേ കമ്പനികളുമായി കരാർ ഉറപ്പിച്ചുകൊണ്ടുള്ള ഓട്ടമാണ് മിക്കതും. അതുകൊണ്ട് ട്രിപ്പ് അന്വേഷിച്ച് പോകേണ്ട കാര്യമൊന്നും ഇല്ല. സ്ഥിരമായുള്ള ഓട്ടങ്ങൾ എപ്പോഴും ഉണ്ടാവും. പിന്നെ ടയർ കട കൂടി ഉള്ളതുകൊണ്ട് നല്ല രീതിയിൽ വരുമാനം ഉണ്ടാക്കാം. ഇത് രണ്ടും നോക്കി നടത്തുന്നത് അമ്മായിയുടെ അനിയൻ ആണ്. പുള്ളിക്കാരൻ ആളൊരു പാവമാണ്. ഞാനുമായി ഇപ്പോൾ നല്ല ബന്ധമാണ്. വൈകുന്നേരങ്ങളിൽ മിക്കപ്പോഴും ഞങ്ങൾ ഒരുമിച്ചാണ് പല സ്ഥലങ്ങളിലും പോകുന്നത്. എന്നെ ദുബായ് മുഴുവൻ ചുറ്റി കറങ്ങാൻ കൂട്ടികൊണ്ട് പോയത് പുള്ളിയാണ്.
ഒഴിവു ദിവസങ്ങളിലും മറ്റ്‌ ദിവസങ്ങളിൽ വൈകുന്നേരവും സ്ഥിരമായി ഞാൻ അച്ഛനെ സഹായിക്കാൻ എന്ന പേരിൽ അവിടേക്ക് പോയ്കൊണ്ടിരുന്നു. ഇപ്പോൾ ഏകദേശം ഒരു ഐഡിയ ഉണ്ട്, എന്താണ് ഇവിടെ നടക്കുന്നത് എന്ന്. ക്രമേണ കാര്യങ്ങളൊക്കെ പഠിച്ചിട്ട് വേണം അച്ഛനെ സാമാധാനപൂർവം വീട്ടിലേക്ക് പറഞ്ഞയക്കാൻ.

_______/_______/_______/_______

അങ്ങനെ ആ ദിവസം സമാഗതമായി. ഒരുവർഷത്തെ കാത്തിരിപ്പിന് ശേഷം തുഷാര ഇന്ന് അവളുടെ പ്രിയതമന്റെ അടുത്തേക്ക് വന്നെത്തി. അളിയന്റെ ഫ്ലാറ്റിനോട് ചേർന്ന് തന്നെ ഒരു ഫ്ലാറ്റ് കാലിയായപ്പോൾ ഞാൻ അത് വാടകയ്ക്ക് എടുത്തിട്ടുണ്ട്. തുഷാരയുമായി ഒറ്റയ്ക്ക് താമസിക്കണം എന്നാണ് എന്റെ ആഗ്രഹം. അളിയനും ചേച്ചിയും അതിന്റെ കലിപ്പിൽ ആണ്. ഞാൻ കാരണം അവരുടെ സ്വകാര്യത നഷ്ടപ്പെടരുത് എന്ന് കരുതിയാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. കല്യാണം കഴിഞ്ഞ് ഇതുവരെ അവളുമായി ഒറ്റയ്ക്ക് ജീവിക്കുവാനുള്ള അവസരം എനിക്ക് ഉണ്ടായിട്ടില്ല. എന്തിന് അധികം പറയുന്നു, ഞാൻ അവളെയും കൂട്ടി ഒരു ഹണിമൂണിന് പോലും പോയിട്ടില്ല. എന്റെ നിത്യയുടെ കൂടെ ഞാൻ കറങ്ങാൻ പോയതിന്റെ പകുതിപോലും തുഷാരയുമായി പോയിട്ടില്ല. അവൾക്ക് അതിൽ ഒരു പരാതിയും ഇല്ലായിരുന്നു. ഞാൻ ഈ കാര്യങ്ങൾ ഒക്കെ അമ്മായിയോട് പറഞ്ഞപ്പോൾ എന്നെ നന്നായി ശകാരിച്ചു. അമ്മായിയുടെ കൂടെ പ്രേരണയിൽ ആണ് ഞാൻ ഇപ്പോൾ അവളെ ഇവിടേക്ക് കൊണ്ടുവന്നിരിക്കുന്നത്. അമ്മായി പറയുംപോലെ തുഷാര എന്ത് തെറ്റ് ചെയ്തിട്ടാ അല്ലെ. ഇനി വേണം തുഷാരയുമായി അടിച്ചുപൊളിക്കാൻ. ഇവിടെ നിന്നും പോകാൻ പറ്റുന്ന ഇടത്തൊക്കെ അവളെയും കൂട്ടി കറങ്ങാൻ പോകണം.

…………….

എയർപോർട്ടിൽ നിന്നും തുഷാരയെയും മാമനേയും കൂട്ടി കൊണ്ടുവരുവനായി ഞാനും ചേച്ചിയും കുട്ടൂസനേയും കൂട്ടിയാണ് പോയത്. ഓഹ് ഒരു കാര്യം പറയാൻ വിട്ടു. കഴിഞ്ഞ മാസമാണ് എനിക്ക് ദുബായ് ലൈസൻസ് കിട്ടിയത്. അപ്പോൾ തന്നെ ഒരു കാറും കമ്പനി വക കിട്ടി. ഇത്രയും നാൾ അളിയന്റെ വണ്ടിയിൽ ആയിരുന്നു യാത്രയെങ്കിൽ ഇപ്പോൾ ഞാൻ സ്വന്തമായി ദുബായ്

The Author

wanderlust

രേണുകേന്ദു Loading....

73 Comments

Add a Comment
  1. ❤️❤️❤️

  2. പൊന്നു.?

    കൊള്ളാം…… നല്ല നെരിപ്പായി തന്നെ പോകുന്നുണ്ട്.

    ????

  3. മാത്യൂസ്

    സൂപ്പർ ബ്രോ അമലൂട്ടനും ബ്രിയുടെ എഴുത്തും വായിച്ചു വരുന്നതേ ഉള്ളു മുൻപ് നോവൽ വന്നാൽ ഉടനെ വായിക്കുമരുന്ന് കുറച്ച് ആഴ്ചകളായി പണികിട്ടി. ഷിയെ ഒരു പിടിയും കിട്ടുന്നില്ല ഇടക്ക് ഷി മതിയാരുന്നു അമലിനെ ഭാര്യ എന്ന് തോന്നും പക്ഷെ തുഷാരയോട് വെറുപ്പും തോന്നുന്നില്ല അവസാനം കണ്ട വില്ലൻ മുൻപ് അമൽ അടിയുണ്ടാക്കി അവന്മാർ ആണോ

  4. സ്മിതം

    അമലൂട്ടൻ്റെ കഥ നന്നായി പോകുന്നുണ്ട്.
    നല്ല ഡീറ്റെയിലായിട്ടുള്ള എഴുത്ത്…
    ഇത്രയും എഫർട്ട് എടുക്കുന്നതിന് ഒരു പാട് അഭിനന്ദനങ്ങൾ
    പിന്നെ മ്മടെ പിലാത്തറ ഭാഗത്തൊക്കെ
    കൊണം = ഗുണം
    ഭംഗിക്ക് ചൊങ്ക് എന്നാണ് സാധാരണ പറയുക; കൊശി എന്നും പ്രാദേഗികമായി പറയും

    1. wanderlust

      ??❤️❤️ അപ്പൊ നമ്മൾ അടുത്ത നാട്ടുകാർ തന്നെ..

  5. തുഷാര മനസ്സിൽ കണ്ടപോലെ പാവമാണ്…ആർക്കും ഇഷ്ടം തോന്നുന്ന ഒരു കുട്ടി…
    പക്ഷെ അമ്മായിയും ഷിൽനയും കഥയിൽ നിന്ന് അകന്നു പോയതുപോലെ തോന്നുന്നു….
    ബ്രോയുടെ മനസ്സിൽ എന്തായിരിക്കുമെന്ന് അറിയില്ല….
    അവസാനം ആരെയോ കാണുന്നുമുണ്ടല്ലോ …..
    ശുഭമായി കാണാനാണ് അതിയായി ആഗ്രഹിക്കുന്നത്…
    ❤❤❤

    1. wanderlust

      ബ്രോ, കുറച്ച് വിഷമഘട്ടങ്ങളിലൂടെ പോയാലും അവസാനം എല്ലാം ശുഭമായി തന്നെ അവസാനിക്കും ??

  6. wanderlust

    പുതിയ പാർട് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു.

    അടുത്ത പാർട് വായിച്ചു കഴിഞ്ഞ് തീർച്ചയായും നിങ്ങളുടെ നിഗമനങ്ങൾ കമെന്റ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.

    ?❤️

    1. Bro….❣️
      തീര്ച്ചയായും അറിയിക്കാം…. ?
      ഇങ്ങള് mass ആണ് ബ്രോ ??
      Apo waiting for It… ?
      With Love ?

      1. wanderlust

        നിങ്ങൾ എന്തായാലും കമെന്റ് ഇടുമെന്ന് അറിയാം… ??.

        അല്ല ബ്രോ…. നിങ്ങൾ ഫുൾടൈം ഇവിടെ തന്നെ ആണോ.. ????

        1. ❤️❤️❤️
          ഞാൻ ആ ചിന്തകളിൽ ഇടക് വന്നോ. എന്നെ ഓർമിച്ചല്ലോ പെരുത്ത് സന്തോഷായി ???….
          .
          .
          നിങ്ങളുടെ കഥ വന്നോ എന്ന് എപ്പോഴും നോക്കാറുണ്ട്…. ?
          Anyways waiting❣️
          With Love ?

          1. നമ്മുടെ ❣️ശിൽനയുടെ❣️കാര്യങ്ങൾ ഒക്കെ set ആയി ഇനി അങ്ങോട്ട് വരുമെന്ന് വിഷ്വസിക്കുന്നു……?
            With Love ?

  7. Super bro ❤️

  8. നന്നായിട്ടുണ്ട് ബ്രോ

  9. ❤️കൊള്ളാം നല്ല കഥ
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️

Leave a Reply

Your email address will not be published. Required fields are marked *