എന്തായാലും തുഷാരയുടെ തുടക്കം കൊള്ളാം. എല്ലാവരുടെ മുന്നിലും അവൾ ഒന്ന് പേരെടുത്തു. കുട്ടൂസൻ എഴുന്നേറ്റ് കരയുന്നത് കേൾക്കാനുണ്ട്. മിക്കവാറും ചേച്ചി ഇപ്പൊ താഴേക്ക് വരും. പറഞ്ഞ് നാക്ക് വായിലേക്ക് ഇട്ടതേ ഉള്ളു. ദേ ഇരങ്ങിവരുന്നു രണ്ടാളും. നേരെ അടുക്കളയിലേക്ക് വന്ന അവളും ഒന്ന് ഞെട്ടി…കുട്ടൂസൻ ഉറക്കച്ചടവിൽ എല്ലാവരെയും ഒന്ന് നോക്കിയശേഷം കണ്ണ് തിരുമ്മിക്കൊണ്ട് ചേച്ചിയുടെ ചുമലിൽ തലവച്ച് കിടന്നു.
ഞാൻ : ഇപ്പൊഴാണോടി എണീച്ച് വരുന്നത്…കുറച്ച് നേരത്തെ എണീറ്റ് ചായ ഒക്കെ ഇട്ടൂടെ നിനക്ക്
ചേച്ചി : മിണ്ടാതിരിയെടാ ചെറുക്കാ….
എന്നാലും എന്റെ തുഷാരേ….. നീ ഈ തണുപ്പത്ത് കുളിക്കുകയും ചെയ്തോ…
അമ്മ : അല്ല …. എല്ലാവരും നിന്നെപ്പോലെയാ…..
നീ കുട്ടൂസന് എന്തെങ്കിലും കൊടുക്കാൻ നോക്ക്… അവൻ ദേ കൈ വായിൽ ഇട്ടുതുടങ്ങി..
അച്ഛൻ : മോളെ നല്ല ചായ… ദാ ഗ്ലാസ്. (ചായ കുടിച്ചുകഴിഞ്ഞ് ഗ്ലാസ് തുഷാരയ്ക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. തുഷാര ചിരിച്ചുകൊണ്ട് അച്ഛന്റെ കൈയ്യിൽ നിന്നും ഗ്ലാസ് വാങ്ങി അവിടെ വച്ചു.)
ഞാൻ : ചുമ്മാ പറയുന്നതാടി……. മോഹനന് ഉഷ ഇടുന്ന ചായയേ പറ്റു… ഇത് നിന്നെ സുഖിപ്പിക്കാൻ പറയുന്നതാ.
ചേച്ചി : അത് ശരിയാടാ… ഇപ്പോഴും അമ്മ ചെയ്താലേ അച്ഛന് തൃപ്തി ആവൂ…
അച്ഛൻ : ഞാൻ പറഞ്ഞത് ഇങ്ങ് തിരിച്ചെടുത്തു….. എന്റമ്മോ….
അമ്മ : മോള് രാവിലെ എഴുന്നേറ്റോ….. എന്തിനാ ഇത്ര നേരത്തെ എഴുന്നേറ്റത്. ഇവൻ ഒന്നും പറഞ്ഞുതന്നില്ലേ
തുഷാര : കുറച്ച് സമയമേ ആയുള്ളു അമ്മേ… ഞാൻ മിക്കപ്പോഴും രാവിലെ എണീക്കാറുണ്ട്.
ഞാൻ : കുറച്ച് സമയം… എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട.. അഞ്ചര ആവുമ്പോ എണീറ്റതാ.
അച്ഛൻ : എന്റെ മോളേ…. ഇവിടെ എല്ലാവരും 7 മാണി ആവും എണീക്കാൻ. മോളും ആ സമയത്ത് എണീറ്റാൽ മതി. ഇനി കുറച്ച് വൈകിയാലും കുഴപ്പമില്ല.
ചേച്ചി : തുഷാര എണീച്ചത് പോട്ടെ അച്ഛാ… ഇവൻ എന്തിനാ മണപ്പിച്ചോണ്ട് പുറകെത്തന്നെ കൂടിയത്
ഞാൻ : എടി അവൾ എന്റെ ഭാര്യ അല്ലെ…
പിന്നെ പുതിയ വീടല്ലേ , ഒറ്റയ്ക്ക് അങ്ങനെ വിടാൻ പറ്റുമോ.
❤️❤️❤️
കൊള്ളാം…… നല്ല നെരിപ്പായി തന്നെ പോകുന്നുണ്ട്.
????
സൂപ്പർ ബ്രോ അമലൂട്ടനും ബ്രിയുടെ എഴുത്തും വായിച്ചു വരുന്നതേ ഉള്ളു മുൻപ് നോവൽ വന്നാൽ ഉടനെ വായിക്കുമരുന്ന് കുറച്ച് ആഴ്ചകളായി പണികിട്ടി. ഷിയെ ഒരു പിടിയും കിട്ടുന്നില്ല ഇടക്ക് ഷി മതിയാരുന്നു അമലിനെ ഭാര്യ എന്ന് തോന്നും പക്ഷെ തുഷാരയോട് വെറുപ്പും തോന്നുന്നില്ല അവസാനം കണ്ട വില്ലൻ മുൻപ് അമൽ അടിയുണ്ടാക്കി അവന്മാർ ആണോ
അമലൂട്ടൻ്റെ കഥ നന്നായി പോകുന്നുണ്ട്.
നല്ല ഡീറ്റെയിലായിട്ടുള്ള എഴുത്ത്…
ഇത്രയും എഫർട്ട് എടുക്കുന്നതിന് ഒരു പാട് അഭിനന്ദനങ്ങൾ
പിന്നെ മ്മടെ പിലാത്തറ ഭാഗത്തൊക്കെ
കൊണം = ഗുണം
ഭംഗിക്ക് ചൊങ്ക് എന്നാണ് സാധാരണ പറയുക; കൊശി എന്നും പ്രാദേഗികമായി പറയും
??❤️❤️ അപ്പൊ നമ്മൾ അടുത്ത നാട്ടുകാർ തന്നെ..
തുഷാര മനസ്സിൽ കണ്ടപോലെ പാവമാണ്…ആർക്കും ഇഷ്ടം തോന്നുന്ന ഒരു കുട്ടി…
പക്ഷെ അമ്മായിയും ഷിൽനയും കഥയിൽ നിന്ന് അകന്നു പോയതുപോലെ തോന്നുന്നു….
ബ്രോയുടെ മനസ്സിൽ എന്തായിരിക്കുമെന്ന് അറിയില്ല….
അവസാനം ആരെയോ കാണുന്നുമുണ്ടല്ലോ …..
ശുഭമായി കാണാനാണ് അതിയായി ആഗ്രഹിക്കുന്നത്…
❤❤❤
ബ്രോ, കുറച്ച് വിഷമഘട്ടങ്ങളിലൂടെ പോയാലും അവസാനം എല്ലാം ശുഭമായി തന്നെ അവസാനിക്കും ??
പുതിയ പാർട് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു.
അടുത്ത പാർട് വായിച്ചു കഴിഞ്ഞ് തീർച്ചയായും നിങ്ങളുടെ നിഗമനങ്ങൾ കമെന്റ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
?❤️
Bro….❣️
തീര്ച്ചയായും അറിയിക്കാം…. ?
ഇങ്ങള് mass ആണ് ബ്രോ ??
Apo waiting for It… ?
With Love ?
നിങ്ങൾ എന്തായാലും കമെന്റ് ഇടുമെന്ന് അറിയാം… ??.
അല്ല ബ്രോ…. നിങ്ങൾ ഫുൾടൈം ഇവിടെ തന്നെ ആണോ.. ????
❤️❤️❤️
ഞാൻ ആ ചിന്തകളിൽ ഇടക് വന്നോ. എന്നെ ഓർമിച്ചല്ലോ പെരുത്ത് സന്തോഷായി ???….
.
.
നിങ്ങളുടെ കഥ വന്നോ എന്ന് എപ്പോഴും നോക്കാറുണ്ട്…. ?
Anyways waiting❣️
With Love ?
നമ്മുടെ ❣️ശിൽനയുടെ❣️കാര്യങ്ങൾ ഒക്കെ set ആയി ഇനി അങ്ങോട്ട് വരുമെന്ന് വിഷ്വസിക്കുന്നു……?
With Love ?
Super bro ❤️
നന്നായിട്ടുണ്ട് ബ്രോ
❤️കൊള്ളാം നല്ല കഥ
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️