ഒരു ബാഗും കുടയുമായാണ് വന്നത്. ഞങ്ങളെ കണ്ടതും ഓമനേച്ചി ഓടിവന്ന് തുഷാരയുടെ കൈയ്യിൽ പിടിച്ച് വീട്ടിലേക്ക് കയറ്റി ഇരുത്തി. ലീന സ്കൂളിലേക്ക് പോകാനുള്ള ദൃതിയിൽ ആയതിനാൽ അധികനേരം നിന്നില്ല. പിന്നീട് ഒരിക്കൽ കാണാമെന്ന് പറഞ്ഞ് അവൾ ഇറങ്ങി. എത്ര വേണ്ടെന്ന് പറഞ്ഞിട്ടും ഓമനേച്ചി നിർബന്ധിച്ച് രണ്ടുപേരെകൊണ്ടും ഓരോ ഗ്ലാസ് ചായ കുടിപ്പിച്ചു. വിഷ്ണു ഇന്ന് ഏതോ കേസ് ഉള്ളതുകൊണ്ട് രാവിലെതന്നെ വക്കീലിന്റെ അടുത്തേക്ക് പോയിരുന്നു. അതുകൊണ്ട് അവനെ കാണാൻ പറ്റിയില്ല. ഒമനേച്ചിയുടെ സൽക്കാരം സ്വീകരിച്ച് സന്തോഷത്തോടെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി നടന്നു.
: അതാണ് എന്റെ ചങ്ക് ചങ്ങാതി വിഷ്ണുവിന്റെ വീട്. പിന്നെ ഓമനേച്ചിയും വിഷ്ണുവിന്റെ ഏട്ടന്റെ ഭാര്യ ലീനയും.. ലീന ടീച്ചർ ആണ് കേട്ടോ
: എന്ത് ക്യൂട്ടാ അല്ലെ ആ ഏച്ചിയെ കാണാൻ… ഞാൻ അവരെ തന്നെ നോക്കി ഇരുന്നുപോയി.. നിങ്ങളെ നാട്ടിൽ മുഴുവൻ സുന്ദരികളേ ഉള്ളോ…
: ടീച്ചറ് ഈ നാട്ടിലെ വായിനോക്കികളുടെ സ്വന്തം റാണി ആണ്…
നാട്ടിൽ ഇതുവരെ ഒരു സുന്ദരിയേ ഉണ്ടായിട്ടുള്ളൂ… അത് ലീന ആണ്. ഇപ്പൊ രണ്ട് ആൾ ആയി
: അതാര ഇപ്പൊ വന്നത്…
: ഒരു അമൽ എന്നു പറയുന്ന ചെക്കന്റെ ഭാര്യ ആണ്…. തുഷാരയെന്നോ മറ്റോ ആണ് അവളുടെ പേര്…
: ഓഹ് ആ പെണ്ണോ…. അതിനെ കാണാൻ അത്ര വലിയ കൊണം ഒന്നും ഇല്ല….
(കൊണം = ഭംഗി …… നമ്മുടെ കണ്ണൂർ ഭാഷയിൽ ഇങ്ങനെ പല വാക്കുകളും ഉണ്ട് കേട്ടോ… )
: എന്ന കുഴപ്പമില്ല… അപ്പൊ ലീന മാത്രമേ ഉള്ളു
: അതൊന്നും അല്ല…. അമ്മായി എന്താ പൊളിയല്ലേ. എനിക്ക് അമ്മായിയെ ഭയങ്കര ഇഷ്ടായി. കണ്ടാൽ പറയില്ല ഇത്ര വലിയൊരു മോളുണ്ടെന്ന്.
പിന്നെ ഷീ ആണോ മോശം… അന്ന് എൻഗേജ്‌മെന്റിന് വന്നപ്പോൾ എന്റെ നാട്ടിൽ ഉള്ളവരൊക്കെ ചോദിക്കുന്നുണ്ടായിരുന്നു.
അതിൽ ഒരു ചേച്ചി പറയുവാ …. ഈ പൊട്ടൻ എന്തിനാ തുഷാരയെ കാണാൻ വന്നത്, ആ കൊച്ചിനെ കെട്ടികൂടെ എന്ന്….
: ദൈവമേ …. അതേത് ചേച്ചിയാ.
സംഭവം അമ്മായി ലുക്ക് ആണ് എന്നുകരുതി എനിക്ക് അങ്ങനെ പറയാൻ പറ്റുമോ…. പിന്നെ ഷി… അവൾ എന്റെ പെങ്ങൾ അല്ലെ
: അതിനെന്താ… സൗന്ദര്യം ഉണ്ടെന്ന് പറയുന്നത് അത്ര വലിയ തെറ്റാണോ…
❤️❤️❤️
കൊള്ളാം…… നല്ല നെരിപ്പായി തന്നെ പോകുന്നുണ്ട്.
????
സൂപ്പർ ബ്രോ അമലൂട്ടനും ബ്രിയുടെ എഴുത്തും വായിച്ചു വരുന്നതേ ഉള്ളു മുൻപ് നോവൽ വന്നാൽ ഉടനെ വായിക്കുമരുന്ന് കുറച്ച് ആഴ്ചകളായി പണികിട്ടി. ഷിയെ ഒരു പിടിയും കിട്ടുന്നില്ല ഇടക്ക് ഷി മതിയാരുന്നു അമലിനെ ഭാര്യ എന്ന് തോന്നും പക്ഷെ തുഷാരയോട് വെറുപ്പും തോന്നുന്നില്ല അവസാനം കണ്ട വില്ലൻ മുൻപ് അമൽ അടിയുണ്ടാക്കി അവന്മാർ ആണോ
അമലൂട്ടൻ്റെ കഥ നന്നായി പോകുന്നുണ്ട്.
നല്ല ഡീറ്റെയിലായിട്ടുള്ള എഴുത്ത്…
ഇത്രയും എഫർട്ട് എടുക്കുന്നതിന് ഒരു പാട് അഭിനന്ദനങ്ങൾ
പിന്നെ മ്മടെ പിലാത്തറ ഭാഗത്തൊക്കെ
കൊണം = ഗുണം
ഭംഗിക്ക് ചൊങ്ക് എന്നാണ് സാധാരണ പറയുക; കൊശി എന്നും പ്രാദേഗികമായി പറയും
??❤️❤️ അപ്പൊ നമ്മൾ അടുത്ത നാട്ടുകാർ തന്നെ..
തുഷാര മനസ്സിൽ കണ്ടപോലെ പാവമാണ്…ആർക്കും ഇഷ്ടം തോന്നുന്ന ഒരു കുട്ടി…
പക്ഷെ അമ്മായിയും ഷിൽനയും കഥയിൽ നിന്ന് അകന്നു പോയതുപോലെ തോന്നുന്നു….
ബ്രോയുടെ മനസ്സിൽ എന്തായിരിക്കുമെന്ന് അറിയില്ല….
അവസാനം ആരെയോ കാണുന്നുമുണ്ടല്ലോ …..
ശുഭമായി കാണാനാണ് അതിയായി ആഗ്രഹിക്കുന്നത്…
❤❤❤
ബ്രോ, കുറച്ച് വിഷമഘട്ടങ്ങളിലൂടെ പോയാലും അവസാനം എല്ലാം ശുഭമായി തന്നെ അവസാനിക്കും ??
പുതിയ പാർട് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു.
അടുത്ത പാർട് വായിച്ചു കഴിഞ്ഞ് തീർച്ചയായും നിങ്ങളുടെ നിഗമനങ്ങൾ കമെന്റ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
?❤️
Bro….❣️
തീര്ച്ചയായും അറിയിക്കാം…. ?
ഇങ്ങള് mass ആണ് ബ്രോ ??
Apo waiting for It… ?
With Love ?
നിങ്ങൾ എന്തായാലും കമെന്റ് ഇടുമെന്ന് അറിയാം… ??.
അല്ല ബ്രോ…. നിങ്ങൾ ഫുൾടൈം ഇവിടെ തന്നെ ആണോ.. ????
❤️❤️❤️
ഞാൻ ആ ചിന്തകളിൽ ഇടക് വന്നോ. എന്നെ ഓർമിച്ചല്ലോ പെരുത്ത് സന്തോഷായി ???….
.
.
നിങ്ങളുടെ കഥ വന്നോ എന്ന് എപ്പോഴും നോക്കാറുണ്ട്…. ?
Anyways waiting❣️
With Love ?
നമ്മുടെ ❣️ശിൽനയുടെ❣️കാര്യങ്ങൾ ഒക്കെ set ആയി ഇനി അങ്ങോട്ട് വരുമെന്ന് വിഷ്വസിക്കുന്നു……?
With Love ?
Super bro ❤️
നന്നായിട്ടുണ്ട് ബ്രോ
❤️കൊള്ളാം നല്ല കഥ
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️