എല്ലാവരെപ്പറ്റിയും പറഞ്ഞിട്ടും ഞാൻ അച്ഛനെക്കുറിച്ച് മാത്രം പറഞ്ഞില്ല അല്ലെ… അച്ഛൻ ഞാൻ ഉണ്ടാവുന്നതിനും മുന്നേ ഗൾഫിൽ പോയതാണ്, പേര് മോഹനൻ. ഞാൻ അമ്മയുടെ വയറ്റിൽ ഒരു കുഞ്ഞു വവയായത് ഗൾഫിൽ വച്ചാണെന്ന് ‘അമ്മ എന്നും പറയാറുണ്ട്. ആ സമയങ്ങളിൽ അമ്മയും ചേച്ചിയും അച്ഛന്റെ കൂടെ ഗൾഫിൽ ആയിരുന്നു. എന്റെ പ്രസവ സമയത്ത് ആണ് അമ്മ നാട്ടിലേക്ക് വന്നത്. ചേച്ചിയെ പ്രസവിച്ചത് ഗൾഫിൽ ആയിരുന്നു. അന്ന് ‘അമ്മ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. നമ്മുടെ നാട്ടിൽ കിട്ടുന്ന സുഖവും സുരക്ഷിതത്വവും ഒന്നും അവിടെ കിട്ടില്ല എന്നാണ് അമ്മ പറയുന്നത്. ഇപ്പൊ അങ്ങനൊന്നും ആയിരിക്കില്ല. ചേച്ചിയെ പ്രസവിക്കുമ്പോൾ എന്ന് പറഞ്ഞാൽ വർഷം എത്ര പുറകിലോട്ട് പോകണം. ഒന്നാമത് പ്രസവത്തിന് ശേഷം കുഞ്ഞിനെ നോക്കാനും അമ്മയെ നോക്കാനും ഒക്കെ ഒരാൾ എപ്പോഴും വേണം. അവിടെ ഒരു മലയാളി ചേച്ചിയെ ആയിരുന്നു അച്ഛൻ ആ കാര്യങ്ങൾ ഒക്കെ നോക്കാൻ ഏല്പിച്ചിരുന്നത്. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ഹോം നേഴ്‌സ്. എത്ര കാശ് കൊടുത്താലും സ്വന്തം മകളെ ‘അമ്മ നോക്കുന്നതുപോലെ വേറെ ആർക്കും ഈ ലോകത്ത് പരിപാലിക്കാൻ കഴിയില്ല എന്ന് മനസിലായത് അപ്പോഴാണ് എന്ന് എന്റെ അമ്മ എപ്പോഴും പറയാറുണ്ട്. അതുകൊണ്ട് ആണ് അമ്മ പറഞ്ഞത് എന്നെ പ്രസവിക്കുന്നത് നാട്ടിൽ വച്ച് മതി എന്ന്. എനിക്ക് 2 വയസ്സ് ആവുന്നതുവരെ ഞങ്ങൾ നാട്ടിൽ തന്നെ ആയിരുന്നു. പിന്നീട് വീണ്ടും അച്ഛന്റെ അടുത്തേക്ക് പോയിട്ടുണ്ട്. എന്നെ സ്കൂളിൽ ചേർക്കാൻ ആവുന്നത് വരെ ഞങ്ങൾ അവിടെ സ്ഥിര താമസം ആയിരുന്നു. പിന്നീടാണ് വിസ ഒക്കെ ക്യാൻസൽ ചെയ്ത് അമ്മയും, ഞാനും, ചേച്ചിയും നാട്ടില്ലേക്ക് വന്നത്. എന്നെ വീടിന്റെ അടുത്തുതന്നെയുള്ള സർക്കാർ സ്കൂളിൽ ചേർക്കണം എന്ന് അച്ഛന് ഭയങ്കര വാശിയായിരുന്നു. കുടുംബത്തിലെ എല്ലാവരും അതിനെ എതിർത്തുവെങ്കിലും അച്ഛന്റെ ഉറച്ച തീരുമാനത്തിന് മുന്നിൽ എല്ലാവർക്കും വഴങ്ങേണ്ടി വന്നു. എല്ലാവർക്കും എന്നെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ചേർക്കാൻ ആയിരുന്നു താല്പര്യം. പക്ഷെ അച്ഛന്റെ തീരുമാനം ആയിരുന്നു ശരിയെന്ന് ഇപ്പോൾ എനിക്ക് മനസിലായി. അന്ന് ഞാൻ ടൗണിൽ ഉള്ള ഏതെങ്കിലും വലിയ സ്കൂളിൽ ആയിരുന്നു പോയതെങ്കിൽ ഞാൻ ചിലപ്പോൾ ഒരു പുസ്തക പുഴുവോ മറ്റോ ആയി മാറിയേനെ. എന്റെ നാട്ടിലുള്ള കൂട്ടുകാരുമായി എനിക്ക് ഇന്ന് ഉള്ള സൗഹൃദം ചിലപ്പോൾ ഉണ്ടായെന്ന് വരില്ലായിരുന്നു. ആ കാലത്തെ പല മധുരമുള്ള ഓർമകളും എനിക്ക് ചിലപ്പോൾ നഷ്ടപ്പെടുമായിരുന്നു. വീടിന്റെ അടുത്തുള്ള കുറച്ച് കുട്ടികൾ ടൗണിലുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ആയിരുന്നു പഠിച്ചത്. അവരും ഞാനും തമ്മിലുള്ള അന്തരം വർണനകൾക്ക് അതീതമാണ്. അവർക്ക് ലഭിക്കാതെപോയ പല നാടൻ അറിവുകളും,സൗഹൃദങ്ങളും, കാണാ കാഴ്ചകളും എനിക്ക് അനുഭവിക്കുവാനുള്ള യോഗമുണ്ടായി. അതുകൊണ്ട് ഇന്നും ഞാൻ എന്റെ അച്ഛനോട് കടപ്പെട്ടിരിക്കുന്നു.
അച്ഛൻ ചെറിയൊരു ബിസിനസ്സ് നടത്തുകയാണ് അവിടെ. ആദ്യമൊക്കെ ഒരു കമ്പനിയിൽ ആയിരുന്നു ജോലി. പിന്നീട് ആണ് ഈ ഒരു സംരംഭം തുടങ്ങിയത്. അതിന് കാരണം എന്റെ മാമൻ ആണ്. മാമന്റെ ബിസിനസിന് അനുബന്ധമായാണ് അച്ഛന്റേത്. ഒരു ഉദാഹരണം പറഞ്ഞാൽ… മാമന് ഒരു കോഴി ഫാം ഉണ്ടെന്നെന്ന് കരുതുക, അവിടത്തെ കോഴികളെ വിറ്റഴിക്കുന്നത് അച്ഛന്റെ ഇറച്ചി കടയിൽ ആണ്. ഇതിലും സിംപിൾ ആയി പറയാൻ പറ്റില്ല എന്ന് തോന്നുന്നു ….. ഇപ്പൊ എന്റെ ഫാമിലിയെ കുറിച്ച് ഏകദേശ ധാരണ എല്ലാവർക്കും കിട്ടികാണുമല്ലോ.
സിനിമ കഴിഞ്ഞതുകൊണ്ട് നിമ്യയും ഷിൽനയും ചുമ്മാ ഓരോന്ന് സംസാരിച്ചു ഇരിക്കുകയാണ് . അവർ കോളജ് ജീവിതത്തിലെ ഓരോ കാര്യങ്ങൾ പറഞ്ഞു
❤️❤️❤️
Super…… Adipoli part.
????
❤️❤️❤️
Avan mathram mathi ammayi vere Arkum kodukaruthe ketto
Ellam kondu super annu engilum romance venam