നേരും നെറിയും ഉള്ളവനാ… അതുകൊണ്ട് എന്റെ മോള് പേടിക്കണ്ട
………..
അമ്മായിയെ അവരുടെ കൂടെ പറഞ്ഞുവിട്ട് ഞങ്ങൾ രണ്ടുപേരും വീട്ടിലേക്ക് തിരിച്ചു. വരുന്ന വഴി മുൻപ് നമ്മൾ പോയിരുന്ന ധാബയിൽ കയറി കഴിച്ചിട്ട് നേരെ വീട്ടിലേക്ക്. വരുന്ന രണ്ട് ദിവസം ലീവായതുകൊണ്ട് ഷീക്കുട്ടിയെ അടുത്തറിയാൻ ഒരു അവസരമായി. സോഫയിൽ എന്റെ ദേഹത്ത് ചാരിയിരുന്ന് സിനിമ കണ്ടുകൊണ്ടിരുന്ന പെണ്ണിന് പെട്ടെന്നാണ് പഴയ ഓർമ്മകൾ ഓടിയെത്തിയത്. അവളോട് പണ്ട് ഞാൻ വാക്കുകൊടുത്തിട്ടുള്ളതും ആണ്. ഇന്നത്തെ ഉറക്കം ടെറസിൽ മതിയെന്ന് പറഞ്ഞ് പെണ്ണ് വാശിപിടിച്ചു തുടങ്ങി. ഇപ്പോഴാണെങ്കിൽ നല്ല തണുപ്പുള്ള സമയവും ആണ്. രാവിലെ ആവുമ്പോഴേക്കും കിടുകിടാ വിറക്കും. പോരാത്തതിന് നിലത്ത് വിരിക്കുന്ന കട്ടി കുറഞ്ഞ കിടക്കയൊന്നും കൊണ്ടുവന്നിട്ടും ഇല്ല. എന്ത് പറഞ്ഞിട്ടും ഷീ അടങ്ങുന്നില്ല.
: എന്റെ ഷീ… തറയിൽ കിടക്കേണ്ടി വരും. നാളത്തേക്ക് ഫുൾ നടുവേദന ആയിരിക്കും, പിന്നെ നല്ല കട്ടിയുള്ള ബ്ലാങ്കറ്റ് വേണം പുതക്കാൻ. നമുക്ക് കല്യാണം കഴിഞ്ഞ് വരുമ്പോൾ അതൊക്കെ കൊണ്ടുവരാം. എന്നിട്ട് പോരെ
: അതൊന്നും പറ്റില്ല… എനിക്ക് ഇന്ന് തന്നെ കിടക്കണം. കല്യാണം കഴിഞ്ഞു വരുമ്പോഴേക്കും തണുപ്പൊക്കെ പോകും
: എന്ന പോയി പേഴ്‌സും താക്കോലും എടുത്തിട്ട് വാ..
: അതെന്തിനാ…
: വാ… മാളിൽ പോകാം. എല്ലാം വാങ്ങി വരാം. അല്ലെങ്കിൽ ചിലപ്പോ രാവിലെ ആവുമ്പോഴേക്കും എന്റെ പൊന്നൂട്ടി തണുത്ത് വിറച്ച് ചാവും
: വൗ..വ്… ഇപ്പോഴാണ് എന്റെ ഏട്ടൻ ശരിക്കൊരു കാമുകൻ ആയത്
പുറത്തിറങ്ങിയപ്പോൾ അത്യാവശ്യം തണുപ്പുണ്ട്. കാറിലായതുകൊണ്ട് അധികം അറിയുന്നില്ല. നേരെ നോക്കി വണ്ടിയോടിക്കുന്ന എന്റെ കൈയ്യിൽ പിടിച്ച് മുഖത്തേക്ക് നോക്കിയിരിക്കുകയാണ് ഷീ. സ്വപ്നലോകത്തിൽ പാറിനടക്കുന്ന അവളുടെ മുഖം കാണാൻ എന്തോ ഒരു ഭംഗിയാണ്. നുണക്കുഴി കവിളും, വരഞ്ഞുവച്ചപോലുള്ള ചുണ്ടുകളും, മാൻപേട മിഴികളും, കൊത്തിവച്ച പുരികങ്ങൾക്ക് നടുവിൽ ഒരു കുഞ്ഞൻ പൊട്ടും ചാർത്തി ആരെയും മനം മയക്കുന്ന സൗന്ദര്യമാണ് എന്റെ ഷീക്ക്. അമ്മായിയെ കൊത്തിവച്ചപോലുള്ള ഷിൽനയുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നത് അവളുടെ അൽപ്പം ചുരുണ്ടിരിക്കുന്ന മുടിയാണ്. എന്നെ നോക്കി ഏതോ സ്വപ്നലോകത്തിൽ ലയിച്ചിരിക്കുന്ന ഷിൽനയെ ഞാൻ കുലുക്കി വിളിച്ചപ്പോൾ ആണ് അവൾ അറിയുന്നത് മാളിൽ എത്തിയെന്ന്. എന്റെ ഇടതുകൈക്കുള്ളിലൂടെ കൈയ്യിട്ട് എന്നോട് മുട്ടിയുരുമ്മി നടക്കുന്ന അവളെയും കൂട്ടി ഓരോ ഷോപ്പുകൾ കയറിയിറങ്ങി ആവസ്യമായ സാധനങ്ങൾ എല്ലാം വാങ്ങി. ശേഷം മറ്റൊരു കടയിൽ കയറി അവൾക്ക് മാച്ചാവുന്ന കുറച്ച് നൈറ്റ് ഡ്രെസ്സുകളും വാങ്ങി വീട്ടിലേക്ക് തിരിച്ചു പോകും വഴി വണ്ടിയൊരു സ്ഥലത്ത് നിർത്തി ഒരു സാധനം കൂടി വാങ്ങിവന്നു.ശേഷം വീട്ടിലേക്ക്. പോകും വഴി അവൾ കാറിലിരുന്ന് തന്റെ ഡ്രെസ്സുകൾ ഓരോന്നായി എടുത്ത് നോക്കുന്ന തിരക്കിൽ ആണ്. ഷിൽനയ്ക്ക് അതൊക്കെ പുതിയൊരു അനുഭവമാണ്. നൈറ്റ് ഡ്രെസ്സെന്ന് വച്ചാൽ മാക്സിപോലുള്ള കുപ്പായം മാത്രമാണെന്നാണ് ഇതുവരെ ഷിൽന കരുതിയത് എന്ന് അവളുടെ ഓരോ വാക്കുകളിൽ നിന്നും മനസിലായി.
❤️❤️❤️
ഇന്നലെ മുതൽ വെയിറ്റിംഗ് ആണ് ഇത് വരെ വന്നിട്ടില്ല
കുട്ടേട്ടൻ story പബ്ലിഷ് ചെയ്യാതെ വെള്ളമടിച്ച് ഓഫായി എവിടേലും കിടപ്പുണ്ടാവും.. ആരേലും ചെന്ന് അങ്ങേരെ വിളിച്ചോണ്ട് വാ.. Climax വായിക്കാൻ wait ചെയ്തിരിക്കാൻ തുടങ്ങിയിട്ട് നേരം കുറേയായി.. ?
15th page ?
ബിയർ അടിച്ചിട്ടുള്ള dialogues ഒക്കെ കണ്മുന്നിൽ കാണുന്ന പോലെ.. ???
വൌ….. സൂപ്പർ…. അടിപൊളി പാർട്ട്.
????
ക്ലൈമാക്സ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു. ❤️?
???
Upcoming ൽ കണ്ടപ്പോൾ, ഇന്ന് ഉച്ചയ്ക്ക് 12 മണി തൊട്ടേ കട്ട waiting ആയിരുന്നു story പബ്ലിഷ് ആവാൻ.. എന്നിട്ടിപ്പോ 6 മണി ആയി.. നോ രെക്ഷ.. ?
കുട്ടേട്ടൻ ഒളിച്ചോടിയെന്ന് തോന്നുന്നു.. ?
ഇത് വരെ പോസ്റ്റ് ആയിട്ടില്ല Y
ഇത് വരെ പോസ്റ്റ് ആയിട്ടില്ല Y
??❤️