ഏട്ടനെ തിരിച്ചു കിട്ടിയത് ചിലപ്പോ പ്രാണവേദനയിൽ അവൾ ഉള്ളുരുകി പ്രാർത്ഥിച്ചതുകൊണ്ടാവും.
ഇത് പറഞ്ഞു നാക്ക് വായിലിടുംമുൻപ് ഞാൻ ഷിൽനയെ കെട്ടിപിടിച്ചു. ഇത്രയും കാലം ഞാൻ മനസ്സിലാക്കിയതും അറിഞ്ഞതും ഒന്നുമല്ല എന്റെ ഷീ. അവളൊരു പാഠപുസ്തകം തന്നെയാണ്. ഇനിയും പഠിക്കാനുണ്ട് ഏറെ കാര്യങ്ങൾ. എന്നാലും ഒരു പെണ്ണിന് എങ്ങനെ ഇതൊക്കെ സാദിക്കും. ഒരു പെണ്ണിന് ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമാണ് കെട്ടുറപ്പുള്ള താലിമാല. മറ്റൊരു പെണ്ണിന്റെ കഴുത്തിൽ ഞാൻ അണിഞ്ഞ മാല മതിയെന്ന് പറയണമെങ്കിൽ ഷിൽനയുടെ മനസ് എത്ര വിശാലമാണ്. അമ്മായിയുടെ വാക്കുകളാണ് എന്നെ ഉണർത്തിയത്….
: അമലൂട്ടാ… വിടെടാ അവൾക്ക് ശ്വാസം മുട്ടുന്നുണ്ടാവും
: ഹൂ… എന്റെ അമ്മായി രണ്ടും കൂടി എന്നെ തീ തീറ്റിച്ചു. ഈ രണ്ട് കാന്താരിയുടെ ഇടയിൽ ആണല്ലോ ദൈവമേ ഞാൻ ഇനി ജീവിക്കേണ്ടത്
: എടാ പൊട്ടാ… ഇനി നീയും ഇവളും കൂടി ഒരുമിച്ച് പറഞ്ഞാലും ഞാൻ എന്റെ താലി തിരിച്ചു തരില്ല… എനിക്ക് എന്നും വേണം എന്റെ കെട്ടിയോനെ…
പുതുതായി വരുന്ന ആൾക്കാർ അഡ്ജസ്റ്റ് ചെയ്ത് നിന്നാ മതി… (ഇതും പറഞ്ഞ് അമ്മായി ഒളികണ്ണിട്ട് ഷിൽനയെ ഒന്ന് നോക്കി)
: ഞാൻ വിട്ടുതരില്ല എന്റെ ഏട്ടനെ… അമ്മയ്ക്ക് വേണെങ്കിൽ ഞങ്ങളുടെ കൂടെ കൂടിക്കോ… അല്ലാതെ ഒറ്റയ്ക്ക് കിട്ടുമെന്ന് വിചാരിക്കണ്ട മോളെ…
: ഓഹോ അപ്പൊ ഇവൻ നിന്നെ നന്നായി ബ്രെയിൻ വാഷ് ചെയ്തിട്ടുണ്ട്…. അവന്റെ ആഗ്രഹം അല്ലെ രണ്ടാളെയും ഒരുമിച്ച് വേണമെന്ന്… നമുക്ക് നോക്കാം എവിടംവരെ പോകുമെന്ന്
——-/—–/—–/——
ഡ്രസ്സ് എടുക്കലും മറ്റ് തിരക്കുകളൊക്കെയായി ദിവസങ്ങൾ പോയതറിഞ്ഞില്ല. കല്യാണത്തിന് പങ്കെടുക്കാനായി ലീന വന്നിട്ടുണ്ട്. ഓമനേച്ചി അങ്ങനെ പരിപാടികൾക്ക് ഒന്നും പോകാറില്ലെങ്കിലും ലീന വന്നത് അവർക്കൊരു ആശ്വാസമാണ്. ലീനയുടെ നിർബന്ധത്തിന് വഴങ്ങി ഓമനേച്ചി വീട്ടിലേക്ക് വന്നു. നാളെ കല്യാണത്തിന് വരാൻ പറ്റില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതുകൊണ്ടാണ് അവരെയും കൂട്ടി ഇന്ന് വന്നത്. ലീനയുടെ വാക്കുകൾ ആ അമ്മയ്ക്ക് പകരുന്ന ഊർജം ചെറുതായിരുന്നില്ല. സങ്കടങ്ങൾ മാറ്റിവച്ച് അവർ എന്റെ അടുത്തേക്ക് വന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നഷ്ട്ടങ്ങളുടെ കണക്ക് നോക്കുമ്പോൾ എനിക്ക് ഉണ്ടായതിന്റെ അത്ര വരില്ലല്ലോ എന്ന് ആവും ലീനയുടെ മനസ്സിൽ. എങ്കിലും ഒരമ്മയെ സംബന്ധിച്ച് മകന്റെ മരണം എത്ര വലുതാണെന്ന് ആർക്കും നിർവചിക്കാൻ ആവില്ല. ആ അമ്മയോട് എന്നും കടപ്പാടുള്ളവനായി എന്നും മനസുകൊണ്ട് അവരുടെ കാൽക്കൽ വീണ് മാപ്പിരന്നുകൊണ്ടാണ് ഞാൻ ജീവിക്കുന്നത്.
തുഷാരയുടെ വീട്ടുകാർ എല്ലാവരും കാലത്തുതന്നെ വന്നിട്ടുണ്ട്. തുഷാരയുടെ
❤️❤️❤️
ഇന്നലെ മുതൽ വെയിറ്റിംഗ് ആണ് ഇത് വരെ വന്നിട്ടില്ല
കുട്ടേട്ടൻ story പബ്ലിഷ് ചെയ്യാതെ വെള്ളമടിച്ച് ഓഫായി എവിടേലും കിടപ്പുണ്ടാവും.. ആരേലും ചെന്ന് അങ്ങേരെ വിളിച്ചോണ്ട് വാ.. Climax വായിക്കാൻ wait ചെയ്തിരിക്കാൻ തുടങ്ങിയിട്ട് നേരം കുറേയായി.. ?
15th page ?
ബിയർ അടിച്ചിട്ടുള്ള dialogues ഒക്കെ കണ്മുന്നിൽ കാണുന്ന പോലെ.. ???
വൌ….. സൂപ്പർ…. അടിപൊളി പാർട്ട്.
????
ക്ലൈമാക്സ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു. ❤️?
???
Upcoming ൽ കണ്ടപ്പോൾ, ഇന്ന് ഉച്ചയ്ക്ക് 12 മണി തൊട്ടേ കട്ട waiting ആയിരുന്നു story പബ്ലിഷ് ആവാൻ.. എന്നിട്ടിപ്പോ 6 മണി ആയി.. നോ രെക്ഷ.. ?
കുട്ടേട്ടൻ ഒളിച്ചോടിയെന്ന് തോന്നുന്നു.. ?
ഇത് വരെ പോസ്റ്റ് ആയിട്ടില്ല Y
ഇത് വരെ പോസ്റ്റ് ആയിട്ടില്ല Y
??❤️