: നീ വരുന്നോന്ന് ചോദിച്ചപ്പോ തന്നെ ഒരാളുടെ മുഖം മാറി…
ഞാനില്ല, രണ്ടാളും അടിച്ചുപൊളിച്ചിട്ടു വാ
: എന്റെ മുഖം മാറിയൊന്നുമില്ല… അമ്മയും കൂടി വാ… നമുക്ക് മൂന്നാൾക്കും അടിച്ചു പൊളിക്കാം
: അയ്യോ വേണ്ട… ഇപ്പൊ എന്റെ മക്കൾ പോയിട്ട് വാ, ഇതൊക്കെ നിങ്ങൾ രണ്ടാളും മാത്രം പോവേണ്ടതാ. നമുക്ക് എല്ലാവർക്കും ഒരുമിച്ച് പിന്നെ എപ്പോഴെങ്കിലും പോവാം
——-/—–/——/——
ദിവസങ്ങൾ കടന്നുപോയി. അച്ഛൻ തുടങ്ങാനിരുന്ന ബിസിനസിന്റെ കാര്യങ്ങൾ ഒക്കെ ശരിയായി. ഇനി കുറച്ചു ദിവസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കാൻ കഴിയും. പെർമിറ്റുകൾ ഒക്കെ ശരിയായി. എല്ലാം പെട്ടെന്ന് ആയപ്പോൾ അച്ഛൻ പറഞ്ഞു വന്നുകയറിയ പെണ്ണിന്റെ ഐശ്വര്യമാണെന്ന്. ഷിൽന അപ്പൊത്തന്നെ കോളർ ഒന്ന് പൊക്കി. വീട്ടിൽ ഇപ്പോൾ എല്ലാവരും നല്ല സന്തോഷത്തിൽ ആണ്. ഷിൽനയാണ് വീട്ടിലെ താരം. എല്ലാവർക്കും ഇപ്പൊ ഷിൽന മതി.
സ്ഥാപനത്തിന്റെ ഉദ്‌ഘാടനത്തിന് മുൻപ് ഞങ്ങൾക്കുള്ള ടൂർ പാക്കേജ് ശരിയായി. ഞങ്ങൾ പോയി വന്നിട്ട് ഗ്രാൻഡ് ഓപ്പണിങ് നടത്താമെന്ന് പ്ലാൻ ചെയ്തു.
……….
അങ്ങനെ ആ ദിവസം വന്നെത്തി.. ഷീയും ഞാനും പുക്കറ്റിലേക്ക് പറന്നുയർന്നു. നീണ്ട യാത്രയ്ക് ശേഷം എയർപോർട്ടിലെ പ്രക്രിയകളൊക്കെ പൂർത്തിയാക്കി ഞങ്ങൾക്കായി കാത്തിരുന്ന വണ്ടിയിൽ റിസോർട്ടിലേക്ക് യാത്രയായി. ചെക്ക് ഇൻ കഴിഞ്ഞ് അവരുടെ തന്നെ വണ്ടിയിൽ ഞങ്ങൾക്കായി മാറ്റിവച്ചിരിക്കുന്ന കോട്ടേജിന് മുന്നിൽ വണ്ടി വന്നു നിന്നു. വണ്ടിയിറങ്ങി ചുറ്റും നോക്കിയ ഷിൽനയൊന്ന് ഞെട്ടി. മഴക്കാടുകൾക്ക് നടുവിൽ മരങ്ങൾക്ക് മുകളിലും, തറ നിരപ്പിൽ നിന്ന് ഉയർന്നു നിൽക്കുന്ന മരക്കാലുകൾക്ക് മുകളിലുമായി ഒരുക്കിയിരിക്കുന്ന ആഡംബര കോട്ടേജുകൾ. ഇതിന്റെയൊക്കെ പ്രത്യേകത എന്തെന്ന് വച്ചാൽ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇവയുടെ മുകളിൽ പ്രത്യേകം സജ്ജമാക്കിയ പ്രൈവറ്റ് പൂൾ ഉണ്ടെന്നതാണ്. ഉയരത്തിൽ സ്ഥിതിചെയ്യുന്ന കോട്ടേജിലേക്ക് തൂക്കുപാലത്തിലൂടെ നടന്നുവേണം പ്രവേശിക്കാൻ. മുറിക്ക് അകത്തേക്ക് കയറിയാൽ വാസ്തുവിദ്യയുടെ മാസ്മരിക ലോകം തന്നെ തീർത്തുവച്ചിരിക്കുന്നു. മുറിയിലെ വലിയ കർട്ടൻ നീക്കിയാൽ നീലാകാശവും നീലക്കടലും സംഗമിക്കുന്ന വിദൂരതയിലേക്ക് കണ്ണുംനട്ട് അനന്തമായി നിൽക്കുന്ന പൂൾ. ഇൻഫിനിറ്റി പൂളിന്റെ കരയിൽ സജ്ജീകരിച്ചിരിക്കുന്ന ചാരുകസേരയിൽ ഇരുന്ന് ഹരിതാഭമായ മഴക്കാടിന് ഇടയിലൂടെ ആകാശ നീലിമ കടലിലേക്ക് അലിഞ്ഞു ചേരുന്ന മനോഹര കാഴ്ചകാണാം. കാടിന്റെ കുളിരും വാനമ്പാടിയുടെ കളകള നാദവും സ്രവിച്ചുകൊണ്ട് ഇനിയൊരു 5 ദിവസം ഞാൻ എന്റെ പ്രിയതമയെ പ്രണയിച്ചുല്ലസിക്കാൻ പോകുന്നത് ഇവിടെയാണ്.
❤️❤️❤️
ഇന്നലെ മുതൽ വെയിറ്റിംഗ് ആണ് ഇത് വരെ വന്നിട്ടില്ല
കുട്ടേട്ടൻ story പബ്ലിഷ് ചെയ്യാതെ വെള്ളമടിച്ച് ഓഫായി എവിടേലും കിടപ്പുണ്ടാവും.. ആരേലും ചെന്ന് അങ്ങേരെ വിളിച്ചോണ്ട് വാ.. Climax വായിക്കാൻ wait ചെയ്തിരിക്കാൻ തുടങ്ങിയിട്ട് നേരം കുറേയായി.. ?
15th page ?
ബിയർ അടിച്ചിട്ടുള്ള dialogues ഒക്കെ കണ്മുന്നിൽ കാണുന്ന പോലെ.. ???
വൌ….. സൂപ്പർ…. അടിപൊളി പാർട്ട്.
????
ക്ലൈമാക്സ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു. ❤️?
???
Upcoming ൽ കണ്ടപ്പോൾ, ഇന്ന് ഉച്ചയ്ക്ക് 12 മണി തൊട്ടേ കട്ട waiting ആയിരുന്നു story പബ്ലിഷ് ആവാൻ.. എന്നിട്ടിപ്പോ 6 മണി ആയി.. നോ രെക്ഷ.. ?
കുട്ടേട്ടൻ ഒളിച്ചോടിയെന്ന് തോന്നുന്നു.. ?
ഇത് വരെ പോസ്റ്റ് ആയിട്ടില്ല Y
ഇത് വരെ പോസ്റ്റ് ആയിട്ടില്ല Y
??❤️