“എങ്ങനെ ചെയ്യുന്ന കാര്യം.? ” ഇക്ക എന്നോട് തിരിച്ചു ചോദിച്ചു.
“നമ്മൾ ഒളിച്ചോടുന്ന കാര്യം..?” ഞാൻ വീണ്ടും ഇക്കയോട് ചോദിച്ചു.
‘അത് എന്റെ ഒരു കൂട്ടുകാരനോട് പറഞ്ഞിരുന്നു. ” ഇക്ക പറഞ്ഞു.
“അപ്പോൾ അവൻ ആണോ ഇങ്ങനെ ഉള്ള വീഡിയോസ് ഇക്കയ്ക്ക് തന്നത്..? ഇക്കയോട് ഇങ്ങനെ ഒക്കെ ചെയ്യണം എന്ന് പറഞ്ഞത്..?” ഞാൻ ചോദിച്ചു.
“ഏയ്! അത് വെറുതെ. ഒരു രസത്തിന്. നീ അതൊന്നും കാര്യമാക്കേണ്ട. ” ഇക്ക പറഞ്ഞു. പിന്നെ ഞാൻ ഇക്കയോട് ഒന്നും ചോദിക്കാൻ നിന്നില്ല.
കുറച്ചു കഴിഞ്ഞ് ആരോ വാതിലിൽ മുട്ടിയപ്പോൾ ആണ് ഞങ്ങൾ വാതിൽ തുറന്നത്.
അത് പോലിസ് ആയിരുന്നു. പോലീസ്
ഞങ്ങളെ പിടിച്ചു സ്റ്റേഷനിൽ കൊണ്ട് പോയി. എന്നാൽ അവിടുന്ന് ഞാൻ എന്റെ ഇക്കയോടൊപ്പം പോകണം എന്ന് തറപ്പിച്ചു പറഞ്ഞു. പോലിസ് എന്നെ ഇക്കയോടൊപ്പം പറഞ്ഞു വിട്ടു. പോലിസ് സ്റ്റേഷനിൽ വെച്ച് തന്നെ ഇക്ക എന്റെ കഴുത്തിൽ മിന്നു കെട്ടി.
ഉമ്മ കുറേ കരഞ്ഞു. ഉപ്പയുടെ കണ്ണ് നിറഞ്ഞെങ്കിലും ഉപ്പ കരഞ്ഞില്ല.
ഇനി ഇങ്ങനെ ഒരു മക്കൾ ഞങ്ങൾക്ക് ഇല്ലെന്ന് പറഞ്ഞു ഉപ്പയും ഉമ്മയും എന്നെ അവിടെ ഉപേക്ഷിച്ചു പോയി. ഇനി ഒരിക്കലും അവരെ അന്വേഷിച്ചു അവിടെ ചെന്ന് പോകെരുത് എന്ന് പറഞ്ഞിട്ടാണ് അവർ പോയത്..
പിന്നെ ഞങ്ങൾ അവിടെ നിന്നും ഈ നാട്ടിലേക്ക് വന്നു. ഇവിടെ വാടകയ്ക്ക് ഒരു വീട് എടുത്തു. അപ്പോഴേക്കും കൈയിൽ ഉള്ള കാശ് മുഴുവൻ തീർന്നു. അതുകൊണ്ട് ഇക്കയ്ക്ക് പുതിയ ഒരു ഓട്ടോ വാങ്ങാൻ പറ്റിയില്ല. അതുകൊണ്ട് വാടകയ്ക്ക് ഓട്ടോ എടുത്ത് ഒടിക്കാൻ തുടങ്ങി. ഓട്ടോ വാടകയും പെട്രോളും, വീട്ടു സാധനങ്ങളും ചിലവുകളും , മറ്റ് എല്ലാ ചിലവുകളും കഴിയുമ്പോഴേക്കും വരുമാനം മുഴുവൻ തീരും.

e name aanu nallathu