അത് എന്താണെന്ന് ചോദിച്ചപ്പോൾ ഇക്ക പറഞ്ഞു.
അത് ഇക്കാക്ക് അറിയില്ലെന്നും. അത് കൊടുത്തില്ലെങ്കിൽ തല്ലി കൊല്ലും എന്ന് അവർ പറഞ്ഞത് കൊണ്ടാണ് താൻ അത് ചെയ്തത് എന്ന് ഇക്ക പറഞ്ഞു. അതുകൊണ്ട് കുറച്ചു കാശ് കൂടുതൽ കിട്ടിയെന്നും ഇക്ക പറഞ്ഞു.. ഇനി ചെയ്യില്ലെന്നും . എന്നോട് ഉറപ്പ് പറഞ്ഞു.
അവർ തല്ലും എന്ന പേടിപ്പിച്ചതുകൊണ്ടും
കുറച്ചു കാശ് കൂടുതൽ കിട്ടും എന്ന് കരുതിയതുകൊണ്ടും ആണ് ഇക്ക ഇതിന് കൂട്ട് നിന്നത്. . അവർ പറയുന്നത് കേട്ടില്ലെങ്കിൽ അവർ ഇക്കയെ തല്ലും എന്ന് ഇക്ക ഭയപ്പെട്ടു. ഇക്കയ്ക്ക് തല്ല് കൊള്ളുന്നത് വലിയ പേടിയാണ്.
ഞാൻ പോലിസ് സ്റ്റേഷനിൽ പോയി ഇക്കയെ കണ്ടപ്പോൾ ഇക്ക എന്നോട് പറഞ്ഞു.
“എന്റെ റസി.. എന്നെ ഇവിടുന്ന് എങ്ങനെ എങ്കിലും രക്ഷിക്ക്. ഇല്ലെങ്കിൽ ഈ പോലീസ് കാർ എന്നെ തല്ലികൊല്ലും.”
ഞാൻ ഇക്കയോട് ചോദിച്ചു.
“ഇക്ക എന്തിനാ ഇത് വീണ്ടും ചെയ്തത്..? നമുക്ക് ഇങ്ങനെ ഉള്ള പണം വേണ്ട എന്ന് പറഞ്ഞതല്ലേ..?!”
“പറ്റിപ്പോയി റസി. ഇനി ഞാൻ ആവർത്തിക്കില്ല. ഒരിക്കലും. ഇനി നീ പറയുന്നത് കേട്ട് ഞാൻ കഴിഞ്ഞോളാം. ഇവർ ഇനിയും എന്നെ തല്ലും. എനിക്ക് അത് സഹിക്കാൻ പറ്റില്ല.”
“ഓരോ വേണ്ടാത്ത കാര്യം ചെയ്തു വെച്ചിട്ട്.. ഞാൻ സാറിനെ കണ്ട് നോക്കട്ടെ. സംസാരിച്ചു നോക്കട്ടെ. വേണമെങ്കിൽ സാറിന്റെ കാല് ഞാൻ പിടിക്കാം. ഇക്കയെ രക്ഷിക്കാൻ. അല്ലാതെ ഇപ്പോൾ ഞാൻ എന്ത് ചെയ്യാനാ. ” ഞാൻ ഇക്കയോട് പറഞ്ഞു.

e name aanu nallathu