ഞാൻ എങ്ങനെയോ സാറിനെ കണ്ടു കാര്യം പറഞ്ഞു.
എന്നാൽ അയാൾ അയഞ്ഞില്ല. ഒടുവിൽ അയാൾ പറഞ്ഞു
ഒരു ഇരുപത്തിയഞ്ചു ലക്ഷം തരാമെങ്കിൽ ഞാൻ നിന്റെ ഇക്കയെ മാപ്പ് സാക്ഷിയാക്കി ഒഴിവാക്കി തരാം. എന്നാലും കുറച്ചു നാൾ ജയിലിൽ കിടക്കേണ്ടി വരും എന്ന് ആ സാർ പറഞ്ഞു.. ഒരു കേസും ഇല്ലാതെ വെറുതെ വിടണമെങ്കിൽ അതിൽ കൂടുതൽ ആകുമെന്ന്. ചിലപ്പോൾ അമ്പത് ലക്ഷം വരെ വേണ്ടി വരും എന്നൊക്കെയാ അവിടുത്തെ മറ്റൊരു പോലിസ് കാരൻ പറഞ്ഞത്
എന്റെ കൈയിൽ എവിടുന്നാ സാറെ ഇത്രയും പൈസ. ഇക്കയുടെ കൈയിലും ഒന്നും ഇല്ലായിരുന്നു.
ഞാൻ ഇക്കയോട് ഈ കാര്യം പറഞ്ഞു. അപ്പോൾ ഇക്കയാണ് പറഞ്ഞത്.
നീ ഏതെങ്കിലും സ്വർണ്ണക്കടയിൽ പോയി ഒന്നോ രണ്ടോ മാല മോഷ്ടിക്കാൻ നോക്ക്. സ്വർണ്ണത്തിന് ഇപ്പോൾ നല്ല വില ആണെന്ന്. അത് വിറ്റ് പണം കൊടുത്ത് നമുക്ക് ഈ കേസിൽ ഊരി പോരാം. എന്നിട്ട് എവിടെയേലും പോയി ജീവിക്കാം. അല്ലാതെ വേറെ വഴിയൊന്നും ഇല്ല.
അത് കേട്ടപ്പോൾ എനിക്ക് ഇക്കയോട് വീണ്ടും ശരിക്കും വെറുപ്പ് തോന്നി. എങ്കിലും എന്റെ ഇക്കയല്ലേ. അങ്ങനെ വെറുക്കാനും ഉപേക്ഷിക്കാനും എനിക്ക് കഴിയുമോ.? അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു കാര്യം ചെയ്തത്.
സാറേ ഇതാണ് സാറെ എന്റെ ജീവിതം.
അതുകൊണ്ടാ ഞാൻ ഇങ്ങനെ ഇവിടെ വന്നു ചെയ്തു പോയത്. എന്നെ രക്ഷിക്കണം സാറെ. എന്നെ പോലീസിൽ ഏൽപ്പിക്കല്ലേ സാറെ. എന്റെ ഇക്കയെ രക്ഷിക്കണേ സാറെ. ഞാൻ സാറിന്റെ കാല് പിടിക്കാം സാറെ. എനിക്ക് വേറെ വഴി ഇല്ലാഞ്ഞിട്ട സാറേ.. “

e name aanu nallathu