ഞാൻ പറഞ്ഞത് നിനക്ക് സമ്മതം ആണെങ്കിൽ. ആണെങ്കിൽ മാത്രം.. നിന്റെ ഇക്കയെ ഞാൻ രക്ഷിക്കും. നിന്നെ വെറുതെ വിടും. പിന്നെ നിനക്കും നിന്റെ ഇക്കാക്കും ജീവിക്കാൻ നല്ല ജോലി തരും. ഇക്കാക്ക് പുതിയ ഓട്ടോ വേണമെങ്കിൽ വാങ്ങിച്ചു തരും. അല്ലെങ്കിൽ എന്റെ കമ്പനിയിൽ എന്റെ ഫാമിൽ ഒരു ഡ്രൈവറായി ജോലി കൊടുക്കും. നിനക്ക് കഷ്ടപ്പാടില്ലാത്ത സുഖമായി ജീവിക്കാം.
അല്ലെങ്കിൽ ക്രിമിനലുകളുടെയും കൂട്ടിക്കൊടുപ്പുകാരുടെയും വേശ്യകളുടെയും ഇടയിൽ നിനക്ക് ജീവിക്കാം. എന്തു പറയുന്നു നീ. ആലോചിച്ചു പറഞ്ഞാൽ മതി. പിന്നെ നിന്റെ ഇക്കയെ രക്ഷിച്ച് തന്നതിനു ശേഷം മാത്രം നീ നിന്നെ എനിക്ക് തന്നാൽ മതി. ഈ കാര്യം നീ നിന്റെ ഇക്കയോട് ചോദിക്കണം. നിന്നെ എനിക്ക് തരാൻ നിന്റെ ഇക്കാക്ക് സമ്മതം ആണോ എന്ന്. അല്ലെങ്കിൽ നീ പറഞ്ഞു സമ്മതിപ്പിക്കണം. നാളെ നിന്റെ ഇക്കാക്ക് എന്നോട് ഒരു ചോദ്യത്തിന് ഇട വരരുത്. നിന്റെ ഇക്കയുടെ സമ്മതത്തോടെ വേണം നീ നിന്നെ എനിക്ക് തരാൻ. ”
എല്ലാം കേട്ടപ്പോൾ അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി.
“ഇന്നാ കുറച്ചു കൂടെ വെള്ളം കുടിക്ക്. ഇനി ഒരുപാട് വെള്ളം കുടിക്കേണ്ടതല്ലേ. ”
അങ്ങനെ പറഞ്ഞുകൊണ്ട് ജോയൽ ഒരു കുപ്പി വെള്ളം എടുത്ത് റസിയക്ക് കൊടുത്തു.
അവൾ ആ വെള്ളം വാങ്ങി കുടിച്ചു. എന്നിട്ട് ഒന്നും മിണ്ടാതെ കുറച്ചു സമയം അവിടെ ഇരുന്നു. പിന്നെ അവൾ ചോദിച്ചു.
” സാർ പറയുന്നത് സത്യമാണോ..? .സാർ ഞങ്ങളെ രക്ഷിക്കും എന്ന് ഉറപ്പാണോ.? “

e name aanu nallathu