നീ കാര്യം പറ മോനെ.”
” അതൊരു കാര്യം അറിയാൻ വേണ്ടിയാ. ഞാൻ കേട്ടത് ശരിയാണെങ്കിൽ സാർ എന്നെ ഒന്ന് സഹായിക്കണം. ”
” നീ ചുറ്റി വളയാതെ കാര്യം പറ മോനെ ജോയലേ. നിന്റെ സാർ എന്നുള്ള വിളി കേൾക്കുമ്പോൾ അറിയാലോ നിനക്ക് കാര്യമായത് എന്തോ വേണമെന്ന്. എന്താണ് കാര്യം നീ അത് പറ. . എന്താണേലും നമുക്ക് റെഡിയാക്കാം. ”
” സാറേ ഞാനൊരു കാര്യം കേട്ടു. ഒരു മയക്കുമരുന്ന് കേസ് . അതിൽ ഒരു ബഷീറിനെ പിടിച്ചിട്ടുണ്ടെന്ന്. ഉള്ളതാണോ..? ”
” താൻ ഇത് എങ്ങനെ അറിഞ്ഞു..? സംഭവം സത്യമാണ്. അവന്റെ ഭാര്യ രാവിലെ ഇവിടെ വന്നിരുന്നു. ഇവിടെ വന്ന് എന്റെ ക്കാല് കുറേ പിടിച്ചുനോക്കി. അവൻ പെട്ടുപോയത് ആണ്. അത് ഞങ്ങൾക്ക് മനസ്സിലായി . അവന്റെ കൂട്ടുകാരായ ഹക്കീമും റിയാസും ആണ് ഇതിന്റെ പിന്നിൽ. വേറെയും വമ്പന്മാർ ഉണ്ട്. അവരെയൊക്കെ പിടിക്കാൻ ശ്രമവും നടക്കുന്നുണ്ട്. ഇവനെ അവർ പേടിപ്പിച്ചു അവനെക്കൊണ്ട് ചെയ്യിച്ചതാ. അതൊക്കെ ഞങ്ങൾക്ക് അറിയാം. എന്ന് വെച്ച് അവനെ ചുമ്മാ അങ്ങ് വിടാൻ ഒക്കുമോ..? നാളെ എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായാൽ ഞങ്ങൾ കുടുങ്ങും. . അല്ല താൻ ഇതെങ്ങനെ അറിഞ്ഞു. ഞങ്ങൾ ഇതുവരെ ഈ ന്യൂസ് പുറത്താക്കിയില്ലല്ലോ.”
” അതൊക്കെ അറിഞ്ഞെന്റെ ജോർജ് സാറേ. സാർ എഫ്ഐആർ എഴുതിയോ.? ”
” ഇല്ലടോ അതൊന്നും ആയില്ല. ഇവിടെ ആരൊക്കെയോ ചേർന്ന് ആ പെണ്ണിനെ ഭീഷണിപ്പെടുത്തി കുറച്ചു പണം അടിക്കാനുള്ള ശ്രമത്തിലാണ്. അത് എന്താകും എന്ന് നോക്കാം. എന്നിട്ട് ബാക്കി തീരുമാനിക്കാം എന്നുകരുതി. “

e name aanu nallathu