“ഇപ്പോൾ സാർ വിചാരിച്ചാൽ അത് ഒഴിവാക്കാൻ പറ്റില്ലേ..?”
” അതൊക്കെ പോട്ടെ ഇത് ചോദിക്കാൻ തനിക്ക് ഇതിൽ എന്താ കാര്യം. താൻ ഉണ്ടോ ഈ ഇടപാടിൽ.? ”
” എന്റെ പൊന്നു സാറേ. എനിക്കിതിൽ ഒരു ഇടപാടുമില്ല. അതിൽ പിടിച്ചെന്നു പറയുന്ന ബഷീറിന്റെ ഭാര്യ ഇവിടുത്തെ സ്റ്റാഫ് ആണ്. അവൾ എന്റെ കാലിൽ കെട്ടിപ്പിടിച്ച് കരയുന്നു. അവളുടെ ഭർത്താവിനെ രക്ഷിക്കണമെന്ന്. അയാളെപ്പെടുത്തിയതാണെന്ന്. അപ്പോൾ ഒന്ന് ശ്രമിച്ചു നോക്കാം എന്ന് കരുതി. ”
“ഓഹ്! അങ്ങനെ ആണോ. ഞാനും വിചാരിച്ചു നിനക്കെന്താ ഇതിൽ ഇത്ര താല്പര്യം എന്ന്.. ”
“എനിക്ക് വേറെ എന്ത് താല്പര്യം സാറെ. നമുക്ക് കാണേണ്ടതുപോലെ കാണാം എങ്ങനെ ആണെന്ന് വെച്ചാൽ. അയാളെ ഒന്ന് രക്ഷിക്കാൻ പറ്റുമോ..? ”
” രക്ഷിക്കാൻ ഒക്കെ പറ്റും. തന്നെ എനിക്കറിയുന്നതു കൊണ്ട് ഞാൻ അവനെ രക്ഷിക്കാം . പക്ഷേ ഏതായാലും കുറച്ച് പൈസ എറിയേണ്ടി വരും.”
” അത്.. അത്.. നമുക്ക് അറിയാം എത്ര പൈസ ആയാലും .. ”
അതും പറഞ്ഞു ജോയൽ റസിയയെ നോക്കി. റസിയ ജോയലിനെ തന്നെ നോക്കി ഇരിക്കുകയാണ്. അവരുടെ കണ്ണുകൾ തമ്മിൽ ഉടഞ്ഞു.ജോയലിന്റെ കണ്ണുകളെ നേരിടാനാവാതെ റസിയ മെല്ലെ താഴേക്കു നോക്കി.
” എന്നാൽ താൻ അവളെയും കൂട്ടി നേരിട്ട് വാ. ബാക്കി അപ്പോൾ പറയാം. ”
റസിയ ജോയൽ സംസാരിക്കുന്നതൊക്കെ പേടിയോടെ കേട്ടിരുന്നു.. ജോയലിന്റെ സുഹൃത്തായ ജോർജ് സാർ ഫോൺ വെച്ചിട്ടും ജോയൽ തുടർന്ന് സംസാരിച്ചുകൊണ്ടിരുന്നു.

e name aanu nallathu