അവൾ ഓടി വന്ന് മേശയുടെ മറുവശത്ത് കൂടെ ജോയലിന്റെ കാലിൽ പിടിക്കാൻ ശ്രമിച്ചു. എന്നാൽ ജോയലിന്റെ കാൽ മേശയുടെ ഉള്ളിൽ ആയതിനാൽ അവൾക്ക് ജോയലിന്റെ കാലിൽ പിടിക്കാൻ പറ്റിയില്ല. പകരം അവൾ ജോയലിന്റെ കാൽ മുട്ടിന് തൊട്ട് താഴെയായി കെട്ടിപിടിച്ചു. പിന്നെ ജോയലിന്റെ തുടയിൽ തന്റെ മുഖം ചേർത്ത് വെച്ച് കരഞ്ഞു. ജോയൽ ഒന്ന് ഞെട്ടി ഒരു നിമിഷം ചെറിയൊരു കുളിര് അവന്റെ ഉള്ളിലൂടെ കടന്ന് പോയി.
റസിയ കരഞ്ഞു കൊണ്ട് പറഞ്ഞു. .
“അയ്യോ!! സാറെ രക്ഷിക്കണം. എനിക്ക് അറിയാതെ പറ്റിയതാണ്. ഇനി ഇങ്ങനെ ആവർത്തിക്കില്ല. എന്നെ പോലീസിൽ ഏൽപ്പിക്കല്ലേ.. ഞാൻ എന്റെ ഗതികേട്കൊണ്ട് ചെയ്തു പോയതാ സാറെ. എനിക്ക് വേറെ വിഴി ഇല്ലായിരുന്നു സാറെ. ഇത് നാട്ടുകാർ അറിഞ്ഞാൽ എന്റെ മാനം പോകും. പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യം ഇല്ല സാറെ. പ്ലീസ് എന്നെ വെറുതെ വിടണേ സാറേ”
“എഴുനേൽക്ക്. വെറുതെ എന്റെ കാലിൽ പിടിച്ചു കരഞ്ഞിട്ട് ഒരു കാര്യവും ഇല്ല. നിന്നെയൊക്കെ വെറുതെ വിട്ടാൽ നീ ഇനി വേറെ വല്ലിടത്തും ഇതുപോലെ കാക്കാൻ കയറും. അതുകൊണ്ട് എഴുന്നേൽക്ക് എഴുന്നേറ്റ് മാറി നിൽക്ക് ”
അങ്ങനെ റസിയയോട് പറഞ്ഞ ശേഷം ജോയൽ ജോണിയോട് പറഞ്ഞു
” ജോണി നീ ഇവളെ പിടിച്ചു മാറ്റ്. എന്നിട്ട് വേഗം പോലീസിൽ വിളിക്ക്. ”
ജോണി വന്നിട്ട് റസിയയെ പിടിച്ചു മാറ്റാൻ ശ്രമിച്ചിട്ടും. അവൾ അനങ്ങിയില്ല. അവൾ ജോയലിന്റെ കാലിൽ കെട്ടിപിടിച്ചു. എന്നിട്ട് പറഞ്ഞു.

e name aanu nallathu