” അതിനല്ലേ നമ്മൾ പോകുന്നത്. അവിടെ പോയാൽ ഒരുപാട് സമയം ചിലപ്പോൾ നിൽക്കേണ്ടിവരും. അപ്പോൾ എന്തെങ്കിലും കഴിക്കാതെ പോയാൽ ശരിയാവില്ല. നിനക്ക് വിശക്കും.. ഞാൻ പലപ്പോഴും ഇവിടുന്ന് ഒരു ഷെയ്ക്ക് കുടിക്കാറുണ്ട് . നമുക്ക് അത് കുടിച്ചിട്ട് പോകാം. ”
അപ്പോഴേക്കും കടയിലെ ആൾ ജോയലിന്റെ കാറിനടുത്തേക്ക് വന്നു എന്നിട്ട് ചോദിച്ചു..
” സാർ പതിവുള്ളതാണോ..? ”
“ആ അതേ. ഇന്ന് രണ്ടെണ്ണം. എടുത്തോ. പിന്നെ ക്യാഷ് നട്ടും, ബദാമും , പിസ്തയും , വാൽനട്ടും, എല്ലാം കുറച്ച് നന്നായി കൂട്ടിയെടുത്തോ. ഇത്തിരി ഐസ്ക്രീം കൂടുതൽ ചേർത്തോ. മധുരവും തണുപ്പും നല്ലതാ.”
അതും പറഞ്ഞ് ജോയൽ റസിയയെ ഒന്ന് നോക്കി ചിരിച്ചു.
“അങ്ങനെ എടുക്കാൻ പറയാം സാർ.” അതും പറഞ്ഞ് അയാൾ കടയിലേക്ക് പോയി.
“‘ കാര്യങ്ങളൊക്കെ നടക്കുകയാണെങ്കിൽ. ഇനിയെന്നും ഇതുപോലെയൊക്കെ കഴിക്കണം. ഇതൊന്നുമല്ല വേറെയും ചിലതുണ്ട്. നല്ല ഫ്രൂട്ട്സ് ഒക്കെ ഇട്ട് അടിക്കുന്ന ഷെയ്ക്ക്. അതൊക്കെ കഴിച്ചാൽ റസിയയുടെ മൊഞ്ച് കൂടിക്കൂടി വരും. അതൊക്കെ ഞാൻ വാങ്ങിത്തരും. പിന്നെ എന്നും കുറച്ചൊക്കെ അധ്വാനിക്കാനുള്ളതല്ലേ. അതുകൊണ്ട് അതൊക്കെ കുടിക്കണം.”
ജോയൽ പറഞ്ഞു.
കുറച്ചു സമയം കഴിയുമ്പോഴേക്കും ഷെയ്ക്ക് വന്നു. അതും വലിയൊരു ക്ലാസിൽ. റസിയ അത് വാങ്ങി മെല്ലെ കുടിക്കാൻ തുടങ്ങി.
ഇതുവരെ ഇങ്ങനെയൊന്നും കുടിച്ചതായി റസിയക്ക് ഓർമ്മ പോലുമില്ല. അത്രയും രുചിയുണ്ടായിരുന്നു അതിന്. കുറച്ചു കുടിക്കുമ്പോൾ തന്നെ റസിയയുടെ വയറു നിറഞ്ഞതായി തോന്നി. എങ്കിലും അവൾ അത് മുഴുവൻ കുടിച്ചു.

e name aanu nallathu