പൊന്നിൽ വിളഞ്ഞ പെണ്ണ് [ഏകൻ] 170

 

 

” ഇനി വേണോ..? ” ജോയൽ ചോദിച്ചു.

 

 

“വേണ്ട. എന്റെ വയറു നിറഞ്ഞു. എനിക്ക് വേണമെന്നില്ലായിരുന്നു. പക്ഷേ സാർ വാങ്ങി തന്നതുകൊണ്ട് കുടിച്ചത് ആണ്.” അവൾ പറഞ്ഞു.

 

 

” അപ്പോൾ ഞാൻ തരുന്നത് എന്തും കുടിക്കും അല്ലേ…? ഗുഡ് ഗേൾ. ഇങ്ങനെ വേണം. ”

 

റസിയ ഒന്നും മിണ്ടിയില്ല ജോയൽ തുടർന്നു പറഞ്ഞു.

 

“ഒരു പെണ്ണിന്റെ നിസ്സഹായാവസ്ഥയെ ഞാൻ ചൂഷണം ചെയ്യുനതായി തോന്നുന്നുണ്ടോ..? ”

 

റസിയ ജോയലിനെ നോക്കി.

 

“അങ്ങനെ തോന്നിയാലും സാരമില്ല. പതുക്കെ അതൊക്കെ മാറിക്കോളും. ”

 

ജോയൽ വീണ്ടും സ്റ്റേഷനിലേക്ക് പുറപ്പെട്ടു. അവർ വേഗം തന്നെ പോലീസ് സ്റ്റേഷനിൽ എത്തി. അവിടെ ഒരു സെല്ലിൽ അടച്ചിട്ടിരിക്കുകയായിരുന്നു ബഷീറിനെ.. ജോയൽ റസിയയെയും കൂട്ടി . ജോർജ് സാറിനെ കാണാൻ പോയി.

 

 

“ആ. നിങ്ങൾ എത്തിയോ..? ജോയലേ ആദ്യമേ പറഞ്ഞില്ലേ.? ഇത് അങ്ങനെ വെറുതെ വിടാൻ പറ്റിയ കേസ് അല്ലെന്ന്. ? പിന്നെ ഇവളെയും കൊണ്ട് ഇങ്ങോട്ട് വന്നിട്ട് വല്ല കാര്യവും ഉണ്ടോ..?”

 

 

” എന്റെ പൊന്നു സാറേ . സാർ വിചാരിച്ചാൽ. എങ്ങനെയെങ്കിലും അയാളെ വിടാൻ പറ്റുമോ എന്ന് നോക്ക്. നമുക്ക് കാണേണ്ടത് പോലെയൊക്കെ കാണാം എന്ന് ഞാൻ പറഞ്ഞില്ലേ… ”

 

 

” എന്ന് വെച്ച്. ഞാൻ നേരത്തെ പറഞ്ഞല്ലോ.? മിനിമം 500 കോടിക്ക് മുകളിൽ വരുന്ന സാധനമാണ് അയാളുടെ കയ്യിൽ നിന്നും പിടിച്ചെടുത്തത്. അതങ്ങനെ പെട്ടെന്ന് എഴുതിത്തള്ളാൻ പറ്റുമോ..?”

 

 

” അത് സാറേ. നമ്മൾ നേരത്തെ പറഞ്ഞതുപോലെ. എത്ര വേണമെന്ന് സാർ പറഞ്ഞാൽ മതി. ഞങ്ങൾ അത് തരാം. അയാളെ വെറുതെ വിടണം.”

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

1 Comment

Add a Comment
  1. e name aanu nallathu

Leave a Reply

Your email address will not be published. Required fields are marked *