” എത്ര തരും. 50. 50 തരാൻ ഉണ്ടാകുമോ ഇവളുടെ കയ്യിൽ.?: 50 ലക്ഷം.? ”
അതുകേട്ട് റസിയയുടെ മുഖം വാടി.
” ഇല്ല സാറേ അത്രയൊന്നും പറ്റില്ല. സാർ വല്ലതും കുറച്ചു താ. ഒരു അഞ്ചോ പത്തോ ആണെങ്കിൽ ഞങ്ങൾ നോക്കാം. ” ജോയൽ പറഞ്ഞു
” 10 പറഞ്ഞാൽ എത്ര പത്ത് ലക്ഷമോ..?. അതൊന്നും നടക്കില്ല. താൻ പോയെ. ഇപ്പോൾ പത്രക്കാർ വരും. അതിനുമുമ്പ് താൻ പോയാൽ . താൻ കേസിൽ നിന്ന് രക്ഷപ്പെടും. ഇല്ലെങ്കിൽ തന്നെയും ഈ കേസിൽ കുടുക്കും.”
” അങ്ങനെ പറയല്ലേ സാറെ. ഇതൊരു പാവം പെണ്ണിന്റെ ജീവിതം വെച്ചുള്ള കളിയാ. സാർ എന്തെങ്കിലും ഇളവ് ചെയ്യണം.. ഇനി ഒരിക്കലും അവൻ ഇങ്ങനെ ഒന്നിനും പോകില്ല. അല്ലേ റസിയ.. ? ”
ജോയൽ അവളെ നോക്കിക്കൊണ്ട് പറഞ്ഞു നിർത്തി.
അവൾ അതേ എന്ന് തല കുലുക്കി.
“ശരി. താൻ ഇത്രയും പറഞ്ഞ സ്ഥിതിക്ക് നമുക്ക് നോക്കാം. പക്ഷെ ഇന്ന് അവനെ വിട്ട് തരാൻ പറ്റില്ല. അവൻ കൃത്യമായ മറുപടി തരണം. ഇത് എന്ത് ചോദിച്ചാലും അവൻ ഒരുമാതിരി ആണും പെണ്ണും കെട്ടവനെ പോലെ എന്നെ തല്ലല്ലേ തല്ലല്ലേ എന്ന് കിടന്ന് കരയുകയാണ്. പിന്നെ താൻ പോയി ഞാൻ പറഞ്ഞത് അത്രയും ഉണ്ടാക്കാൻ നോക്ക്. അപ്പോൾ അവനെ വിടാം. . ”
ജോർജ് സാർ പറഞ്ഞു.
” അമ്പതോ..? സാറേ. പ്ലീസ് സാറേ അമ്പത് ഒന്നും പറ്റില്ല സാറേ. സാറെ ഞങ്ങൾ വേറെ എന്ത് വേണമെങ്കിലും ചെയ്യാം. അയാളെ വെറുതെ വിടണം. ” ജോയൽ പറഞ്ഞു
“വെറുതെ വിടാനോ..? അതൊന്നും നടക്കില്ല. ഇവനെ കൊണ്ട് പോയി ജയിലിൽ ആക്കിയാൽ എനിക്ക് പ്രൊമോഷൻ ഉറപ്പാണ്. അല്ല അതിരിക്കട്ടെ വേറെ എന്ത് വേണമെങ്കിലും എന്ന് പറഞ്ഞാൽ. …?”

e name aanu nallathu