അത് കേട്ടപ്പോൾ റസിയയ്ക്ക് പേടി തോന്നി. അവൾ പറഞ്ഞു.
” സർ പറയും പോലെ . ഞാനെന്തിനും തയ്യാറാണ്. എന്നെയും എന്റെ ഇക്കയെയും ഇവിടെ രക്ഷിച്ചാൽ മതി. ബാക്കിയെല്ലാം സാറിന് തീരുമാനിക്കാം. സാർ എന്തു തീരുമാനിച്ചാലും. എനിക്ക് സമ്മതമാണ്. ” ഇഷ്ട്ടത്തോടെ അല്ലെങ്കിലും റസിയ പറഞ്ഞു.
അവർ സെല്ലിൽ എത്തി. പോലീസുകാരൻ സെല്ല് തുറന്നു കൊടുത്തു. ജോയലും റസിയയും അകത്തേക്ക് കടന്നു.
അവരെ കണ്ട ഉടനെ അയാൾ കരയാൻ തുടങ്ങി.
“റസീ.. റസീ.. എന്നെ ഇവിടെ നിന്ന് കൊണ്ടുപോ. ഇവരെന്നെ തല്ലി. എനിക്ക് തല്ലുകൊള്ളാൻ വയ്യ. എനിക്ക് വേദനിക്കുന്നു. എന്നെ രക്ഷിക്കൂ റസീ. ”
ആകെ പേടിച്ചു വിടണ്ട ഒരു രൂപം. കാട് പോലെ വളർന്ന താടി. മുഷിഞ്ഞ വേഷം. ഇരുനിറം ആണ് അയാൾക്ക്. വലിയ ആരോഗ്യം പോലും ഉണ്ടെന്ന് തോന്നുന്നില്ല..
ജോയൽ അയാളെ നോക്കി.
എന്ത് കണ്ടിട്ടാണ് ഈ പെണ്ണ് ഇവന്റെ കൂടെയാക്കെ ഇറങ്ങിപ്പുറപ്പെട്ടത്. വെറുതെയല്ല വീട്ടുകാർ ഇവരെ സ്വീകരിക്കാതിരുന്നത്. കാണാനോ പോട്ടെ. ഇത്തിരി തന്റേടം എങ്കിലും ഉണ്ടായിരുന്നെങ്കിൽ.
ജോയൽ റസിയയുടെ കയ്യിൽ ഒരു മൊബൈൽ ഫോൺ കൊടുത്തു. എന്നിട്ട് പറഞ്ഞു
“നിങ്ങൾ സംസാരിക്കു . ഞാൻ അപ്പുറത്ത് ഉണ്ടാകും. ”
അതും പറഞ്ഞു ജോയൽ പുറത്തേക്കിറങ്ങി.
“ആരാ റസി അത്?:” ബഷീർ ചോദിച്ചു.
“അതൊക്കെ പിന്നീട് പറയാം ഇക്കാ .. എന്റെ ഇക്കയെ അവർ ഒരുപാട് തല്ലിയോ…?”
“മ്. തല്ലി റസീ ഒരുപാട് തല്ലി. നമുക്ക് ഇവിടെ നിന്നും പോകാൻ കഴിയില്ലേ റസീ.”

e name aanu nallathu