“പോന്നു സാറേ എന്നോട് ക്ഷമിക്കണം. ഞാൻ അത്തരക്കാരി ഒന്നും അല്ല . ഞാനൊരു കളിയല്ല സാറേ. എന്റെ ഗതികേട് കൊണ്ടാ ഞാൻ ഇത് ചെയ്തത്. പ്ലീസ് സാറേ എന്നെ വെറുതെ വിടണം.”
” വെറുതെ വിടാനോ.?
പത്തു പവൻ എന്ന് പറഞ്ഞാൽ എത്ര വിലയാണെന്ന് അറിയാമോ നിനക്ക്? ” ജോയൽ റസിയയോട് ചോദിച്ചു.
“എന്റെ സാറേ അതൊന്നും എനിക്ക് അറിയില്ല. എന്റെ ഭർത്താവിനെ രക്ഷിക്കാൻ വേണ്ടി ഞാൻ ചെയ്തു പോയതാ. ?” റസിയ പറഞ്ഞു.
അത് കേട്ടപ്പോൾ ജോയലിന് എന്തോപോലെ തോന്നി. ജോയൽ പറഞ്ഞു.
” ഭർത്താവിന് എന്താ പറ്റിയത്? വല്ല അസുഖവും ആണോ.? ആണെങ്കിൽ ചികിത്സയുടെ പണം തന്നു ഞാൻ സഹായിക്കാം. അതിന് ഇനി ഒരിക്കലും കാക്കാൻ ഇറങ്ങരുത്.. പക്ഷെ സത്യം പറയണം. സത്യമേ പറയാവൂ.”
അതും പറഞ്ഞു ജോയൽ അവളെ പിടിച്ചു എഴുന്നേൽപ്പിച്ച് നിർത്തി. പിന്നെ അവിടെയുള്ള കസേരയിൽ കൊണ്ടുപോയി ഇരുത്തി. എന്നിട്ട് അവളോട് വീണ്ടും ചോദിച്ചു.
“പറ ഭർത്താവിന് എന്താ പറ്റിയത്…? എന്താ അസുഖം.? എന്നിട്ട് ഭർത്താവ് എവിടെയാ ഉള്ളത്.”
“സാറെ ഇതൊന്നും വിശ്വസിക്കരുത്. ഇതൊക്കെ ഇവളുമാരുടെ സ്ഥിരം അടവാണ്. പിടിച്ചു കഴിഞ്ഞാൽ ഭർത്താവിന് സുഖമില്ലാത്തതു കൊണ്ടാണ്, അല്ലെങ്കിൽ അച്ഛന് അസുഖം ആയത് കൊണ്ടാണ് എന്നൊക്കെ പറഞ്ഞു രക്ഷപ്പെടുന്നത്. ഇവളൊക്കെ പഠിച്ച കള്ളികൾ ആണ് . ” ജോണി പറഞ്ഞു.
അത് കേട്ടു ജോയൽ റസിയയോട് ചോദിച്ചു.
“ആണോ..? അങ്ങനെ ആണോ.? എന്നാൽ ഞാൻ തന്നെ പോലീസിൽ വിളിക്കാം.”

e name aanu nallathu