റസിയ ജോയലിന്റെ മുഖത്തേക്ക് തന്നെ നോക്കി. ജോയൽ പറഞ്ഞു
“തല്ക്കാലം നിനക്ക് മാറിയുടുക്കാൻ എന്റെ ഷോട്സും ടി ഷർട്ടും തരാം. അതും പോരെങ്കിൽ എന്റെ ഒരു ഗൗണും തരാം. അല്ലെങ്കിൽ നീ ഇപ്പോൾ എന്റെ കൂടെ വന്നാൽ നിനക്ക് വേണ്ടതൊക്കെ നമുക്ക് വാങ്ങാം. ”
.
“വേണ്ട സാറെ. ഇപ്പോൾ ഒന്നും വാങ്ങേണ്ട. ഇപ്പോൾ ഒന്നിനും ഉള്ള ഒരു അവസ്ഥയിൽ അല്ല ഞാൻ. ”
“എന്നാൽ ഇതിൽ ഏതെങ്കിലും പറ്റുന്നത് എടുത്ത് ഉടുത്തോ. എല്ലാം കഴിഞ്ഞു അടുക്കളയിലോട്ട് പോര്. എന്തെങ്കിലും കഴിക്കാം. ”
എന്ന് പറഞ്ഞു ജോയൽ ഷെൽഫിലിൽ നിന്നും കുറച്ചു ബനിയനും ഷോട്സുകളും പാന്റുകളും ഒന്ന് രണ്ടു നൈറ്റ് ഗൗണും എടുത്തു ബെഡിൽ ഇട്ടു കൊടുത്തു. എന്നിട്ട് വാതിൽ ചാരി പുറത്തേക്ക് പോയി.
റസിയ ആ വാതിലിന്റെ അടുത്തേക്ക് പോയി . വാതിൽ പൂട്ടി തിരിച്ചു ബെഡിൽ വന്നു കിടന്നു കരഞ്ഞു. കുറച്ചു സമയം കരഞ്ഞുകൊണ്ട് അങ്ങനെ കിടന്ന ശേഷം എഴുനേറ്റ് ജോയൽ അവിടെ എടുത്ത് ഇട്ടതിൽ നിന്നും ഒരു ടീ ഷർട്ടും ഒരു ബനിയൻ ടൈപ്പ് തുണിയുടെ പാന്റും എടുത്ത് ബാത്‌റൂമിലേക്ക് പോയി . ഫ്രഷ് ആയി വന്നു. അതിന് ശേഷം ഒരു ഗൗണും എടുത്ത് ഉടുത്തു.. അടുക്കളയിലേക്ക് പോയി.
കുളിച്ചു വേഷം മാറി വന്ന റസിയയെ കണ്ട് ജോയൽ പറഞ്ഞു.
“ഇപ്പോൾ ഈ മൊഞ്ചത്തി ഉഷാർ ആയല്ലോ..? എന്തായാലും ഈ ഗൗൺ ഈ മൊഞ്ചത്തിക്ക് നന്നായി ചേരുന്നുണ്ട്. വാ വന്ന് ഇവിടെ ഇരിക്ക്. എന്നിട്ട് കഴിക്കാം..”
അവിടെയുള്ള ഡൈനിങ് ടേബിളിന്റെ കേസേരയിൽ ചൂണ്ടി കാണിച്ചുകൊണ്ട് ജോയൽ പറഞ്ഞു.

e name aanu nallathu