റസിയ അവിടെ നിന്ന് പരുങ്ങികളിച്ചപ്പോൾ ജോയൽ അവളുടെ കൈ പിടിച്ചു അവിടെ കസേരയിൽ ഇരുത്തി. എന്നിട്ട് അവളുടെ മുന്നിൽ ഒരു പ്ലേറ്റിൽ ചപ്പാത്തിയും ചിക്കൻ കറിയും എടുത്തുകൊടുത്തു.
“ഇതൊന്നും ഞാൻ ഉണ്ടാക്കിയതല്ല കേട്ടോ.? ഇവിടെ അടുത്തുള്ള ഒരു കടയിൽ നിന്നും വാങ്ങിയതാ. ” ജോയൽ പറഞ്ഞു.
” എനിക്ക് ഇതൊന്നും വേണ്ട. എനിക്ക് ഒന്നും വേണമെന്നില്ല. എനിക്ക് കുറച്ച് സമയം ഒന്ന് കിടന്നാൽ മതി. ” റസിയ പറഞ്ഞു
“കിടന്നോ! ഇതും കഴിച്ചു പോയി കിടന്നു നന്നായി ഉറങ്ങിക്കോ. നമുക്ക് നാളെ രാവിലെ തന്നെ സ്റ്റേഷനിൽ പോകാം. എവിടെ വേണ്ട കാര്യങ്ങൾ എല്ലാം ശരിയാക്കിയിട്ടുണ്ട്. അതൊന്നും ഓർത്തു ഈ മൊഞ്ചത്തി പേടിക്കേണ്ട. ഇപ്പോൾ നന്നായി ഒന്ന് ഉറങ്ങാൻ നോക്ക്. ”
അവൾ മെല്ലെ ചപ്പാത്തി എടുത്ത് കഴിക്കാൻ തുടങ്ങി. അവളുടെ അടുത്ത് തന്നെ ജോയലും ഇരുന്നു ചപ്പാത്തി കഴിച്ചു.
കഴിച്ചു കഴിഞ്ഞശേഷം ജോയൽ ടി വി ഓൺ ചെയ്തു അവിടെ സോഫയിൽ പോയിരുന്നു.
അപ്പോഴേക്കും പാത്രങ്ങൾ എല്ലാം കഴുകിവച്ച് റസിയയും അവിടേക്ക് വന്നു. എന്നിട്ട് അവൾ ചോദിച്ചു.
“സാർ ഇനി ഞാൻ കിടന്നോട്ടെ.?”
“കഴിച്ച ഉടനെ കിടക്കാതെ ഇവിടെ കുറച്ചു സമയം ഇരിക്കെടോ..എന്നിട്ട് കിടന്നാൽ പോരെ..?”
മടിച്ചെങ്കിലും റസിയ അവിടെ സോഫയിൽ ഇരുന്നു. എന്നിട്ട് ടി വിയിൽ നോക്കി. അതിൽ ഏതോ സിനിമ ആയിരുന്നു. വാർത്ത ആയിരുന്നു എങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു. എന്നാൽ മയക്ക് മരുന്നുമായി ബന്ധപ്പെട്ട കേസിന്റെ വിവരങ്ങൾ അറിയാമായിരുന്നു.

e name aanu nallathu