“അയ്യോ! അല്ല സാറെ. അങ്ങനെ ഒന്നും അല്ല. ഞാൻ ഒരു കള്ളിയല്ല. ഞാൻ ഇതുവരേയും ആരുടേയും ഒന്നും കാക്കാൻ പോയിട്ടില്ല. കട്ടിട്ടില്ല. ഇനി കക്കുകയും ഇല്ല. ഇത് എന്റെ ഗതികേട് കൊണ്ട് മാത്രം ചെയ്തു പോയതാ സാറെ.. പോലീസിൽ ഒന്നും വിളിക്കല്ലേ സാറെ. എന്നെ പോലീസിൽ ഏൽപ്പിക്കല്ലേ സാറേ. ” റസിയ കരഞ്ഞുകൊണ്ടുതന്നെ പറഞ്ഞു.
“എന്നാൽ നീ കരയാതെ സത്യം പറ. നീ എന്തിനാ ഇത് ചെയ്തത്. എന്താ നിന്റെ ഭർത്താവിന് അസുഖം..? ” ജോയൽ ചോദിച്ചു.
“അത് . അത്.. ഇക്കാക്ക് അസുഖം ഒന്നും ഇല്ല സാറെ.” റസിയ പറഞ്ഞു.
“ഞാൻ പറഞ്ഞില്ലേ സാറെ. ഇവളൊക്കെ കള്ളികൾ ആണ്. ഇവളെ ഒന്നും വിശ്വസിക്കാൻ കൊള്ളില്ല. സാർ പോലീസിൽ വിളിക്ക്.” ജോണി വീണ്ടും പറഞ്ഞു.
ജോയൽ റസിയയെ നോക്കി കൊണ്ട് ഫോൺ എടുത്തു. എന്നിട്ട് ചോദിച്ചു
“ഞാൻ പോലീസിൽ വിളിക്കണോ.., അതോ നീ സത്യം പറയുന്നോ..?”
“പറയാം സാറെ. ഞാൻ സത്യം പറയാം. പക്ഷെ സാർ എന്നെ രക്ഷിക്കണം, എന്നെ പോലീസിൽ ഏൽപ്പിക്കരുത്..”
“ശരി. അത് നീ പറയുന്നത് കേട്ട് കഴിഞ്ഞിട്ട് നമുക്ക് ആലോചിക്കാം. സത്യം ആണെന്ന് തോന്നിയാൽ ഞാൻ പോലീസിൽ പറയില്ല. നിന്നെ വെറുതെ വിടാം. പക്ഷെ നീ സത്യമേ പറയാവൂ.” ജോയൽ പറഞ്ഞു.
“ഞാൻ സത്യമേ പറയൂ.. പക്ഷെ..!”
അങ്ങനെ പറഞ്ഞു നിർത്തിയ റസിയ ജോണിയെ നോക്കി. പിന്നെ ജോയലിനേയും.
” ജോണി താൻ ഇപ്പോൾ കുറച്ചു സമയം പുറത്ത് നിൽക്ക്. ഞാൻ വിളിക്കാം അപ്പോൾ വന്നാൽ മതി.”

e name aanu nallathu