റസിയ ബഷീറിനെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം
ജോയലിനെ കൂടുതൽ കെട്ടിപിടിച്ചു കരഞ്ഞു. ജോയലും അവളെ കെട്ടിപിടിച്ചു അവളുടെ പുറത്ത് തഴുകി.
ഇത് കണ്ട് ബഷീറിന് എന്തോ പോലെ തോന്നി. തന്റെ ഭാര്യ തന്റെ മുന്നിൽ ഇരുന്ന് തികച്ചും അന്യനായ ഒരാളെ കെട്ടിപിടിച്ചു കരയുന്നു. എന്നിട്ടും തനിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ..
ബഷീർ മെല്ലെ റസിയയുടെ തോളിൽ തട്ടി. റസീന പെട്ടന്ന് തിരിഞ്ഞ് ബഷീറിനെ നോക്കി. ആ നോട്ടത്തിൽ പുച്ഛവും വെറുപ്പും ഉണ്ടായിരുന്നു. റസിയയുടെ നോട്ടത്തിൽ പന്തികേട് തോന്നിയ ബഷീർ പെട്ടെന്ന് കൈ പിൻവലിച്ചു.. അത് മനസ്സിലാക്കിയെന്നോണം ജോയൽ പറഞ്ഞു
“ഡോ താൻ ഒന്ന് പുറത്ത് ഇറങ്ങിയേ. ഞങ്ങൾക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്. ”
“ഏ! ഞാനോ ഞാൻ എന്തിനാ പുറത്തിറങ്ങുന്നത്. ഞാൻ ഇവളുടെ ഭർത്താവാണ്.” ബഷീർ പറഞ്ഞു
അത് കേട്ട് റസിയ ബഷീറിനെ നോക്കി. അവളുടെ കണ്ണുകൾ കോപം കൊണ്ട് ജ്വലിച്ചിരുന്നു. ആ കണ്ണുകൾ നേരിടാൻ ആകാതെ ബഷീർ വിറച്ചുപോയി. അയാൾ ഉടുമുണ്ടിൽ മുള്ളി പോയില്ല എന്നേയുള്ളൂ. അത്രയേറെ അയാൾ പേടിച്ചിരുന്നു. ബഷീർ വേഗം പുറത്തിറങ്ങി. അത് കണ്ട് ജോയൽ റസിയയോട് പറഞ്ഞു.
“എന്താടോ എന്ത് പറ്റി. എന്തിനാ ഇങ്ങനെ കരയുന്നത്..? ഞാൻ അങ്ങനെയൊക്കെ പറഞ്ഞതുകൊണ്ടാണോ. സാരമില്ല അതൊക്കെ മറന്നേക്കു. റസിയയുടെ ഇക്കയെ റസിയൊക്കെ തിരിച്ചു കിട്ടിയില്ലേ. പിന്നെ എന്തിനാ കരയുന്നത്.?”
“ഒന്നുമില്ല. ഓരോന്ന് ആലോചിച്ചപ്പോൾ. സങ്കടം വന്നുപോയി അതുകൊണ്ട് കരഞ്ഞു പോയതാ..” റസിയ പറഞ്ഞു.

e name aanu nallathu