” ഇപ്പോൾ ഒന്നും ആലോചിക്കേണ്ട. ഒക്കെ മറന്നേക്കു. നിന്റെ ഇക്കാക്ക് ഒരു പുതിയ ഓട്ടോ ഞാൻ വാങ്ങിത്തരാം. അതുകൊണ്ട് പോയി രണ്ടാളും സുഖമായി ജീവിക്ക്. ” ജോയൽ പറഞ്ഞു.
അത് കേട്ട് റസിയ ജോയലിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. എന്നിട്ട് ചോദിച്ചു.
“അപ്പോൾ സാറിന് തന്ന വാക്ക് എങ്ങനെ പാലിക്കും. ഞാൻ സാറിന് തന്ന വാക്ക് ഞാൻ പാലിക്കേണ്ടേ..? ”
“അതൊക്കെ ഞാൻ ചുമ്മാ പറഞ്ഞതല്ലേ..? നിങ്ങൾ രണ്ടാളും സുഖമായി ജീവിക്ക്. എനിക്ക് അത് മതി.”
” അപ്പോൾ സാറിന് എന്നെ വേണ്ടേ.? എന്നെ വേണമെന്ന് പറഞ്ഞിട്ട്. ? ഇപ്പോൾ എന്താ ഇങ്ങനെ പറയുന്നത്.? സാറിന് എന്നെ വേണ്ടെങ്കിലും ഞാൻ സാറിന് തന്ന വാക്ക് എനിക്ക് പാലിക്കണം. എനിക്ക് എന്നെ സാറിന് തരണം. എന്തിനും ”
റസിയ ജോയലിനെ കെട്ടിപ്പിടിച്ചുകൊണ്ടു തന്നെ പറഞ്ഞു
ജോയൽ അവളെ പിടിച്ചു മാറ്റി എന്നിട്ട് രണ്ടു കൈകൾ കൊണ്ടും അവളുടെ കവിളിൽ പിടിച്ചു അവളുടെ മുഖം ഉയർത്തി കൊണ്ട് ചോദിച്ചു.
“സത്യം.. സത്യമാണോ നീ പറഞ്ഞത്. നിന്നെ എനിക്ക് തരാൻ നിനക്ക് സമ്മതമാണോ..?”
“മ് . സമ്മതമാണ്. ഇനി ഈ ശരീരവും മനസ്സും സാറിന് മാത്രം അവകാശപ്പെട്ടതാണ്.”
ജോയൽ അവളുടെ കണ്ണ് തുടച്ചു.
“എന്നാൽ ഇനി കരയരുത്. പ്രത്യേകിച്ചും നിന്റെ ഇക്കയുടെ മുന്നിൽ. പറ ഇനി നി നിന്റെ ഇക്കയുടെ മുന്നിൽ കരയുമോ..?
“ഇല്ല. ഇനി ഞാൻ കരയില്ല. ”
“എന്നാൽ നീ ചിരിക്കണം. എന്നാലേ നീ ജയിക്കു. അല്ലെങ്കിൽ ഇനിയും നീ തോറ്റുപോകും. ഇപ്പോൾ നിന്റെ മനസ്സിൽ എന്താണെന്ന് എനിക്ക് അറിയാം. നിനക്ക് ഞാൻ ഉണ്ട്.”

e name aanu nallathu