” ഇല്ല ഞാൻ തോൽക്കില്ല. ഇനി ഞാൻ തോൽക്കുന്നുണ്ടെങ്കിൽ അത് സാറിന്റെ മുന്നിൽ മാത്രം.”
റസിയ സ്വയം കണ്ണ് നീർ തുടച്ചുകൊണ്ട് പറഞ്ഞു.
ജോയൽ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു പിന്നെ അവളെ വീണ്ടും കെട്ടിപിടിച്ചു. എന്നിട്ട് പറഞ്ഞു.
“എന്നാൽ ഈ കറുത്ത കോട്ട് അഴിച്ചു മാറ്റ്. കോട്ട് മാത്രമാണ് കേട്ടോ. ബാക്കിയൊക്കെ പിന്നെ. എന്നിട്ട് നല്ല സന്തോഷമായിട്ട് ഇരിക്ക്.”
ജോയൽ ഒരു കുസൃതിയോടെ അവളുടെ കവിളിൽ തട്ടികൊണ്ട് പറഞ്ഞു. അവൾ ഒരു ചിരിയോടെ വേഗം പർദ്ദ അഴിച്ചു മാറ്റി.
“ഈ പെണ്ണ് കരഞ്ഞു കരഞ്ഞു മുഖമൊക്കെ ചുവന്നു തുടുത്തു. അല്ലെങ്കിൽ തന്നെ ചുവന്നു തുടുത്ത കവിള് ഒന്ന് കൂടെ തുടുത്തു. മനുഷ്യന് ഇത് കണ്ടിട്ട് കടിച്ചു തിന്നാൻ തോനുന്നു. ഞാൻ എങ്ങനെയോ കൺട്രോൾ ചെയ്തു നിൽക്കുകയാ. ഈ പെണ്ണിനെ കണ്ടിട്ട്. ”
“അങ്ങനെ കഷ്ടപ്പെട്ട് കൺട്രോൾ ചെയ്തു നിൽക്കേണ്ട. ഇനി ഞാൻ സാറിന്റെയാ. സാറിന് എന്നെ കടിച്ചു തിന്നാൻ തോന്നിയാൽ തിന്നോ”
” തിന്നും ഈ മൊഞ്ചത്തിയെ പക്ഷെ അത് ഇപ്പോൾ അല്ല. എന്നാലും ”
അതും പറഞ്ഞു ജോയൽ അവളുടെ ചോര തുടിക്കുന്ന ചുണ്ടിൽ ഉമ്മ വെച്ചു. പിന്നെ അവളെ നോക്കി ചിരിച്ചു അവളുടെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞു.
പിന്നെ ജോയൽ പിറകിലെ ഡോർ തുറന്ന് കൊടുത്തിട്ട് ബഷീറിനോട് പറഞ്ഞു.
“എടാ… വേഗം കാറിൽ കയറടോ”
ബഷീർ മടിച്ചു മടിച്ചു കാറിൽ കയറി. ജോയൽ ബഷീറിനോട് ചോദിച്ചു.

e name aanu nallathu