അത് കേട്ടപ്പോൾ ആദ്യം ഒരു സങ്കടം തോന്നിയെങ്കിലും പിന്നീട് റസിയയ്ക്ക് സന്തോഷം തോന്നി. അവൾ ചിരിച്ചു കൊണ്ട് കാറിൽ നിന്ന് ഇറങ്ങി. കാർ മെല്ലെ മുൻപോട്ട് പോയി. അവൾ ആ കാർ നോക്കി നിന്നു.
ഇതുവരെ കാണുക പോലും ചെയ്യാത്ത തനിക്കു വേണ്ടി മുപ്പതു ലക്ഷം രൂപ ചിലവാക്കാൻ തയ്യാറായ ജോയലിനോട് അവൾക്ക് അഗാധമായ സ്നേഹം തോന്നി. താൻ ഈ ജന്മത്തിൽ മുഴുവനും അദ്ദേഹത്തിന് വേണ്ടി ജോലി ചെയ്താലും തനിക്ക് ഇത്രയും പണം ഉണ്ടാക്കാൻ കഴിയില്ല. അത്രയും പണമാണ് അദ്ദേഹം തനിക്കുവേണ്ടി ചെലവഴിക്കാൻ പോകുന്നത്. അവൾക്ക് അത് സങ്കടമായി. എത്രയും പെട്ടെന്ന് തന്നെ മുഴുവനായും അദ്ദേഹത്തിന് കൊടുത്ത് തന്റെ സ്നേഹം തന്റെ കടപ്പാട് എല്ലാം പ്രകടിപ്പിക്കാൻ കഴിഞ്ഞെങ്കിൽ എന്ന്. അവൾ ആഗ്രഹിച്ചു.
“റസീ വാ” കാറിനെ തന്നെ നോക്കി നിന്ന റസിയയെ ബഷീർ വിളിച്ചു. എന്നാൽ ആ ശബ്‍ദം തന്റെ ചെവിയിൽ തുളച്ചു കയറുന്ന തന്നെ വേദനിപ്പിക്കുന്ന ഇരുമ്പ് കമ്പിയായിട്ടാണ് അവൾക്ക് തോന്നിയത്. അവൾ ദേഷ്യത്തോടെ ബഷീറിനെ നോക്കി. ആ നോട്ടത്തിൽ ബഷീർ പേടിച്ചു പോയെങ്കിലും അവൻ വീട് ലക്ഷ്യമാക്കി നടന്നു. പിന്നിൽ അവളും.
അപ്പോഴാണ് ഒരു ഹോൺ മുഴക്കം അവർ കേട്ടത് അവർ തിരിഞ്ഞു നോക്കി. അത് ജോയലിന്റെ കാറിന്റെ ഹോൺ ആയിരുന്നു. അത് മനസ്സിലാക്കിയ റസിയയ്ക്ക് ഒരുപാട് സന്തോഷം ആയി.
ജോയൽ കാർ ഒരു സൈഡിൽ ഒതുക്കി നിർത്തിയ ശേഷം കാറിൽ നിന്നും ഇറങ്ങി അവരുടെ അടുത്തേക്ക് നടന്നു വന്നു.
“ഇവിടെവരെ വന്ന സ്ഥിതിക്ക് നിങ്ങളുടെ വീടും കൂടി കണ്ടിട്ട് പോകാം. “

e name aanu nallathu