ജോയൽ ജോണിയോട് പറഞ്ഞു.
“സാർ ഇവളെ വിശ്വസിക്കാൻ പോകുകയാണോ..? ഇവൾ പറയുന്നത് കളവായിരിക്കും.” ജോണി പറഞ്ഞു.
“എന്തായാലും ഞാൻ ഒന്ന് കേട്ട് നോക്കട്ടെ ഇവൾക്ക് എന്താണ് പറയാൻ ഉള്ള കഥ എന്ന്. ജോണി ഇപ്പോൾ പുറത്തേക്ക് പൊയ്ക്കോ.”
ജോയൽ ജോണിയോട് പറഞ്ഞു. അത് കേട്ട് ജോണി വാതിൽ തുറന്ന് പുറത്തേക്ക് പോയി.
ജോയൽ തന്റെ മൊബൈൽ എടുത്ത് ക്യാമറ ഓൺ ചെയ്തു. എന്നിട്ട് ക്യാമറയിൽ റസിയയെ ശരിക്കും കാണാൻ പറ്റുന്ന രീതിയിൽ വെച്ചു. എന്നിട്ട് ചോദിച്ചു..
“അറിയാലോ ഇതെല്ലാം സി സി ടി വി ക്യാമറയിലും പതിയുന്നുണ്ട് . എന്നാലും ഇത് ഇവിടെ ഇരിക്കട്ടെ. പറഞ്ഞോ.. എന്താ നിന്റെ പേര്.? എന്താ നിന്റെ പ്രശ്നം.? ”
“അത് സാറെ എന്റെ പേര് റസിയ എന്നാണ്. റസിയ ബഷീർ. ബഷീർക്കാ ഒരു ഓട്ടോ ഡ്രൈവർ ആണ്. ഇപ്പോൾ പോലിസ് ഇക്കയെ പിടിച്ചു കൊണ്ട് പോയിരിക്കുകയാണ്. ഇക്കയെ രക്ഷിക്കാൻ വേണ്ടിയാണ് ഞാൻ ഇത് ചെയ്യാൻ ശ്രമിച്ചത്.”
അത് കേട്ട് ജോയൽ ചിരിച്ചു. എന്നിട്ട് ചോദിച്ചു..
” കെട്ട്യോനെ പോലിസ് പിടിച്ചാൽ ഏതെങ്കിലും വക്കീലിനേയും കൂട്ടി പോലിസ് സ്റ്റേഷനിൽ പോയി നോക്കാതെ ? നേരെ അടുത്തുള്ള സ്വർണ്ണക്കടയിൽ മോഷ്ടിക്കാൻ വരികയാണോ ചെയ്യുക. കെട്ടിയോൻ ജയിലിൽ ആയാൽ കെട്ട്യോന്റെ കൂടെ ഒരുമിച്ച് ജയിലിൽ പോയി കിടക്കാൻ ആണോ..? ”
റസിയ കരഞ്ഞു കൊണ്ട് പറഞ്ഞു.
“അല്ല സാറെ ഞാൻ പോലിസ് സ്റ്റേഷനിൽ പോയതാ. അവർ പറയുന്നു. ഇക്കയെ വിട്ട് കിട്ടണമെങ്കിൽ പത്തു ലക്ഷം രൂപ അവിടെ കെട്ടി വെക്കണം എന്ന്. അതുകൊണ്ടാ ഞാൻ ഇങ്ങനെ ചെയ്തത്..”

e name aanu nallathu