അത് കേട്ട് ജോയൽ വീണ്ടും ചിരിച്ചു. എന്നിട്ട് പറഞ്ഞു.
“അങ്ങനെ ഒന്നും പോലിസ് പറയില്ല. നീ വെറുതെ കള്ളം പറയേണ്ട. ?”
“അയ്യോ! അല്ല സാറെ. ഞാൻ പറഞ്ഞത് സത്യം ആണ്. സാർ വേണമെങ്കിൽ പോലിസ് സ്റ്റേഷനിൽ വിളിച്ച് അന്വേഷിച്ചു നോക്കിക്കോ. ഞാൻ പറഞ്ഞത് കള്ളമാണോ എന്ന്.”
” അത് ഞാൻ അന്വേഷിക്കും. ഇപ്പോൾ നീ ഇത് പറ. എന്തിനാ നിന്റെ കെട്ട്യോനെ പോലീസ് പിടിച്ചത്..?”
“അത്.. അത്. മയക്ക് മരുന്ന് കൈവശം വെച്ചെന്ന് പറഞ്ഞു. മയക്കുമരുന്ന് വിൽക്കാൻ ശ്രമിച്ചന്ന് പറഞ്ഞു.”
ജോയൽ ഞെട്ടിപ്പോയി. എന്നിട്ട് ചോദിച്ചു.
“മയക്ക് മരുന്നോ…? ”
“അതേ സാറേ. അവർ അങ്ങനെയാ പറഞ്ഞത്. ഇത് കേസ് ആക്കാതിരിക്കാൻ കുറഞ്ഞത് പത്തു ലക്ഷം എങ്കിലും കെട്ടിവെക്കണം എന്ന്. ഞാൻ എവിടെ പോയി ആരോട് ചോദിക്കാൻ ആണ് പത്തു ലക്ഷം. അതാണ് ഞാൻ…….”.
“എന്തേ നിനക്ക് ചോദിക്കാനും പറയാനും ആരും ഇല്ലേ..?”
റസിയ താഴോട്ട് നോക്കി തലയാട്ടികൊണ്ട് പറഞ്ഞു.
“ഇല്ല. എനിക്ക് ഇക്ക മാത്രമേ ഉള്ളൂ. ”
“ഇക്ക. എന്ന് പറഞ്ഞാൽ…? ”
“ബഷീർ ഇക്ക. എന്റെ കേട്യോൻ..?”
“അപ്പോൾ നിന്റെ വീട്ടുകാർ…? നിനക്ക് ഉപ്പയും ഉമ്മയും സഹോദരങ്ങളും ഒന്നും ഇല്ലേ..?”
“ഉണ്ടായിരുന്നു. ഇപ്പോൾ ആരും ഇല്ല. ”
“എന്തേ. എല്ലാവരും മരിച്ചു പോയോ..?”
“ഇല്ല. അവർ എന്നെ വീട്ടിൽ നിന്നും പുറത്താക്കിയതാ..”

e name aanu nallathu