ജോയൽ വീണ്ടും ചിരിച്ചു എന്നിട്ട് ചോദിച്ചു.
“അതിന് മാത്രം നീ എന്താണ് ചെയ്തത്. നീ വീട്ടിൽ നിന്നും മോഷ്ടിച്ചോ..? ”
റസിയ ജോയലിനെ നോക്കി കരഞ്ഞു എന്നിട്ട് പറഞ്ഞു.
“അതൊന്നും അല്ല . ഞാൻ ഇക്കയെ സ്നേഹിച്ചതിന്. അതിനാ എന്നെ വീട്ടിൽ നിന്നും പുറത്താക്കിയത്.”
“ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നാൽ ശരിയാകില്ല. നീ കാര്യങ്ങൾ കൃത്യമായി തന്നെ പറ. ഒന്നും വിട്ടുപോകാതെ..” ജോയൽ പറഞ്ഞു.
“ഞാൻ പറയാം സാർ. ആ സമയം എനിക്ക് എന്റെ വീട്ടിൽ വിവാഹം നോക്കുന്നുണ്ടായിരുന്നു. എനിക്ക് അപ്പോൾ ഇരുപത് വയസ് ആയതേ ഉള്ളൂ. ഞാൻ കോളേജിൽ പഠിക്കുകയായിരുന്നു. ആ സമയം ബഷീർ ഇക്ക അവിടെ ഓട്ടോ ഓടിക്കുകയായിരുന്നു.
ഞാൻ പലപ്പോഴും ബഷീർ ഇക്കയുടെ ഓട്ടോയിൽ ആണ് വീട്ടിലേക്ക് പോകാറ്.
ഇക്ക ഒരു പാവം ആയിരുന്നു. ഇക്കയ്ക്കു അങ്ങനെ പറയാൻ മാത്രം ആരും ഉണ്ടായിരുന്നില്ല. ആകെ ഉള്ളത് ഒരു ഉമ്മയും പെങ്ങളും ആയിരുന്നു.
ഒരിക്കൽ ഒരു അപകടത്തിൽ പെട്ടു അവർ മരിച്ചുപോയി.. അതിന് ശേഷം ഇക്ക തനിച്ചാണ്. ഇക്കയുടെ കാര്യങ്ങൾ എല്ലാം അറിയുന്ന എനിക്ക് ഇക്കയോട് സഹതാപം ആയി. പിന്നെ അത് സ്നേഹം ആയി. അത് പ്രേമം ആയി.
ആ സമയം ഒരു ഗൾഫ് കാരനെ കൊണ്ട് എന്റെ വീട്ടുകാർ എന്നോട് പറയാതെ എന്റെ വിവാഹം ഉറപ്പിച്ചു. വിവാഹത്തിന്റെ രണ്ട് ദിവസം മുൻപ് ഞാൻ വീട്ടിൽ നിന്നും ഇക്കയുടെ കൂടെ ഇറങ്ങിപ്പോയി.
ഇക്ക എന്നേയും കൊണ്ട് ദൂരെയുള്ള ഒരു സ്ഥലത്ത് പോയി അവിടെയുള്ള ഒരു ലോഡ്ജിൽ റൂം എടുത്തു.

e name aanu nallathu