ആ സമയം എനിക്ക് എന്റെ വീട്ടുകാർ കല്യാണം ആലോചിക്കുന്ന തിരക്കിലായിരുന്നു. ഞാൻ വേണ്ട വേണ്ട എന്ന് പറഞ്ഞിട്ടും അവർ എനിക്ക് ഒരു നല്ല ആലോചന കൊണ്ടുവന്നു. എന്നാൽ എനിക്ക് ആ വിവാഹത്തിന് സമ്മതമല്ലായിരുന്നു. എനിക്ക് നിങ്ങളോടൊത്തു ജീവിക്കാൻ ആയിരുന്നു ഇഷ്ട്ടം.
അങ്ങനെ വിവാഹത്തിന്റെ ഒരു ദിവസം മുൻപ് ഞാൻ നിങ്ങളുടെ കൂടെ ഇറങ്ങി വന്നു. അതുവരെ സ്വന്തം വീട്ടിൽ നല്ല ഭക്ഷണവും നല്ല ഡ്രസ്സും ഒരുപാട് സ്നേഹവും എല്ലാം കിട്ടി സുഖത്തിൽ കഴിയുന്ന ഞാൻ ഒന്നും ആലോചിക്കാതെ സ്വന്തം വീട്ടുകാരെയും പിണക്കി നിങ്ങളുടെ കൂടെ ഇറങ്ങി വന്നു.
അന്നുമുതൽ ഒരു നരകം ആയിരുന്നു എന്റെ ജീവിതം. എന്നിട്ടും നിങ്ങളുടെ കൂടെയുള്ള ജീവിതം എനിക്ക് ഇഷ്ടമായിരുന്നു. ആ ജീവിതത്തിൽ ഞാൻ സന്തോഷം കണ്ടെത്താൻ ശ്രമിച്ചു.. എന്നിട്ടും എനിക്ക് കിട്ടിയ ഒരു കുഞ്ഞിനെ പോലും പ്രസവിക്കാൻ നിങ്ങൾ സമ്മതിച്ചില്ല. അങ്ങനെ ആയിട്ട് പോലും ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിച്ചു. പിന്നെ! ആ കുഞ്ഞ് ! എന്റെ ആ കുഞ്ഞ് ഭാഗ്യം ചെയ്തതാ അല്ലെങ്കിൽ ആ കുഞ്ഞ് നിങ്ങളുടെ കുഞ്ഞായി ജനിക്കേണ്ടി വരുമായിരുന്നല്ലോ. ജീവിക്കേണ്ടി വരുമായിരുന്നല്ലോ.!! ”
കുറച്ചു സമയം നിർത്തിയ ശേഷം റസിയ തുടർന്നു.
” എന്നിട്ടോ വല്ലവനെയും പേടിച്ച് ഇക്ക കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും പിറകെ പോയി പോലീസ് സ്റ്റേഷനിലും കയറി. എന്നെയും അവിടെ കയറ്റി. ഒടുക്കം നിങ്ങളെ രക്ഷിക്കാൻ നിങ്ങൾ പറഞ്ഞത് കേട്ട് ഞാൻ മോഷ്ടിക്കാൻ വരെ ഇറങ്ങി. അതും നല്ലവനായ ഈ സാറിന്റെ കടയിൽ.

എല്ലാവർക്കും അച്ചായന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ.
കഴിഞ്ഞ പാർട്ടിന് നിങ്ങൾ തന്ന സപ്പോർട്. ഈ പാർട്ടിനും ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. എന്നാൽ കഴിയും വിധം ഈ ഭാഗവും നന്നാക്കാൻ ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.
എന്ന്
ഏകൻ
ശ്യാമ സുധി ഒന്ന് അപ്ഡേറ്റ് cheyavo ബ്രോ plzz