സാറിന്റെ കടയിലെ സാറിന്റെ ജോലിക്കാർ എന്നെ പിടിച്ചു. എന്നെ പോലീസിൽ ഏൽപ്പിക്കാൻ നോക്കി. ഞാൻ കരഞ്ഞുകൊണ്ട് സാറിന്റെ കാലിൽ പിടിച്ചു. എന്നോട് ദയ തോന്നിയ സാറ്. എന്റെ കാര്യങ്ങൾ മുഴുവനും അന്വേഷിച്ചറിഞ്ഞു. ഞാൻ എല്ലാ സത്യവും സാറിനോട് തുറന്നു പറഞ്ഞു.
എല്ലാം കേട്ട ശേഷം എന്നെയും നിങ്ങളെയും രക്ഷിക്കാമെന്ന് സാർ എന്നോട് പറഞ്ഞു. അതിനായി സാർ സ്റ്റേഷനിൽ വിളിച്ചു. അപ്പോൾ
നിങ്ങളെ രക്ഷിക്കാൻ വലിയൊരു തുക തന്നെ വേണം എന്ന് പോലീസ് സ്റ്റേഷനിൽ നിന്നും പറഞ്ഞു. സാർ അതിന് സമ്മതിച്ചു. തുക എത്രയായാലും രക്ഷിക്കാം എന്ന് സാർ എനിക്ക് വാക്ക് തന്നു..
സാറിന്റെ നല്ല മനസ്സിന് മുന്നിൽ ഞാൻ സാറിന് ഒരു വാക്ക് കൊടുത്തു.” ”
അങ്ങനെ പറഞ്ഞ ശേഷം റസിയ ബഷീറിനെ നോക്കി ചോദിക്കുന്നത് പോലെ പറഞ്ഞു.
” അത് എന്താണെന്ന് നിങ്ങൾക്ക് അറിയേണ്ടേ..? എന്നാൽ അതും നിങ്ങൾ അറിഞ്ഞോ..
അങ്ങനെ സാറിന് നിങ്ങളെ രക്ഷിക്കാൻ കഴിഞ്ഞാൽ!. അപ്പോൾ മുതൽ ഞാൻ സാറിന്റെ അടിമയായി ജീവിച്ചുകൊള്ളാം എന്ന്.
ആ സമയം മുതൽ ഞാൻ സാറിന്റെ ആയിരിക്കുമെന്ന്.
എന്നാലും എനിക്കൊന്ന് അറിയണമായിരുന്നു. നിങ്ങളെ രക്ഷിക്കുന്നതിനു വേണ്ടി ഇന്നലെ എന്നോട് മോഷ്ടിക്കാൻ പറഞ്ഞ നിങ്ങൾ നാളെ മറ്റൊരാളുടെ മുൻപിൽ തുണിയഴിച്ചു കിടന്നുകൊടുക്കാൻ പറയുമോ എന്ന്. അത് എനിക്ക് അറിയണമായിരുന്നു. അതും ഞാൻ അരിഞ്ഞു.
ഒരിക്കലും നിങ്ങൾ അങ്ങനെ പറയില്ല എന്ന് ഞാൻ കരുതി. ഞാൻ അങ്ങനെ ആഗ്രഹിച്ചു. നിങ്ങൾ അങ്ങനെ പറയല്ലേ എന്ന് ഞാൻ പ്രാർത്ഥിച്ചു. അതുകൊണ്ടാണ് ഞാൻ നിങ്ങളോട് അത് പറഞ്ഞത്. പോലീസുകാർ അവരുടെ കൂടെ എന്നോട് കിടക്കാൻ ആവശ്യപ്പെട്ടെത് . എന്റെ എല്ലാ ആഗ്രഹവും പ്രാർത്ഥനയും നശിപ്പിച്ചുകൊണ്ട് നിങ്ങൾ അതിനു സമ്മതിച്ചു. എന്നെ മറ്റുള്ളവരുടെ കൂടെ കിടക്കാൻ പറഞ്ഞയച്ചു. അത് നിങ്ങളുടെ മുന്നിൽ നിന്ന് ആയാൽ പോലും നിങ്ങൾക്ക് ഒരു പ്രശ്നവും ഇല്ലെന്നു പറഞ്ഞു.

എല്ലാവർക്കും അച്ചായന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ.
കഴിഞ്ഞ പാർട്ടിന് നിങ്ങൾ തന്ന സപ്പോർട്. ഈ പാർട്ടിനും ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. എന്നാൽ കഴിയും വിധം ഈ ഭാഗവും നന്നാക്കാൻ ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.
എന്ന്
ഏകൻ
ശ്യാമ സുധി ഒന്ന് അപ്ഡേറ്റ് cheyavo ബ്രോ plzz