ജോയൽ ചിരിച്ചു. എന്നിട്ട് റസിയയെ നോക്കി. അവൾ ഇപ്പോൾ എന്ത് ചിന്തിക്കുന്നു എന്ന് ജോയലിന് അറിയാം. ജോയൽ അവളെ ഒന്ന് കൂടെ മുറുക്കെ പിടിച്ചിട്ട് പറഞ്ഞു.
” നീ ഇവന്റെ കാര്യം വിട്ട് കള.
നിനക്ക് ഞാൻ ഉണ്ട്. നീ ഒന്ന് കൊണ്ടും പേടിക്കേണ്ട. ”
അങ്ങനെ പറഞ്ഞുകൊണ്ട് ജോയൽ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു.
എന്നിട്ട് ബഷീറിനോട് ചോദിച്ചു.
“ഡാ നിനക്ക് വേണ്ടി ആ പോലിസുകാർക്ക് ഞാൻ കൊടുത്തത് മുപ്പതു ലക്ഷം ആണ്. അത് നീ എനിക്ക് എപ്പോൾ എങ്ങനെ തിരിച്ചു തരും..? ”
“അയ്യോ! സാർ മുപ്പതു ലക്ഷം രൂപയോ? അത് ഞാൻ എങ്ങനെ തരും. എന്റെ കൈയിൽ ഒന്നും ഇല്ല. ” ബഷീർ പറഞ്ഞു
“തന്നില്ലെങ്കിൽ ഞാൻ നിന്നെ പിടിച്ചു പോലീസിൽ ഏല്പിക്കും. അവർ നിന്നെ തല്ലി തല്ലി കൊന്നോളും.”
അങ്ങനെ പറഞ്ഞ ശേഷം ജോയൽ റസിയയെ നോക്കി കണ്ണിറുക്കി എന്നിട്ടു പറഞ്ഞു
“എന്നാൽ ഇവനെ പോകും വഴിയിൽ തിരിച്ചു പോലീസിൽ ഏൽപ്പിക്കാം. എന്തേടി..?. അവിടെ ചെന്നാൽ അവിടത്തെ പോലീസ് കാരുടെ ഇടി. അതുകഴിഞ്ഞു ജയിലിൽ. അവിടെ ചെന്നാൽ അവിടത്തെ പോലിസ് കാരുടെയും കള്ളന്മാരുടേയും ഗുണ്ടകളുടേയും ഇടി. ഇനി എന്നും ഇവന് ഇടിയുടെ പെരുനാൾ ആണല്ലോ.?”
“അയ്യോ! സാറെ അങ്ങനെ ചെയ്യല്ലേ.. അവർ എന്നെ ഇനിയും ഇടിക്കും. ഇടിച്ചു കൊല്ലും. . എനിക്ക് ഇടി പേടിയാ.. മരിക്കാൻ പേടിയാ. ഇനി സാർ പറയുന്നത് എന്തും ഞാൻ അനുസരിക്കാം. സാർ പറയുന്നത് കേട്ട് ഞാൻ ജീവിച്ചോളാം. ”
ബഷീർ പറഞ്ഞു.

എല്ലാവർക്കും അച്ചായന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ.
കഴിഞ്ഞ പാർട്ടിന് നിങ്ങൾ തന്ന സപ്പോർട്. ഈ പാർട്ടിനും ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. എന്നാൽ കഴിയും വിധം ഈ ഭാഗവും നന്നാക്കാൻ ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.
എന്ന്
ഏകൻ
ശ്യാമ സുധി ഒന്ന് അപ്ഡേറ്റ് cheyavo ബ്രോ plzz