“ഞാൻ എന്താ ചെയ്യേണ്ടത് ഇച്ചായാ..,?”
“നീ എന്താ ചെയ്യേണ്ടത് എന്ന് എന്നോട് എന്തിനാ പെണ്ണേ ചോദിക്കുന്നത്.? ഇതിന് മുൻപ് നീ എന്താ ചെയ്തിരുന്നത് അതുപോലെ ചെയ്‌തോ. ” ജോയൽ പറഞ്ഞു.
അത് കേട്ട അവൾ ജോയലിന്റെ മുഖത്തു ഉമ്മ വെച്ചു. എന്നിട്ട് ചോദിച്ചു.
“അതല്ല. ഇച്ചായാ. ഞാൻ ഇപ്പോൾ ഇച്ചായന്റെ അല്ലേ .? അപ്പോൾ ഇച്ചായൻ അല്ലേ ഞാൻ എന്ത് ചെയ്യണം എന്ന് പറയേണ്ടത്..? ”
“എന്നാലേ ഇപ്പോൾ എന്റെ സുന്ദരി മിണ്ടാതെ കിടക്ക്. ഈ സുന്ദരി പെണ്ണിനെ കെട്ടിപിടിച്ചു കിടക്കാൻ നല്ല സുഖം ഉണ്ട്. ബാക്കിയൊക്കെ പിന്നെ.”
അത് കേട്ട് റസിയയുടെ മുഖത്തു പുഞ്ചിരി വിരിഞ്ഞു.
“ഇച്ചായൻ എന്നെ ഇങ്ങനെ കെട്ടിപിടിച്ചു കിടക്കുന്നത് എനിക്കും ഒരുപാട് സന്തോഷം ആണ്. എന്നാലും ഇച്ചായന് ജ്വല്ലറിയിൽ ഒക്കെ പോകേണ്ടതല്ലേ….പോകുന്നതിനു മുൻപ് ഭക്ഷണം കഴിക്കേണ്ടതല്ലേ.. അതുകൊണ്ടാ ഞാൻ ചോദിച്ചത്. ”
” ഞാൻ മാത്രമല്ല നീയും വരുന്നുണ്ട് എന്റെ കൂടെ ജ്വല്ലറിയിൽ … ” ജോയൽ പറഞ്ഞു.
” ഞാനോ!!!! ഞാൻ വരണോ ഇച്ചായാ.? അവിടെയുള്ളവരൊക്കെ എന്നെയൊരു കള്ളിയായി കാണില്ലേ..? അത് ഇച്ചായന് നാണക്കേട് അല്ലേ..? എന്നെപ്പോലൊരു കള്ളിയെയും കൂട്ടി നടക്കുന്നത്. ”
അതു പറയുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നു.
” നീ കള്ളി തന്നെയാണ്… എന്റെ ഹൃദയം കട്ട കള്ളി. അതുകൊണ്ട് എന്റെ ഈ കള്ളിയെ കൂടെ കൊണ്ടുനടക്കുന്നതിൽ എനിക്കൊരു നാണക്കേടും ഇല്ല. നിന്നെ ആരും മോശമായി കാണില്ല. അതിനു ഞാൻ സമ്മതിക്കില്ല. അത് പോരെ നിനക്ക്.”
